Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
തലകുനിഞ്ഞുപോകുന്ന നീതിരാഹിത്യം
നീതിനിഷേധത്തിന്റെയും കൊടിയ പീഡനങ്ങളുടെയും 25 മാസങ്ങൾ. ഒടുവിൽ അവളുടെ ജീവൻതന്നെ അപകടത്തിലാകേണ്ടിവന്നു നീതിദേവതയ്ക്കു കണ്ണുതുറക്കാൻ. തന്റെ മാനം കവർന്നവരെ നിയമത്തിനു മുന്നിലെത്തിക്കാൻ അസാധാരണ പോരാട്ടം നടത്തിയവളാണ് ഉന്നാവോയിലെ പെൺകുട്ടി. ഇതിനിടെ അവൾക്കു നഷ്ടമായതു സ്വന്തം പിതാവിന്റെയും രണ്ട് അമ്മായിമാരുടെയും ജീവൻ. ഒരു അമ്മാവന് 10 വർഷം തടവ്. സഹായത്തിനെത്തിയ അഭിഭാഷകനും വെന്റിലേറ്ററിലായി. പണവും അധികാരവും വട്ടമിട്ടു പറക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദുരവസ്ഥ വരച്ചുകാട്ടുന്നതാണ് ഉന്നാവോയിലെ പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ രണ്ടു വർഷത്തെ ജീവിതാനുഭവം.
പതിനേഴ് വയസുള്ളപ്പോൾ 2017 ജൂൺ നാലിനാണ് അവളെ കുൽദീപ് സിംഗ് സെൻഗർ എന്ന ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ മാനഭംഗപ്പെടുത്തിയതായി പരാതിയുള്ളത്. തന്റെ ഗ്രാമമായ മംഖിയടക്കം ഉന്നാവോ മേഖല അടക്കിവാഴുന്നവരാണ് സെൻഗർ കുടുംബം. ജോലികിട്ടുന്നതിനു സഹായം തേടിയാണ് അവൾ എംഎൽഎയെ സമീപിച്ചത്. എന്നാൽ, കുൽദീപ് സിംഗ് തന്നെ മാനഭംഗപ്പെടുത്തുകയും പുറത്തു പറഞ്ഞാൽ കുടുംബത്തെയടക്കം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പിന്നീട് എംഎൽഎയുടെ സഹോദരനും കൂട്ടാളികളുംചേർന്നു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ജൂൺ 11ന് പോലീസിൽ പരാതി നൽകി. ജൂൺ 20ന് ഔരിയയിൽനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി അവഗണിച്ചുകൊണ്ടു തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ചു വിവാഹം കഴിക്കുന്നതിനായി സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ മാത്രം ചേർത്തു മംഖി പോലീസ് കേസെടുത്തു. എംഎൽഎയുടെയും സഹോദരന്റെയും കൂട്ടാളികളുടെയും പേരുകൾ പോലീസ് എഫ്ഐആറിൽ ചേർത്തതേയില്ല.
കേസന്വേഷണം തീർത്തും മന്ദഗതിയിലായതോടെ പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പലതവണ പരാതികളയച്ചു. എംഎൽഎയുടെ പേരിൽ മാനഭംഗത്തിനു കേസെടുക്കണമെന്നു പരാതികളിൽ ആവശ്യപ്പെട്ടിരുന്നു. 2018 ഫെബ്രുവരിയിൽ പെൺകുട്ടിയുടെ അമ്മ കോടതിയെ സമീപിച്ച് എംഎൽഎയെ പ്രതിചേർക്കാനുള്ള ഉത്തരവ് സമ്പാദിച്ചു. അതോടെ ഭീഷണിയും തുടങ്ങി.
