കാഷ്മീരിലേക്കു പടിപടിയായി
സംസ്ഥാന പര്യടനം / സി.​​​കെ. കു​​​ര്യാ​​​ച്ച​​​ൻ

അ​​​​മി​​​​ത് ഷാ ​​​​ചു​​​​വ​​​​ടു​​​​വ​​​​ച്ചു തു​​​​ട​​​​ങ്ങി. ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​രി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ സ്വ​​​​ന്തം സ​​​​ർ​​​​ക്കാ​​​​രെ​​​​ന്ന അ​​​​ജ​​​ൻ​​​ഡ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ഇ​​​​നി പ​​​​ടി​​​​പ​​​​ടി​​​​യാ​​​​യി നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​തോ​​​​ർ​​​​ക്കാം. ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​രി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​പ​​​​ദ​​​​വി എ​​​​ടു​​​​ത്തു​​​​ക​​​​ള​​​​യു​​​​മെ​​​​ന്ന വാ​​​​ഗ്ദാ​​​​നം ഇ​​​​ത്ത​​​​വ​​​​ണ​​​​യും ബി​​​​ജെ​​​​പി പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ​​​​യും അ​​​​തു പ്ര​​​​ഖ്യാ​​​​പി​​​​ത ന​​​​യ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പി​​​​ഡി​​​​പി​​​​യു​​​​മാ​​​​യി കൂ​​​​ട്ടു​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​തു ത​​​​ട​​​​സ​​​​മാ​​​​യി.

ഒ​​​​ടു​​​​വി​​​​ൽ മെ​​​​ഹ​​​​ബൂ​​​​ബ മു​​​​ഫ്തി​​​​യെ മാ​​​​റ്റി രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ഭ​​​​ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് തി​​​​ര​​​​ക്കു​​​​ക​​​​ളാ​​​​യി. ഇ​​​​പ്പോ​​​​ൾ രാ​​​​ഷ്‌‌​​​​ട്ര​​​​പ​​​​തി ഭ​​​​ര​​​​ണം നീ​​​​ട്ടു​​​​ക​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ​​​​പ​​​​തി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി എ​​​​ടു​​​​ത്തു​​​​ക​​​​ള​​​​യു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ന്തം സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​ക്കു​​​​ക എ​​​​ന്ന​​​​തും അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ ദൗ​​​​ത്യ​​​​മാ​​​​ണ്.

രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​യും ന​​​​യ​​​​ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യും രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും അ​​​​തീ​​​​വ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ സം​​​​സ്ഥാ​​​​ന​​​​മാ​​​​ണ് ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​ർ. തി​​​​ക​​​​ഞ്ഞ അ​​​​വ​​​​ധാ​​​​ന​​​​ത​​​​യോ​​​​ടെ എ​​​​ല്ലാ വ​​​​ശ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​യി​​​​രി​​​​ക്ക​​​​ണം കാ​​​​ഷ്മീ​​​​രി​​​​നെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന ചെ​​​​റി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പോ​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ന്ന​​​​താ​​​​ണ് ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള കീ​​​​ഴ്‌വ​​​​ഴ​​​​ക്കം. ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ആ​​​​വേ​​​​ശ​​​​ത്തി​​​​ലും അ​​​​ധി​​​​കാ​​​​ര​​​​മോ​​​​ഹ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലും കാ​​​​ഷ്മീ​​​​രി​​​​ൽ തീ​​​​രു​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ടു​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​ണ് പി​​​​ഡി​​​​പി, നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഫ്ര​​​​ൻ​​​​സ്, കോ​​​​ൺ​​​​ഗ്ര​​​​സ് തു​​​​ട​​​​ങ്ങി​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഈ ​​​​അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ എ​​​​ത്ര​​​​മാ​​​​ത്രം ചെ​​​​വി​​​​കൊ​​​​ടു​​​​ക്കു​​​​മെ​​​​ന്നു ക​​​​ണ്ട​​​​റി​​​​യ​​​​ണം. ഈ ​​​​വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ ഗെ​​​​യിം​​​​പ്ലാ​​​​ൻ. അ​​​​തി​​​​നു​​​​ള്ള ക​​​​രു​​​​ക്ക​​​​ൾ അ​​​​മി​​​​ത് ഷാ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നീ​​​​ക്കി​​​​ത്തു​​​​ട​​​​ങ്ങി.

