സിനഡിന്‍റെ നിർദേശം അംഗീകരിച്ച് വത്തിക്കാൻ
Prot. N. 125/2011 29 August 2019

(പൗരസ്ത്യതിരുസംഘത്തിന്‍റെ അധ്യക്ഷൻ കർദിനാൾ ലെ​​​യ​​​നാ​​​ര്‍ദോ സാ​​​ന്ദ്രി സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അയച്ച രേഖയുടെ പരിഭാഷ)

അ​​​ഭി​​​വ​​​ന്ദ്യ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​പ് (Your Beatitude),

പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വ് അ​​​നു​​​ഗൃഹീ​​​ത​​​യാ​​​യ സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യെ വാ​​​ത്സ​​​ല്യ​​​ത്തോ​​​ടും ആ​​​ദ​​​ര​​​വോ​​​ടും കൂ​​​ടെ വീ​​​ക്ഷി​​​ക്കു​​​ന്നു. സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണം, നി​​​ര​​​വ​​​ധി മ​​​ത​​​സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍, ഇ​​​ന്ത്യ​​​യി​​​ലും ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള ഊ​​​ര്‍ജ​​​സ്വ​​​ല​​​മാ​​​യ വി​​​ശ്വാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ അ​​​ജ​​​പാ​​​ല​​​നം, പൗ​​​രോ​​​ഹി​​​ത്യ​​​ത്തി​​​ലേ​​​ക്കും സ​​​ന്യ​​​സ്ത ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു​​മു​​ള്ള സ​​​മൃ​​​ദ്ധ​​​മാ​​​യ ദൈ​​​വ​​​വി​​​ളി​​​ക​​​ള്‍, പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​യ ധാ​​​രാ​​​ളം അ​​​ല്മാ​​​യ​​​ര്‍ എ​​​ന്നി​​​വ ഉ​​​യി​​​ര്‍ത്തെ​​​ഴു​​​ന്നേ​​​റ്റ ക​​​ര്‍ത്താ​​​വി​​ന്‍റെ ഉ​​​ജ്വ​​ല​​​വും സ​​​ജീ​​​വ​​​വു​​​മാ​​​യ സാ​​​ന്നി​​​ധ്യം പ്ര​​​ക​​​ട​​​മാ​​​ക്കു​​​ന്ന അ​​​ട​​​യാ​​​ള​​​ങ്ങ​​​ളാ​​​ണ്.

2017 ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​മ്പ​​തി​​നു പ​​​രി​​ശു​​ദ്ധ പി​​​താ​​​വ് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ നി​​​ങ്ങ​​​ളു​​​ടെ നേ​​​ര്‍ക്കു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ന​​​ന്ദ​​​ന​​​വും വി​​​ശ്വാ​​​സ​​​വും കാ​​​ണി​​​ച്ചു​​​കൊ​​​ണ്ട് ഇ​​​ന്ത്യ​​​യി​​​ലെ ബി​​​ഷ​​​പ്പു​​​മാ​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് എ​​​ഴു​​​തി​​​യ ത​​​ന്‍റെ പ്ര​​​സി​​​ദ്ധ​​​മാ​​​യ ക​​​ത്തും ഓ​​​ര്‍മി​​​ക്ക​​​പ്പെ​​​ട​​​ണം. സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ഭാ​​​വി​​​യെ പ്ര​​​തി​​​നി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ഒ​​​രു പ്ര​​​ധാ​​​ന സം​​​ഭാ​​​വ​​​ന​​​യാ​​​ണി​​​ത്.

എ​​​ന്നി​​​രു​​​ന്നാ​​​ലും, എ​​​റ​​​ണാ​​​കു​​​ളം​- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ദുഃ​​ഖ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളും ചി​​​ല വൈ​​​ദി​​​ക​​​രു​​​ടെ​​​യും അ​​ല്മാ​​​യ​​​രു​​​ടെ​​​യും മ​​​നോ​​​ഭാ​​​വ​​​ങ്ങ​​​ളും വ​​​ള​​​രെ​​​യ​​​ധി​​​കം വേ​​​ദ​​​ന​​​ക​​​ള്‍ക്കും വ​​​ലി​​​യ ഉ​​​ത്ക​​​ണ്ഠ​​​യ്ക്കും കാ​​​ര​​​ണ​​​മാ​​​വു​​​ക​​​യും അ​​​ത​​​ങ്ങ​​​നെ തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്നു. വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള ക​​​ഠി​​​ന​​​മാ​​​യ ത​​​ര്‍ക്ക​​​ങ്ങ​​​ളും ഭി​​​ന്ന​​​ത​​​ക​​​ളും ഏ​​​റെ ആ​​​ശ്ച​​​ര്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​യാ​​​ണ്. അ​​​വ​​​യാ​​​ക​​​ട്ടെ സ​​​ഭ​​​യോ​​​ടും ബ​​​ന്ധ​​​പ്പെ​​​ട്ട വ്യ​​​ക്തി​​​ക​​​ളോ​​​ടു​​​മു​​​ള്ള ആ​​​ദ​​​ര​​​വി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ട് യാ​​​തൊ​​​രു മ​​​നഃ​​​സാ​​​ക്ഷി​​​ക്കു​​​ത്തു​​​മി​​​ല്ലാ​​​തെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഇ​​​വ​​​യെ​​​ല്ലാം ക്രി​​​സ്തു​​​വി​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​നേ​​​റ്റ, അ​​​താ​​​യ​​​ത്, സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യെ മാ​​​ത്ര​​​മ​​​ല്ല, ഇ​​​ന്ത്യ​​​യി​​​ലെ മു​​​ഴു​​​വ​​​ന്‍ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യെ​​​യും ഹാ​​​നി​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന, ഗു​​​രു​​​ത​​​ര​​​മാ​​​യ മു​​​റി​​​വി​​​നു തു​​​ല്യ​​​മാ​​​ണ്.

ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു മാ​​​സ​​​ങ്ങ​​​ളാ​​​യി ഈ ​​​കോ​​​ണ്‍ഗ്രി​​​ഗേ​​​ഷ​​​നുമാ​​​യു​​​ള്ള നി​​​ര​​​ന്ത​​​ര​​​മാ​​​യ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍, മു​​​ഴു​​​വ​​​ന്‍ സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ഭ​​​ര​​​ണനി​​​ര്‍വ​​ഹ​​​ണ​​​വും എ​​​റ​​​ണാ​​​കു​​​ളം​- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ഭ​​​ര​​​ണ​​​വും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തി​​​ല്‍ സാ​​​ധ്യ​​​മാ​​​യ പൊ​​​തു​​​വാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച ചി​​​ല പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ള്‍ അ​​​ങ്ങ് പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

സ​​​മ​​​ഗ്ര​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ട​​​തും ക്ര​​​മേ​​​ണ​​​യു​​​ള്ള​​​തു​​​മാ​​​യ നി​​​യ​​​മ​​​നി​​​ര്‍മാ​​​ണ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ഈ ​​​ഭ​​​ര​​​ണം പു​​​നഃ​​സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ങ്ങ​​​യു​​​ടെ ആ​​​ഗ്ര​​​ഹം ഏ​​​റ്റ​​​വും അ​​​ടു​​​ത്തു റോ​​​മി​​​ല്‍വ​​​ച്ചു ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളി​​​ല്‍ അ​​​ങ്ങ് ആ​​​വ​​​ര്‍ത്തി​​​ച്ചു. കൂ​​​ടാ​​​തെ, ഈ ​​​വി​​​ഷ​​​യം സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡ് ച​​​ര്‍ച്ച ചെ​​​യ്യു​​​ക​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തെ​​​ല്ലാം സം​​​ബ​​​ന്ധി​​​ച്ച് പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വി​​​നെ നി​​​ര​​​ന്ത​​​രം വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യും ഈ ​​​കോ​​​ണ്‍ഗ്രി​​​ഗേ​​​ഷ​​​ന്‍ അ​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ക്കാ​​​ര്യം ശ്ര​​​ദ്ധാ​​​പൂ​​​ര്‍വം പ​​​ഠി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

അ​​​ങ്ങ് വി​​​ഭാ​​​വ​​​നം ചെ​​​യ്ത മേ​​​ല്‍പ്പ​​​റ​​​ഞ്ഞ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്, എ​​​റ​​​ണാ​​​കു​​​ളം- ​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കുവേ​​​ണ്ടി സി​​​ന​​​ഡ് ന​​​ട​​​ത്തി​​​യ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ വി​​​കാ​​​രി​​​യു​​​ടെ നി​​​യ​​​മ​​​നം ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യും സ്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​പ്പോ​​​ഴ​​​ത്തെ ത​​​ര്‍ക്ക​​​ങ്ങ​​​ള്‍ക്ക് ആ​​​ഴ​​​ത്തി​​​ലു​​​ള്ള​​​തും ശാ​​​ശ്വ​​​ത​​​വു​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യും ഭാ​​​വി​​​യി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക വി​​​നി​​​മ​​​യ​​​ത്തി​​​ലെ ആ​​​വ​​​ശ്യ​​​മാ​​​യ മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ ഉ​​​റ​​​പ്പു​​​ന​​​ല്കി​​​ക്കൊ​​​ണ്ട് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി എ​​​ന്ന ഈ ​​​സ​​​ഭാ ശു​​​ശ്രൂ​​​ഷ​​​യ്ക്കു നി​​​യ​​​ത​​​മാ​​​യ രൂ​​​പം ന​​​ല്‍കാ​​​നും അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ന​​​ന്മ​​​യ്ക്കാ​​​യി അ​​​തി​​​ന്‍റെ പ​​​ങ്ക് ന​​​ന്നാ​​​യി നി​​​ര്‍വ​​ചി​​​ക്കാ​​​നു​​മു​​ള്ള സ​​​മ​​​യം സ​​​മാ​​​ഗ​​​ത​​​മാ​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​നു തെ​​​ളി​​​വാ​​​ണി​​​ത്.