2018 ഏപ്രിൽ മൂന്നിനു പെൺകുട്ടിയുടെ പിതാവ് സുരേന്ദ്രയെ എംഎൽഎയുടെ സഹോദരനും ഗുണ്ടകളും ചേർന്നു ക്രൂരമായി മർദിച്ചു. എന്നാൽ, പിറ്റേന്നു സുരേന്ദ്രയെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അനധികൃതമായി തോക്ക് കൈവശംവച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഇതേത്തുടർന്ന് പെൺകുട്ടിയും കുടുംബാംഗങ്ങളും ഏപ്രിൽ എട്ടിനു ലക്നോയിൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കി. അവിടെവച്ച് അവൾ മാധ്യമങ്ങളോടു തുറന്നുപറഞ്ഞു. ‘ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വർഷമായി ഇതുസംബന്ധിച്ച പരാതികൾ എല്ലാവരോടും പറയുന്നു. എന്നാൽ ആരും കേൾക്കുന്നില്ല. കുറ്റക്കാരെയെല്ലാം അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്യും.’ ഇതോടെയാണ് ഉന്നാവോ സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
പിറ്റേന്നു പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചെന്ന വാർത്തയാണു പുറത്തുവന്നത്. കുടലിലുണ്ടായ മുറിവുമൂലം രക്തത്തിൽ വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈകാലുകൾ, തുട, നിതംബം, അടിവയർ എന്നിവിടങ്ങളിലെല്ലാം മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ, കസ്റ്റഡിയിൽ പീഡനമൊന്നും നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പിറ്റേന്ന് എംഎൽഎയുടെ സഹോദരൻ അതുൽ സിംഗിനെ സുരേന്ദ്രയെ മർദിച്ച കേസിൽ അറസ്റ്റ്ചെയ്തു. കസ്റ്റഡിമരണത്തിൽ സർക്കാർ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. തുടർന്ന് ഏപ്രിൽ 12നാണ് എംഎൽഎയ്ക്കെതിരേ മാനഭംഗമടക്കം കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന സർക്കാർ കേസ് സിബിഐക്കു കൈമാറിയതിനെത്തുടർന്ന് ഏപ്രിൽ 13നാണ് എംഎൽഎ അറസ്റ്റിലായത്. അറസ്റ്റിനെതിരേ കുൽദീപ് സിംഗ് സെൻഗർ തന്റെ അനുയായികളെ തെരുവിലിറക്കി പ്രകടനം നടത്തിക്കുകയും ചെയ്തു. അതുൽ സിംഗും കൂട്ടാളികളുമടക്കം കൂടുതൽപേർ പിന്നീട് അറസ്റ്റിലായി. അതിനിടെ, പെൺകുട്ടിയുടെ പിതാവിന്റെ കസ്റ്റഡിമരണത്തിന്റെ സാക്ഷിയായിരുന്ന യുനുസ് സംശയാസ്പദമായി കൊല്ലപ്പെട്ടു.
മാനഭംഗത്തിന് ഇരയായപ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല എന്നതു തെളിയിക്കാൻ നൽകിയ രേഖ വ്യാജമാണെന്നാരോപിച്ചു കഴിഞ്ഞ ഡിസംബർ 27ന് പെൺകുട്ടിക്കും അമ്മയ്ക്കും അമ്മാവനുമെതിരേ കേസെടുത്തു. ജയിലിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് എംഎൽഎ കഴിയുന്നതെന്ന വാർത്തകൾ വരുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ ആറിനു സാക്ഷി മഹാരാജ് എംപി ജയിലിലെത്തി എംഎൽഎയെ കാണുകയും ചെയ്തു. കുൽദീപ് സിംഗ് സെൻഗറുടെകൂടി സമ്മർദത്തിനു വഴങ്ങിയാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉന്നാവോ മണ്ഡലത്തിൽ സാക്ഷി മഹാരാജിന് വീണ്ടും സീറ്റ് നൽകിയത് എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
രണ്ടു പതിറ്റാണ്ട് മുമ്പ് നടന്ന വധശ്രമക്കേസിൽ അതുൽ സിംഗ് നൽകിയ കേസിൽ പെൺകുട്ടിയുടെ അമ്മാവനെ പത്തു വർഷം തടവിനു ശിക്ഷിച്ചതു കഴിഞ്ഞ മാസമാണ്. ഒടുവിൽ കാർ അപകടത്തിൽ അവളെ ഇല്ലാതാക്കി കേസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമമാണു കുൽദീപ് സിംഗ് സെൻഗർ എംഎൽഎയും കൂട്ടാളികളും നടത്തിയത്.