ജ​​​​മ്മു​​​​വി​​​​ൽ സീ​​​​റ്റ് കൂ​​​​ട്ട​​​​ൽ

നൂ​​​​റു നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ജ​​​​മ്മു-​​​​കാ​​​​ഷ്മീ​​​​ർ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 24 സീ​​​​റ്റു​​​​ക​​​​ൾ പാ​​​​ക് അ​​​​ധീ​​​​ന കാ​​​​ഷ്മീ​​​​രി​​​​ലാ​​​​ണ്. 1988ലെ ​​​​മ​​​​ണ്ഡ​​​​ല​​​​പു​​​​ന​​​​ർ​​​​വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 111 ആ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. 24 സീ​​​​റ്റ് ഒ​​​​ഴി​​​​ച്ച് 87 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ന്നു​​​​മു​​​​ത​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. 2011ലെ ​​​​സെ​​​​ൻ​​​​സ​​​​സ് പ്ര​​​​കാ​​​​രം കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ 68,88,475 ആ​​​​ണ് ജ​​​​ന​​​​സം​​​​ഖ്യ. സം​​​​സ്ഥാ​​​​ന ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 54.93 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മി​​​​ത്. 46 സീ​​​​റ്റു​​​​ക​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ​​​​യു​​​​ള്ള​​​​ത്. ആ​​​​കെ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ 52.87 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. 15,948 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ് കാ​​​​ഷ്മീ​​​​ർ മേ​​​​ഖ​​​​ല​​​​യു​​​​ടെ വി​​​​സ്തൃ​​​​തി.

ജ​​​​മ്മു​​​​വി​​​​ൽ ജ​​​​ന​​​​സം​​​​ഖ്യ 53,78,538 ആ​​​​ണ്. 42.89 ശ​​​​ത​​​​മാ​​​​നം ജ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള ഇ​​​​വി​​​​ടെ 37 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ണ്ട്. ആ​​​​കെ സീ​​​​റ്റി​​​​ന്‍റെ 42.52 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. ജ​​​​മ്മു മേ​​​​ഖ​​​​ല​​​​യു​​​​ടെ വി​​​​സ്തൃ​​​​തി 26,293 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ്. 59,00 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വി​​​​സ്തൃ​​​​തി​​​​യു​​​​ള്ള ല​​​​ഡാ​​​​ക്കി​​​​ൽ 2,74,289 പേ​​​​രാ​​​​ണു​​​​ള്ള​​​​ത്. സം​​​​സ്ഥാ​​​​ന ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 2.18 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. നാ​​​​ല് സീ​​​​റ്റു​​​ക​​​​ളാ​​​​ണി​​​​വി​​​​ടെ​​​​യു​​​​ള്ള​​​​ത്. അ​​​​താ​​​​യ​​​​ത് 4.59 ശ​​​​ത​​​​മാ​​​​നം. കാ​​​​ഷ്മീ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ശ​​​​രാ​​​​ശ​​​​രി ജ​​​​ന​​​​സം​​​​ഖ്യ 1.5 ല​​​​ക്ഷ​​​​മാ​​​​ണെ​​​​ങ്കി​​​​ൽ ജ​​​​മ്മു​​​​വി​​​​ലി​​​​ത് 1.45 ല​​​​ക്ഷ​​​​മാ​​​​ണ്.

