രാ​ജ്യം ക​ട​ക്കെ​ണി​യി​ലേ​ക്കോ?
Wednesday, October 21, 2020 12:42 AM IST
പെ​രു​കു​ന്ന പൊ​തുക​ടം ഇ​ന്ത്യ​ക്കു ക​ന​ത്ത വെ​ല്ലു​വി​ളി​യാ​കു​ന്നു. എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തെ​റ്റി​ച്ചു​കൊ​ണ്ട് ജി​ഡി​പി​യു​ടെ ത​ക​ർ​ച്ച രൂ​ക്ഷ​മാ​കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ പി​ടി​ച്ചു​ല​യ്ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ പൊ​തുക​ടം ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ജി​ഡി​പി​യു​ടെ 90 ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണ് ഐ​എം​എ​ഫ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 2023 മാ​ർ​ച്ചാ​കു​മ്പോ​ഴേ​ക്കും രാ​ജ്യ​ത്തി​ന്‍റെ പൊ​തു ക​ടം ജി​ഡി​പി​യു​ടെ 40 ശ​ത​മാ​ന​ത്തി​ൽ ഒ​തു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു 2017ലെ ​ഫി​സ്ക​ൽ റ​സ്പോ​ൺ​സി​ബി​ലി​റ്റി ആ​ൻ​ഡ് ബ​ജ​റ്റ് മാ​നേ​ജ്മെ​ന്‍റ് റൂ​ൾ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നോ​ട്ട് നി​രോ​ധ​നം മു​ത​ൽ ത​ക​ർ​ന്നു തു​ട​ങ്ങി​യ ജി​ഡി​പി വ​ള​ർ​ച്ചാ​നി​ര​ക്ക് അ​വ​സാ​നം കോ​വി​ഡ് ബാ​ധ​യി​ൽ​പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് എ​ത്തി​നി​ൽ​ക്കു​ന്ന​ത്. 64,530 രൂ​പ​യോ​ള​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ആ​ളോ​ഹ​രി ക​ട​ബാ​ധ്യ​ത. ഒ​രോ സെ​ക്ക​ൻ​ഡി​ലും രാ​ജ്യം 1,53,885 രൂ​പ​യെ​ങ്കി​ലും പ​ലി​ശ​യി​ന​ത്തി​ൽ ന​ൽ​കു​ന്നു​വെ​ന്നും ക​ണ​ക്കു​ക​ൾ തെ​ളി​യി​ക്കു​ന്നു.

ജൂ​ണി​ൽ 101.3 ല​ക്ഷം കോ​ടി

ധ​ന​മ​ന്ത്രാ​ല​യം സെ​പ്റ്റം​ബ​ർ 18ന് ​പു​റ​ത്തി​റ​ക്കി​യ പ​ബ്ലി​ക് ഡെ​ബ്റ്റ് മാ​നേ​ജ്മെ​ന്‍റ് 2020 ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഈ ​വ​ർ​ഷം മാ​ർ​ച്ച് അ​വ​സാ​നം 94,62,265 കോ​ടി​രൂ​പ​യാ​യി​രു​ന്ന പൊ​തു ക​ടം ജൂ​ൺ അ​വ​സാ​നി​ക്കു​മ്പോ​ൾ 1,01,35,600 കോ​ടി​യാ​യി വ​ർ​ധി​ച്ചു. 7.1 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ മാ​ത്ര​മു​ണ്ടാ​യ​ത്. ഐ​എം​എ​ഫി​ന്‍റെ ഫി​സ്‌​ക​ല്‍ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ വി​ക്ട​ര്‍ ഗാ​സ്പ​ർ അ​ടു​ത്തി​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ പൊ​തു​ക​ടം അ​ടു​ത്ത മാ​ര്‍​ച്ചോ​ടെ ജി​ഡി​പി​യു​ടെ 90 ശ​ത​മാ​ന​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യത്. 1991നു ​ശേ​ഷം ഒ​രി​ക്ക​ല്‍ പോ​ലും ഇ​ന്ത്യ​യു​ടെ പൊ​തു​ക​ടം ജി​ഡി​പി​യു​ടെ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​യി​ട്ടി​ല്ല. 2001-05 കാ​ല​ത്ത് 75 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​യി​രു​ന്ന​ത് ഒ​ഴി​ച്ചാ​ല്‍ ശ​രാ​ശ​രി 70 ശ​ത​മാ​ന​ത്തി​ല്‍ പൊ​തു​ക​ടം നി​ര്‍​ത്താ​ന്‍ ഇ​ന്ത്യക്കു ക​ഴി​ഞ്ഞി​രു​ന്നു.