നീതിക്കുവേണ്ടി കഠിനപീഡനങ്ങളേറ്റ പെൺകുട്ടിയോടും കുടുംബത്തോടും വൈകിയാണെങ്കിലും പരമോന്നത നീതിപീഠം ഇപ്പോൾ കരുണകാട്ടുന്നുവെന്നതു പ്രതീക്ഷാനിർഭരമാണ്. ഇക്കാലമത്രയും ബിജെപി നേതാവായി വിലസിയ കുൽദീപ് സിംഗ് സെൻഗറെ സംരക്ഷിച്ചുപോന്ന ബിജെപി ഇപ്പോൾ ഗത്യന്തരമില്ലാതെയാണു പുറത്താക്കൽ നടപടിയെടുത്തിരിക്കുന്നതും.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇദ്രിസ് ഡെബി: നഷ്ടം ചാഡിനു മാത്രമല്ല
ആട്ടിടയന്റെ മകനായി ജനിച്ച് ചാഡ് പ്രസിഡ
ഒരു വാക്സിൻ പരിണാമ സിദ്ധാന്തം!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
രണ്ടാഴ്ച മുന്പ്:
ഒറ്റപ്പെടലിൽനിന്നു രക്ഷനേടാൻ വായന
വായനയുടെ പ്രാധാന്യം ഓർമപ്പെടുത്തിക്കൊണ്ട് ഇന
എം. നരസിംഹം: ബാങ്കിംഗ് മേഖലയിലെ പുനഃസംഘടനയുടെ പിതാവ്
ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ പുനഃസംഘടന
വിനാശകരമായ പരാജയം
രണ്ടാം തരംഗത്തിൽ കോവിഡ് രാജ്യത്ത് ആഞ്ഞടി
വില്ലനാണ് ഈ കുഞ്ഞൻ വണ്ട്
കോവിഡ് എന്ന വില്ലനെ പേടിച്ചിരിക്കുകയാണ് ലോകം. സോപ്പി
പോളണ്ടിൽ ഇത് വിഷിൻസ്കി വർഷം
പോളണ്ടിൽ 2021 വിഷിൻസ്കി വർഷമായി ആചരിക്കുക
കേരളമൊന്നാകെ ജാഗ്രതയിലേക്ക് ഉണരണം
ലോകമാകെ ഭീതി വിതച്ചു പടർന്നു പിടിച്ച കോ
പ്രതിരോധ നടപടികൾ വേണം, സ്വയം സഹായവും
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്
നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ പോക്ക്
പ്രതികരണം / ജോ മുറികല്ലേൽ
നമ്മുടെ ജനാധിപത്യ
ലോകായുക്തയുടെ നീതിവിധി
സോളാർ വിവാദത്തിലും മുഖ്യമന്
ജീവന്റെ വിലയുള്ള ജാഗ്രത...