എ​​​​ന്നാ​​​​ൽ, ബി​​​​ജെ​​​​പി ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ തൃ​​​​പ്ത​​​​ര​​​​ല്ല. ഭൂ​​​​വി​​​​സ്തൃ​​​​തി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും ജ​​​​മ്മു​​​​വി​​​​നു പ​​​​രി​​​​ഗ​​​​ണ​​​​ന കു​​​​റ​​​​വാ​​​​ണെ​​​​ന്നാ​​​​ണു പാ​​​​ർ​​​​ട്ടി വാ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​മ്മു, ശ്രീ​​​​ന​​​​ഗ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ തി​​​​ക​​​​ഞ്ഞ അ​​​​സ​​​​മ​​​​ത്വം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു. ശ്രീ​​​​ന​​​​ഗ​​​​റി​​​​ൽ 6,25,801 വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കാ​​​​യി എ​​​​ട്ട് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ, ജ​​​​മ്മു​​​​വി​​​​ലെ 10,10,959 വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് 11 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളേ​​​​യു​​​​ള്ളൂ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​മു​​​​മ്പ് മ​​​​ണ്ഡ​​​​ല​​​​പു​​​​ന​​​​ർ​​​​വി​​​​ഭ​​​​ജ​​​​നം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഘ​​​​ട​​​​കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ഭ​​​​ര​​​​ണം നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ൽ കാ​​​​ഷ്മീ​​​​ർ മേ​​​​ഖ​​​​ല​​​​യാ​​​​ണു നി​​​​ർ​​​​ണാ​​​​യ​​​​കം. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രെ​​​​ല്ലാം ഇ​​​​വി​​​​ടെ​​​​നി​​​​ന്നു​​​​ള്ള മു​​​​സ്‌​​​​ലിം​​​​ക​​​​ളാ​​​​ണ്. ജ​​​​മ്മു, ല​​​​ഡാ​​​​ക്ക് മേ​​​​ഖ​​​​ല​​​​ക​​​​ളെ അ​​​​പ്ര​​​​സ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത് കാ​​​​ഷ്മീ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളാ​​​​ണെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ വാ​​​​ദം. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന​​​​ഘ​​​​ട​​​​കം പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി​​​​ക്ക​​​​ഴി​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, 2002ൽ ​​​​രൂ​​​​പീ​​​​ക​​​​രി​​​​ച്ച ഡി-​​​​ലി​​​​മി​​​​റ്റേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ​​​​പ്ര​​​​കാ​​​​രം 2009ൽ ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ൾ പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യി​​​​ച്ചി​​​​രു​​​​ന്നു​​​വെ​​​ങ്കി​​​ലും എ​​​​ണ്ണ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ല്ല.

പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ സം​​​​വ​​​​ര​​​​ണം

സം​​​​സ്ഥാ​​​​ന ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 11.9 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​ന്ന പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റ് സം​​​​വ​​​​ര​​​​ണ​​​​മാ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ മ​​​​റ്റൊ​​​​രു ആ​​​​വ​​​​ശ്യം. 2011ലെ ​​​​സെ​​​​ൻ​​​​സ​​​​സ് പ്ര​​​​കാ​​​​രം 9.8 ല​​​​ക്ഷം ഗു​​​​ജ്ജാ​​​​റു​​​​ക​​​​ളും 1.1 ല​​​​ക്ഷം ബ​​​​ക​​​​ർ​​​​വാ​​​​ല​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് 14.9 ല​​​​ക്ഷം പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രു​​​​ണ്ട്. കാ​​​​ലാ​​​​വ​​​​സ്ഥ​​​​യ്ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​മ്മു​​​​വി​​​​ലും കാ​​​​ഷ്മീ​​​​രി​​​​ലും മാ​​​​റി​​​​മാ​​​​റി​​​​ത്താ​​​​മ​​​​സി​​​​ക്കു​​​​ന്ന നാ​​​​ടോ​​​​ടി​​​​ക​​​​ളാ​​​​ണി​​​​വ​​​​ർ. ഇ​​​​വ​​​​ർ​​​​ക്കാ​​​​യി സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ലം വേ​​​​ണ​​​​മെ​​​​ന്നാ​​​​ണു ബി​​​​ജെ​​​​പി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ൾ ഇ​​​​വ​​​​രു​​​​ടെ​​​​പേ​​​​രി​​​​ൽ രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന ബി​​​​ജെ​​​​പി കു​​​​റ​​​​ച്ചു​​​​നാ​​​​ൾ​​​​മു​​​​മ്പു​​​​വ​​​​രെ ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​താ​​​​ണു യാ​​​​ഥാ​​​​ർ​​​​ഥ്യം. ഇ​​​​വ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​തു ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ വാ​​​​ഗ്ദാ​​​​നം​​​​പോ​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​വും ഉ​​​​യ​​​​രു​​​​ന്നു​​​​ണ്ട്. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല ക​​​​ഠു​​​​വ​​​​യി​​​​ൽ ബ​​​​ക​​​​ർ​​​​വാ​​​​ല സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട എ​​​​ട്ടു വ​​​​യ​​​​സു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി ബി​​​​ജെ​​​​പി​​​​യു​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​താ​​​​ക്ക​​​​ൾ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​തും അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​ണ്.