ആ​ഭ്യ​ന്ത​ര ക​ടം 86 ല​ക്ഷം കോ​ടി

2020 ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര വാ​യ്പ​ക​ൾ ഇ​ക്കാ​ല​യ​ള​വി​ൽ 80,19,959 കോ​ടി​യി​ൽ​നി​ന്ന് 86,03,657 കോ​ടി​യാ​യാ​ണ് കൂ​ടി​യ​ത്. 7.3 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന. വി​ദേ​ശ​ത്തു​നി​ന്നു​ള്ള വാ​യ്പ​ക​ൾ 5,85,325 കോ​ടി​യി​ൽ​നി​ന്ന് 6,25,056 കോ​ടി​യാ​യും വ​ർ​ധി​ച്ചു. 6.8 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. ഈ ​വ​ർ​ഷം ജൂ​ണി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര ക​ട​ത്തി​ന്‍റെ 39 ശ​ത​മാ​ന​വും വാ​ണി​ജ്യ ബാ​ങ്കു​ക​ളി​ൽ​നി​ന്നാ​ണ്. ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്ന് 26.2 ശ​ത​മാ​ന​വും റി​സ​ർ​വ് ബാ​ങ്കി​ൽ‌​നി​ന്ന് 14.7 ശ​ത​മാ​ന​വും ക​ട​മെ​ടു​ത്തി​ട്ടു​ണ്ട്.

2019 മാ​ർ​ച്ചി​ൽ വി​ദേ​ശ ക​ടം ജി​ഡി​പി​യു​ടെ 19.8 ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ 2020 മാ​ർ​ച്ചി​ൽ 20.6 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഐ​എം​എ​ഫ്, ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക്, ലോ​ക ബാ​ങ്ക് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്‌​ട്ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മൊ​ക്കെ​യാ​ണ് ക​ട​മെ​ടു​ക്കു​ന്ന​ത്.

ജി​ഡി​പി ത​ള​ർ​ച്ച

1991 മു​ത​ൽ 2019 വ​രെ ശ​രാ​ശ​രി 6.5 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​ന്ത്യ​ൻ ജി​ഡി​പി​യാ​ണ് ഇ​പ്പോ​ൾ 10.3 ശ​ത​മാ​നം ചു​രു​ങ്ങു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കു​മേ​ലു​ള്ള ക​ട​ത്തി​ന്‍റെ ആ​ഘാ​തം കൂ​ടു​ന്നു. വി​ദേ​ശ​ത്തു​നി​ന്നാ​യാ​ലും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്നാ​യാ​ലും പൊ​തു​ക​ടം പ​ലി​ശ​യ​ട​ക്കം തി​രി​ച്ചു ന​ൽ​ക​ണം. ഇ​പ്പോ​ൾ പ​ലി​ശ​നി​ര​ക്കി​ൽ വ​ലി​യ വ​ർ​ധ​ന​യി​ല്ല എ​ന്ന​ത് ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. എ​ന്നി​രു​ന്നാ​ലും തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ ക​ടം തി​രി​ച്ചു കൊ​ടു​ക്കാ​ന്‍ വീ​ണ്ടും ക​ടം എ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്കാ​ണ് രാ​ജ്യം നീ​ങ്ങു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​ട​ബാ​ധ്യ​ത കൂ​ടു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ റേ​റ്റിം​ഗി​നെ​യും ബാ​ധി​ക്കും. ജി​ഡി​പി​യു​ടെ 70 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് പൊ​തു​ക​ടം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.


ഐ​എം​എ​ഫ് റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ക​ട​ബാ​ധ്യ​ത​യി​ൽ 2019ൽ 170 ​രാ​ജ്യ​ങ്ങ​ളി​ൽ 94-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ലോകബാങ്കിന്‍റെ പഠനമനുസരിച്ച് രാജ്യങ്ങളുടെ പൊതു കടം 77 ശതമാനത്തിലും അധികരിച്ചാൽ തുടർന്നുള്ള ഓരോ ശതമാന ത്തിനും 0.017 ശതമാനംകണ്ട് ജിഡിപി യിൽ കുറവുണ്ടാകും.