ഓ​​​ഗ​​​സ്റ്റ് 27ന് ​​​സി​​​ന​​​ഡ് സ്വീ​​​ക​​​രി​​​ച്ച തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി ഞാ​​​ന്‍ പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത് 2019 ഓ​​​ഗ​​​സ്റ്റ് 30ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ല്‍ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​ങ്ങ​​​യു​​​ടെ ആ​​​ഗ്ര​​​ഹ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന​​​വ അ​​​റി​​​യി​​​ക്കാ​​​ന്‍ ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ ഈ ​​​കോ​​​ണ്‍ഗ്രി​​​ഗേ​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു:

എ​​​റ​​​ണാ​​​കു​​​ളം- ​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു​​​വേ​​​ണ്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ വി​​​കാ​​​രി, ബി​​​ഷ​​പ് ആ​​ന്‍റ​​ണി ക​​​രി​​​യി​​​ല്‍ സി​​എം​​ഐ​​ക്കു ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം, ധ​​​ന​​​കാ​​​ര്യം, അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷ (ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് പു​​​രോ​​​ഹി​​​ത​​​രു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളും സ്ഥ​​​ലം​​മാ​​​റ്റ​​​ങ്ങ​​​ളും) എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍, അ​​​തി​​​രൂ​​​പ​​​താ ആ​​​ലോ​​​ച​​​നാ സം​​​ഘം, അ​​​തി​​​രൂ​​​പ​​​താ ധ​​​ന​​​കാ​​​ര്യ കൗ​​​ണ്‍സി​​​ല്‍, വൈ​​​ദി​​​കസ​​​മി​​​തി, പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല്‍ എ​​​ന്നീ സ​​​മി​​​തി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​മാ​​​യു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ളും അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​ള്‍പ്പെ​​​ടെ നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന​​​വ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട്, മേ​​​ല്‍പ്പ​​​റ​​​യ​​​പ്പെ​​​ട്ട അ​​​തി​​​രൂ​​​പ​​​താ ഭ​​​ര​​​ണ​​​സീ​​​മ​​​യ്ക്കു​​​ള്ളി​​​ല്‍ പൂ​​​ര്‍ണ​​​മാ​​​യ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
നി​​​യ​​​മ​​​പ​​​ര​​​മാ​​​യ എ​​​ല്ലാക്കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​​ദ്ദേ​​​ഹം എ​​​റ​​​ണാ​​​കു​​​ളം​- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കും. ഇ​​​പ്ര​​​കാ​​​രം, ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ ക​​​ര്‍മ​​​ങ്ങ​​​ളി​​​ലു​​​ള്ള മു​​​ന്‍ഗ​​​ണ​​​ന​​​യും അ​​​നാ​​​ഫൊ​​​റ​​​യി​​​ലെ അ​​​ങ്ങ​​​യു​​​ടെ പേ​​​രി​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണ​​​വും എ​​​ല്ലാ​​​യ്പോ​​​ഴും നി​​​ല​​​നി​​​ര്‍ത്തി​​​ക്കൊ​​​ണ്ട്, അ​​​ങ്ങ് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ മേ​​​ജ​​​ര്‍ ആ​​​ര്‍ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ല്‍ സ​​​ഭ​​​യു​​​ടെ പൊ​​​തു​​​വാ​​​യ ശു​​​ശ്രൂ​​​ഷ​​​യ്ക്കാ​​​യി സ്വ​​​യം സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്നു. ഈ ​​​തീ​​​രു​​​മാ​​​നം നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​നാ​​​യി എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​തും, 2019 ഓ​​​ഗ​​​സ്റ്റ് 30നു ന​​​ട​​​ക്കു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം​- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു​​​ള്ള വി​​​കാ​​​രി​​​യു​​​ടെ നി​​​യ​​​മ​​​നപ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നും ഈ ​​​ക​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​നും ഒ​​​പ്പം പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​ന്ന​​​തുമാ​​​ണ്. പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​ത്തി​​ന്‍റെ ച​​​ട്ട​​​ക്കൂ​​​ടി​​​നു​​​ള്ളി​​​ല്‍, അ​​​പ്പ​​​സ്തോ​​​ലി​​​ക സിം​​​ഹാ​​​സ​​​ന​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​യി അ​​​ത്ത​​​രം നി​​​യ​​​മ​​​നി​​​ര്‍മാ​​​ണ​​​ത്തി​​​നു​​​ള്ള സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ അ​​​നു​​​സ​​​രി​​​ച്ച്, ഈ ​​​സ​​​ഭാ ​​​സം​​​വി​​​ധാ​​​നം ഭാ​​​വി​​​യി​​​ല്‍ സ്ഥി​​​ര​​​മാ​​​ക്ക​​​ണ​​​മോ എ​​​ന്നും അ​​​ങ്ങ​​​യു​​​ടെ പി​​​ന്‍ഗാ​​​മി​​​ക​​​ള്‍ക്കും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​കു​​​മോ എ​​​ന്നും സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡി​​​നു തി​​​രു​​​മാ​​​നി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