പ​​​​ണ്ഡി​​​​റ്റു​​​ക​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം

ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത കാ​​​​ഷ്മീ​​​​രി പ​​​​ണ്ഡി​​​​റ്റു​​​ക​​​​ളെ തി​​​​രി​​​​ച്ചെ​​​​ത്തി​​​​ച്ചു പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ ഒ​​​​രു അ​​​​ജ​​​ൻ​​​ഡ. സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ൽ ഉ​​​​ട​​​​ൻ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ബി​​​​ജെ​​​​പി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റാം ​​​​മാ​​​​ധ​​​​വ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞ​​​​ത്. 1989ൽ ​​​​തു​​​​ട​​​​ങ്ങി​​​​യ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു മൂ​​​​ന്നു ല​​​​ക്ഷ​​​​ത്തോ​​​​ളം പ​​​​ണ്ഡി​​​​റ്റു​​​ക​​​​ൾ താ​​​​ഴ്‌​​​​വ​​​​ര​ വി​​​ട്ടു​​​​പോ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​ർ​​​​ക്കു മാ​​​​ന്യ​​​​മാ​​​​യി തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് റാം ​​​​മാ​​​​ധ​​​​വ് പ​​​​റ​​​​ഞ്ഞ​​​​ത്.

ബി​​​​ജെ​​​​പി​​​​ക്കു​​​​കൂ​​​​ടി പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ക്കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. പ്ര​​​​ത്യേ​​​​ക സു​​​​ര​​​​ക്ഷ​​​​യി​​​​ൽ പാ​​​​ർ​​​​പ്പി​​​​ട സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളും സ്കൂ​​​​ളു​​​​ക​​​​ളും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും ഷോ​​​​പ്പിം​​​​ഗ് മാ​​​​ളു​​​​ക​​​​ളും ക​​​​ളി​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ടൗ​​​​ൺ​​​​ഷി​​​​പ്പ് ആ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. 2015ൽ ​​​​ഇ​​​​തി​​​​നു​​​​ള്ള രൂ​​​​പ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​താ​​​​യും റാം ​​​​മാ​​​​ധ​​​​വ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ​​​​ണ്ഡി​​​​റ്റു​​​ക​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​ലൂ​​​​ടെ കാ​​​​ഷ്മീ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ സ്വാ​​​​ധീ​​​​ന​​​​മു​​​​റ​​​​പ്പി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ.

എ​​​​ന്നാ​​​​ൽ, താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ കേ​​​​ന്ദ്രം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​നെ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി​​​​ക​​​​ൾ ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ർ​​​​ക്കു​​​​ന്നു​​​​ണ്ട്. പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ളും അ​​​​നു​​​​കൂ​​​​ല​​​​നി​​​​ല​​​​പാ​​​​ട​​​​ല്ല സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഐ​​​​ക്യ​​​​വും സാ​​​​ഹോ​​​​ദ​​​​ര്യ​​​​വും വ​​​​ള​​​​ർ​​​​ത്തി​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം പ​​​​ണ്ഡി​​​​റ്റു​​​ക​​​​ളെ പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ന്നാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം. പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം വേ​​​​ണം, എ​​​​ന്നാ​​​​ൽ, കോ​​​​ട്ട​​​​കെ​​​​ട്ടി സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക എ​​​​ന്ന​​​​തു പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്നും ഇ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. കാ​​​​ഷ്മീ​​​​രി പ​​​​ണ്ഡി​​​​റ്റ് നേ​​​​താ​​​​ക്ക​​​​ളും ഇ​​​​ത്ത​​​​രം പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണ്. യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ബോ​​​​ധ​​​​ത്തി​​​​നു നി​​​​ര​​​​ക്കാ​​​​ത്ത പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ഇ​​​​തെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം.