കൊറോണക്കാലത്തെ ആദ്യത്തെ മാസങ്ങളിൽതന്നെ കേരള
രണ്ടാം വരവിനെ നേരിടാൻ
അവൻ വീണ്ടും വരുന്നു. ലോക്ക് ഡൗണ്. മൃദുവെന്നും പ്രാദേശികം എന്നുമൊക്കെയുള്ള വിശേ
വിദ്യാഭ്യാസ പരിഷ്കരണ ചിന്തകൾ
“ഹൃദയം കൊണ്ടു നൽകുന്ന വിദ്യാഭ്യാസം സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കും’’ സ്വതന്ത്ര ഇന
ഭക്തിയുടെ അഴകുള്ള ജ്ഞാനമാർഗം
സ്ഥാനത്യാഗം ചെയ്തിട്ട് എട്ടുവർഷങ്ങൾക്കിപ്പുറം ബെനഡിക
ബംഗാളിന്റെ തീരാത്ത ദുഃഖം
എട്ടു ഘട്ടമായി നടക്കുന്ന പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്
വേണം, ഉന്മാദ വ്യവസായത്തിനു ലോക്ക് ഡൗൺ
കോവിഡിനുപുറമേ മറ്റൊരു ഭീതിയായി പടരുകയാ
ഡോ. അംബേദ്കർ: ക്രാന്തദർശിയായ മുന്നണിപ്പോരാളി
ഭരണഘടനാ ശില്പിയും ഇന്ത്യയുടെ ആദ്യത്തെ നിയമ
ആറ്റിങ്ങൽ കലാപം ആദ്യ സ്വാതന്ത്ര്യ പോരാട്ടം
മൂന്നു നൂറ്റാണ്ടുകൾക്കു മുൻപ് അന്നത്തെ വേണാ
സമ്മർദമേറുന്ന ബാങ്ക് ഉദ്യോഗം
കൂത്തുപറന്പ് തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിൽ വനിത
കോവിഡ് രണ്ടാം തരംഗം: ബാലപാഠങ്ങൾ മറക്കാതിരിക്കാം
കോവിഡ് 19 ലോകത്തിന്റെ താളക്രമത്തെ മൊത്തം നിയന്ത്രിക്കാൻ ത
വികസനമല്ല, ക്ഷേമമാണുഫോക്കസ്
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
മൂന്നു മുന്നണികളിൽ ആരുജയിച്ചാലും
തെരഞ്ഞെടുപ്പിൽ വേണം ചില മാറ്റങ്ങൾ
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുതിർന്നവർക്കും ത
നമ്മുടെ ജനത്തിന്റെ മനസ്!
അനന്തപുരി / ദ്വിജൻ
തെരഞ്ഞെടുപ്പു പ്രചാരണ
വാരാണസിയിലെ അശാന്തി
അടുത്തയിടെ സംഭവിച്ച രണ്ടു കാര്യങ്ങൾ ജാതിമത
കട്ടപ്പുറത്തായ ബസ് വ്യവസായം
ഒരുകാലത്ത് കേരളത്തില് പ്രവാസികള് ഉള്പ്പെടെ തെരഞ്ഞെടുത്ത സ്വയംതൊഴില് മേഖലയ
അരാഷ്ട്രീയവാദം അപകടമോ?
തെരഞ്ഞെടുപ്പിലൂടെ തങ്ങളെ അധികാരത്തിലെത്തിച്ച ജനകോടികളുടെ ക്ഷ
മ്യാൻമർ ആഭ്യന്തര കലാപ ഭീതിയിൽ
പട്ടാളഭരണകൂടത്തിന്റെ കിരാതനടപടികൾ അ
വോട്ടുമറിക്കലും ശേഷം തള്ളിമറിക്കലും!