കൂ​​​ടാ​​​തെ, നി​​​ര്‍ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​പോ​​​ലെ, ബി​​​ഷ​​പ് ആ​​​ന്‍റ​​ണി ക​​​രി​​​യി​​​ല്‍ സി​​എം​​ഐ​​ക്കു പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വ് "ആ​​​ര്‍ച്ച് ബി​​​ഷ​​​പ്' സ്ഥാ​​​നം ന​​​ല്‍കു​​​ക​​​യും ആ ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് അ​​​ദ്ദേ​​​ഹ​​​ത്തെ ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍ത്തു​​​ക​​​യും മ​​​ക്രി​​​യാ​​​ന മ​​​ജ്ജോ​​​രെ (Macriana Maggiore) എ​​​ന്ന സ്ഥാ​​​നി​​​ക​​​സിം​​​ഹാ​​​സ​​​നം അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​യി നി​​​ര്‍ണ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്കു​​​ന്നു.

ഇ​​​ന്ത്യ​​​യി​​​ലെ ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ ആ​​​സ​​​ന്ന​​​മാ​​​യ സ​​​ന്ദ​​​ര്‍ശ​​​നം (Ad Limina Apostolorum) ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്, യോ​​​ജി​​​പ്പും ഐ​​​ക്യ​​​വും ഉ​​​ട​​​ന്‍ ത​​ന്നെ പൂർ‍ണ​​​മാ​​​യും എ​​​റ​​​ണാ​​​കു​​​ളം​- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലേ​​​ക്കു തി​​​രി​​​കെ വ​​​രാ​​​നും എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ക​​​ണ്ണു​​​ക​​​ള്‍ക്ക് ദൃ​​​ശ്യ​​​മാ​​​കാ​​​നും പൂ​​​ര്‍ണ​​​ഹൃ​​​ദ​​​യ​​​ത്തോ​​​ടെ ഞ​​​ങ്ങ​​​ള്‍ ആ​​​ശം​​​സി​​​ക്കു​​​ക​​​യും ക​​​ര്‍ത്താ​​​വി​​​നോ​​​ടു തീ​​​ക്ഷ്ണ​​​ത​​​യോ​​​ടെ പ്രാ​​​ര്‍ഥി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ബി​​​ജ്നോ​​​ര്‍ ബി​​​ഷ​​​പ്, മാ​​​ണ്ഡ്യ ബി​​​ഷ​​പ്, എ​​​റ​​​ണാ​​​കു​​​ളം​- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കു​​​ള്ള മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ വി​​​കാ​​​രി, ഫ​​​രീ​​​ദാ​​​ബാ​​​ദി​​​ലെ സ​​​ഹാ​​​യമെ​​​ത്രാ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ സി​​​ന​​​ഡി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പ്ര​​​കാ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം 2019 ഓ​​​ഗ​​​സ്റ്റ് 30ന് ​​​ഈ ക​​​ത്തും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ ഞാ​​​ന്‍ അ​​​ങ്ങ​​​യോ​​​ട് അ​​​ഭ്യ​​​ര്‍ഥി​​ക്കു​​​ന്നു.

സ്നേ​​​ഹാ​​​ദ​​​ര​​​ങ്ങ​​​ളോ​​​ടെ​​​യും എ​​ന്‍റെ പ്രാ​​​ര്‍ഥ​​​ന വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​കൊ​​​ണ്ടും ഞാ​​​ന്‍ നി​​​ര്‍ത്തു​​​ന്നു,

ഹൃ​​​ദ​​​യ​​​പൂ​​​ര്‍വം, ​

ക​​​ര്‍ദി​​​നാ​​​ള്‍ ലെ​​​യ​​​നാ​​​ര്‍ദോ സാ​​​ന്ദ്രി,പ്രീ​​​ഫെ​​​ക്ട് സി​​​റി​​​ല്‍ വാ​​​സി​​​ല്‍ എ​​​സ് .ജെ., ​​​
ആ​​​ര്‍ച്ച്ബി​​​ഷ​​​പ് സെ​​​ക്ര​​​ട്ട​​​റി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.