44ൽ ​​​​എ​​​​ത്താ​​​​ൻ

ഇ​​​​പ്പോ​​​​ൾ സം​​​​സ്ഥാ​​​​ന ​നി​​​​യ​​​​മ​​​​സ​​​​ഭ നി​​​​ല​​​​വി​​​​ലി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ മ​​​​ണ്ഡ​​​​ല​​​​വി​​​​ഭ​​​​ജ​​​​ന​​​​വും പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ സം​​​​വ​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്താ​​​​ൻ ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്ന​​​​ത്. ഇ​​​​തു​​​​വ​​​​ഴി 44 എ​​​​ന്ന കേ​​​​വ​​​​ല​ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ൻ​​​​ക​​​​ഴി​​​​യു​​​​മെ​​​​ന്നും പാ​​​​ർ​​​​ട്ടി നേ​​​​തൃത്വം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജ​​​​മ്മു, ല​​​​ഡാ​​​​ക്ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ മു​​​​പ്പ​​​​തോ​​​​ളം നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ർ​​​​ട്ടി ലീ​​​​ഡ് നേ​​​​ടി​​​​യി​​​​രു​​​​ന്നു. സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​യ സ​​​​ജാ​​​​ദ് ലോ​​​​ണി​​​​ന്‍റെ പീ​​​​പ്പി​​​​ൾ​​​​സ് കോ​​​​ൺ​​​ഫ​​​റ​​​​ൻ​​​​സ് കാ​​​​ഷ്മീ​​​​രി​​​​ലെ ര​​​​ണ്ട് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും മു​​​​ന്നി​​​​ലെ​​​​ത്തി.

മോ​​​​ദി​​​​ത​​​​രം​​​​ഗം സം​​​​സ്ഥാ​​​​ന​​​​ത്തും നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ന്നും അ​​​​ടു​​​​ത്ത നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ​​​​ർ​​​​ക്കാ​​​​രു​​​​ണ്ടാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നു​​​​മാ​​​​ണു ബി​​​​ജെ​​​​പി ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്ന​​​​ത്. ജ​​​​മ്മു, ല​​​​ഡാ​​​​ക്ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ മു​​​​ഴു​​​​വ​​​​ൻ സീ​​​​റ്റും പി​​​​ടി​​​​ക്കു​​​​ക​​​​യും കാ​​​​ഷ്മീ​​​​രി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ അ​​​​നൈ​​​​ക്യ​​​​വും പീ​​​​പ്പി​​​​ൾ​​​​സ് കോ​​​​ൺ​​​​ഫ്ര​​​​ൻ​​​​സി​​​​ന്‍റെ സ്വാധീ​​​​ന​​​​വും മു​​​​ത​​​​ലെ​​​​ടു​​​​ത്തു മൂ​​​​ന്നു സീ​​​​റ്റെ​​​​ങ്കി​​​​ലും നേ​​​​ടു​​​​ക​​​​യു​​​​മാ​​​​ണു ല​​​​ക്ഷ്യം. അ​​​​തി​​​​നാ​​​​യി വ​​​​ർ​​​​ഗീ​​​​യ ധ്രു​​​​വീ​​​​ക​​​​ര​​​​ണം​​​​ത​​​​ന്നെ​​​​യാ​​​​ണ് ബി​​​​ജെ​​​​പി പ​​​​യ​​​​റ്റാ​​​​ൻ​​​​പോ​​​​കു​​​​ന്ന​​​​ത് എ​​​​ന്നാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന സൂ​​​​ച​​​​ന​​​​ക​​​​ൾ.

ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ ഹ​​​​ർ​​​​ത്താ​​​​ലാ​​​​യി​​​​രു​​​​ന്നു. 1931ൽ ​​​​ദോ​​​​ഗ്ര സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ വെ​​​​ടി​​​​യേ​​​​റ്റ് 22 കാ​​​​ഷ്മീ​​​​രി മു​​​​സ്‌​​​​ലിം​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ അ​​​​നു​​​​സ്മ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന ര​​​​ക്ത​​​​സാ​​​​ക്ഷി ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ന്ന്. ഹ​​​​ർ​​​​ത്താ​​​​ൽ ആ​​​​ഹ്വാ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ന്നേ​​​​ദി​​​​വ​​​​സം ​റെ​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത​​​​വും അ​​​​മ​​​​ർ​​​​നാ​​​​ഥ് യാ​​​​ത്ര​​​​യും നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