ഒൗട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്
കണ്ഫ്യൂഷൻ തീർക്കണമേ... സി
അപകടങ്ങൾ ഒളിഞ്ഞിരിക്കുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ ബിൽ
മധ്യപ്രദേശ് നിയമസഭ ഇക്കഴിഞ്ഞ മാർച്ച് എട്ടിന് മധ്യപ്ര
യുപിയിൽ ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം
ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം ഉ
പരീക്ഷപ്പേടി വേണ്ട
വിദ്യാഭ്യാസകാലത്തെ നിർണായകമായ എസ്എസ്എൽ
തൊഴിൽ പരിഷ്കരണം പരാജയം
ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതും വിവിധ സം
കൂടുതൽ ആരോഗ്യമുള്ള ലോകത്തിനായി
ഇന്ന് ലോകാരോഗ്യ ദിനം
കൂടുതൽ മെച്ചപ്പെട്ടതും ആരോഗ്യമു
പക്വതയിലേക്ക് ജനാധിപത്യ കേരളം
കേരളത്തിൽ നിയമനിർമാണസഭയ്ക്ക് 133 വർഷത്തെ പാര
മൂന്നാം ഘട്ടത്തിലും ബംഗാളിൽ പൊരിഞ്ഞ പോര്
കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നെ പശ്ചിമബംഗാളിന്റെ കാര്യം അറിയാനാണ് സാ
ജനങ്ങളുടെ വിധി കാത്ത്
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫ
ആത്മവിശ്വാസം വിടാതെ മുന്നണികൾ
തിരുവനന്തപുരം: അഞ്ചാഴ്ചയിലേറെ നീണ്ട വീ
പ്രത്യാശ നൽകുന്ന മഹാരഹസ്യം
പരീക്ഷയിൽ തോറ്റ വിദ്യാർഥി ജീവനൊടുക്കി; പ്രണയനൈരാശ്യം
ആന്റണിയുടെ പ്രഖ്യാപനങ്ങൾ
പാർലമെന്റിലേക്കോ നിയമസഭയിലേക്കോ ഉള്ള ഒരു തെരഞ്
കുരിശ്-ക്രൈസ്തവരുടെ മാതൃഭാഷ
ഇന്നു ദുഃഖവെള്ളി. മനുഷ്യകുലത്തിന്റെ പാപമോചന
തിരിച്ചറിവിന്റേതാകണം വോട്ട്
ദുഃഖവെള്ളിയും ഈസ്റ്ററും ഉള്പ്പെടെ ക്രൈസ്തവരുടെ ഏറ്റവും പ
പുരസ്കാരനിറവിൽ സ്റ്റൈൽ മന്നൻ
ഇന്ത്യൻ സിനിമയിലെ സ്റ്റൈൽ മന്നൻ രജനീകാന്തിനെ
ഓർമകളുടെ പെസഹാ
“ഞാൻ നിന്റെ വീട്ടിൽ പെസഹാ ആചരിക്കും’’ (മത്താ 26:18)
യുവതയെ കാണാത്ത പ്രകടനപത്രികകൾ
തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ പതിവുപോലെ രാ
കോഴിക്കോട്ട് കോളിളക്കം?
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭ
മലപ്പുറത്ത് അപ്രതീക്ഷിത പോരാട്ടങ്ങൾ
അപ്രതീക്ഷിതമായ മത്സരങ്ങളാ
എറണാകുളം പിടിക്കാൻ വാശിയോടെ
കഴിഞ്ഞ ഇടതു കാറ്റിലും ഇടത്തോട്ടു വീഴാതെ പി
Latest News
യോഗം എയറിൽ; കേജരിവാൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രം
കണ്ണൂർ സെൻട്രൽ ജയിൽ കവർച്ച: അന്വേഷണം മുൻ തടവുകാരനിലേക്ക്
പ്രാണവായു കിട്ടാനില്ല; അടിയന്തരമായി ഇടപെടണമെന്ന് മോദിയോട് കേജരിവാൾ
സുപ്രീം കോടതി കോവിഡ് കേസ്; അമിക്കസ് ക്യൂറിയായി നിയോഗിച്ച ഹരീഷ് സാൽവെ പിൻമാറി
കോവിഡും തീവ്രവാദവും; ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര വിലക്കി യുഎസ്
Latest News
യോഗം എയറിൽ; കേജരിവാൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രം
കണ്ണൂർ സെൻട്രൽ ജയിൽ കവർച്ച: അന്വേഷണം മുൻ തടവുകാരനിലേക്ക്
പ്രാണവായു കിട്ടാനില്ല; അടിയന്തരമായി ഇടപെടണമെന്ന് മോദിയോട് കേജരിവാൾ
സുപ്രീം കോടതി കോവിഡ് കേസ്; അമിക്കസ് ക്യൂറിയായി നിയോഗിച്ച ഹരീഷ് സാൽവെ പിൻമാറി
കോവിഡും തീവ്രവാദവും; ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര വിലക്കി യുഎസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top