ശ്രീ​​​​ന​​​​ഗ​​​​റി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ​​​​നി​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​ർ സ​​​​ത്യ​​​​പാ​​​​ൽ മാ​​​​ലി​​​​ക് വി​​​​ട്ടു​​​​നി​​​​ന്നു. ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​രി​​​​ൽ കാ​​​​ഷ്മീ​​​​രി​​​​നു പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള നാ​​​​ലു​​​​പേ​​​​രും വി​​​​ട്ടു​​​​നി​​​​ന്ന​​​​പ്പോ​​​​ൾ കാ​​​​ഷ്മീ​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ൻ ഖു​​​​ർ​​​​ഷി​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ് ഖ​​​​ന​​​​യ് ശ​​​​മ്ശാ​​​​ന​​​​ഭൂ​​​​മി​​​​യാ​​​​യ മ​​​​സ​​​​ർ-​​​​ഇ- ഷൊ​​​​ഹ​​​​ദ​​​​യി​​​​ലെ​​​​ത്തി ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ചു. സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ദി​​​​ൽ​​​​ബ​​​​ഗ് സിം​​​​ഗും ഇ​​​​ങ്ങോ​​​​ട്ടേ​​​​ക്കെ​​​​ത്തി​​​​യി​​​​ല്ല.

മേ​​​യ്‌​​​വ​​​രെ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് 101 ഭീ​​​ക​​​ര​​​ർ

ഈ ​​​വ​​​ർ​​​ഷം മേ​​​യ് 31 വ​​​രെ 101 ഭീ​​​ക​​​ര​​​രെ​​​യാ​​​ണ് കാ​​​ഷ്മീ​​​രി​​​ൽ വ​​​ധി​​​ച്ച​​​ത്. ഇ​​​വരി​​​ൽ 23 പേ​​​ർ വി​​​ദേ​​​ശി​​​ക​​​ളാ​​​ണ്. വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ കൊ​​​ടും​​​ഭീ​​​ക​​​ര​​​ൻ സ​​​ക്കി​​​ർ മൂ​​​സ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. അ​​​ൽ​​​ഖ്വ​​​യ്ദ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ൻ​​​സാ​​​ർ ഗ​​​സ്വ​​​ത്ത്-​​​ഉ​​​ൽ-​​​ഹി​​​ന്ദി​​​ന്‍റെ ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​റാ​​​ണു സ​​​ക്കി​​​ർ മൂ​​​സ. മേ​​​യ് 28നാ​​​ണ് ഇ​​​യാ​​​ളെ വ​​​ധി​​​ച്ച​​​ത്. 2018ൽ 246 ​​​ഭീ​​​ക​​​ര​​​രെ​​​യാ​​​ണ് വ​​​ധി​​​ച്ച​​​ത്. 150 പേ​​​രും ത​​​ദ്ദേ​​​ശീ​​​യ​​​രാ​​​യി​​​രു​​​ന്നു.
2018ൽ ​​​ഇ​​​രു​​​ന്നൂ​​​റോ​​​ളം പേ​​​ർ ഭീ​​​ക​​​ര​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ചേ​​​ർ​​​ന്നെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം മേ​​​യ് 25 വ​​​രെ 33 പേ​​​ർ ഭീ​​​ക​​​ര​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ചേ​​​ർ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

അ​​​തേ​​​സ​​​മയം ക​​​ല്ലേ​​​റ് സം​​​ഭ​​​വ​​​ങ്ങ​​​ൾ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​താ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. 2016ൽ 2,653 ​​​ക​​​ല്ലേ​​​റ് സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. 10,571 പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. ഇ​​​തി​​​ൽ 276 പേ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​ച്ചു. 2017ൽ 1412 ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലാ​​​യി 2,838 പേ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. 63 പേ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​ച്ചു. 2018ൽ 1458 ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലാ​​​യി 3797 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും 65പേ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ഈ ​​​വ​​​ർ​​​ഷം ആ​​​റു​​​മാ​​​സ​​​ത്തി​​​നി​​​ടെ 40 ക​​​ല്ലേ​​​റ് സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നൂ​​​റോ​​​ളം പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.