വ​രു​മാ​ന​ക്കു​റ​വ്

നി​കു​തി വ​രു​മാ​ന​ത്തി​ല​ട​ക്കം വ​ൻ കു​റ​വു​ണ്ടാ​യ​താ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത കു​തി​ച്ചു​യ​രാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ വ​രു​മാ​ന​ക്കു​റ​വി​ന് ആ​ക്കം​കൂ​ട്ടി. എ​ന്നാ​ൽ ചെ​ല​വു​ക​ൾ കൂ​ടു​ക​യും ചെ​യ്തു. ഇ​തു​മൂ​ലം ധ​ന​ക്ക​മ്മി ഈ ​വ​ർ​ഷം ഏ​പ്രി​ൽ-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ൽ 8.70 ല​ക്ഷം കോ​ടി​ രൂപയാ​യി. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റി​നെ​ക്കാ​ൾ 109.3 ശ​ത​മാ​ന​മാ​ണ് ധ​ന​ക്ക​മ്മി അ​ധി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഓ​ഗ​സ്റ്റ് അ​വ​സാ​നം ധ​ന​ക്ക​മ്മി 7.96 ല​ക്ഷം കോ​ടി​ രൂപയാ​യി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ജ​റ്റ് എ​സ്റ്റ്മേ​റ്റി​നെ​ക്കാ​ൾ 78.7 ശ​ത​മാ​ന​മാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ഏ​പ്രി​ൽ-​ഓ​ഗ​സ്റ്റ് കാ​ല​യ​ള​വി​ൽ നി​കു​തി വ​രു​മാ​നം 2.84 ല​ക്ഷം കോ​ടി രൂ​പ​യും ചെ​ല​വ് 12.5 ല​ക്ഷം കോ​ടി രൂ​പ​യു​മാ​യി​രു​ന്നു. 11.3 ല​ക്ഷം കോ​ടി രൂ​പ റ​വ​ന്യു ചെ​ല​വു​ക​ളാ​യി​രു​ന്നു. 1.34 ല​ക്ഷം കോ​ടി രൂ​പ മാ​ത്ര​മാ​ണ് മൂ​ല​ധ​ന ചെ​ല​വു​ണ്ടാ​യ​ത്. റ​വ​ന്യു ചെ​ല​വി​ൽ 2.37 ല​ക്ഷം കോ​ടി രൂ​പ​യും പ​ലി​ശ​യി​ന​ത്തി​ലാ​ണ്. 1.3 ല​ക്ഷം കോ​ടി​രൂ​പ പ്ര​ധാ​ന​പ്പെ​ട്ട സ​ബ്സി​ഡി​ക​ൾ​ക്കും ചെ​ല​വാ​ക്കി.

ക​ട​ത്തി​ന്‍റെ അ​പ​ക​ടം

രാ​ജ്യ​ങ്ങ​ൾ ക​ട​മെ​ടു​ക്കുന്ന​ത് വ​ലി​യ കു​ഴ​പ്പ​മു​ള്ള കാ​ര്യ​മൊ​ന്നു​മ​ല്ല. അ​മേ​രി​ക്ക​യും ജ​പ്പാ​നു​മെ​ല്ലാം വ​ൻ​തോ​തി​ൽ വാ​യ്പ​ക​ളെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ക​ട​മെ​ടു​ത്ത് എ​ങ്ങി​നെ ചെ​ല​വ​ഴി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​നം. ക​ട​മെ​ടു​ത്ത പ​ണം മൂലധനമായി ചെ​ല​വ​ഴി​ക്കു​ക​യും അ​തു​വ​ഴി തൊ​ഴി​ലും ഉ​ത്പാ​ദ​ന​വും കൂ​ടു​ക​യും ചെ​യ്താ​ൽ രാ​ജ്യം വ​ള​രു​ക​യും ക​ട​ത്തി​ന്‍റെ തി​രി​ച്ച​ട​വ് വ​ലി​യ ബാ​ധ്യ​ത​യ​ല്ലാ​ത​ായി മാ​റു​ക​യും ചെ​യ്യും. കാ​ർ​ഷി​ക ലോ​ണെ​ടു​ത്ത് വി​വാ​ഹം ന​ട​ത്തു​ക​യും വീ​ടു പ​ണി​യു​ക​യും ചെ​യ്യു​ന്ന ക​ർ​ഷ​ക​നു​ണ്ടാ​കു​ന്ന ദു​ര​വ​സ്ഥ ത​ന്നെ​യാ​യി​രി​ക്കും ക​ടം​വാ​ങ്ങി ശ​മ്പ​ളം കൊ​ടു​ക്കു​ക​യും സ​ബ്സി​ഡി ന​ൽ​കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​രി​നും ഉ​ണ്ടാ​വു​ക. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​ന്ത്യ ഗ​വ​ൺ​മെ​ന്‍റ് ഇ​തേ പാ​ത​യി​ലാ​ണ്. കോ​വി​ഡ് കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​പ​ദ്ധ​തി​ക​ൾ​ക്കും ഇ​പ്പോ​ൾ കേ​ന്ദ്ര ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​മെ​ല്ലാം പ​ലി​ശ​യ്ക്കെ​ടു​ത്ത പ​ണ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ജി​എ​സ്ടി വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞ​തി​ന്‍റെ ആ​ഘാ​തം പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ക​ട​മെ​ടു​ത്തു ന​ൽ​കു​ന്നു. സാ​മ്പ​ത്തി​ക വ​ള​ർ‌​ച്ച കൈ​വ​രി​ക്കാ​ൻ വാ​യ്പ​യെ​ടു​ത്ത് അ​ടി​സ്ഥാ​ന​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ചെ​ല​വ​ഴി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. റോ​ഡു​ക​ളും പാ​ല​ങ്ങ​ളും റെ​യി​ൽ​വേ​യു​മ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ത്പാ​ദ​ന​ക്ഷ​മ​മാ​യ നി​ക്ഷേ​പ​ങ്ങ​ളും ന​ട​ത്താ​നാ​ണ് ക​ട​മെ​ടു​ക്കേ​ണ്ട​ത്. എ​ന്നാ​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് അ​തി​നു ക​ഴി​യു​ന്നി​ല്ല. ഇ​ത് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ലേ​ക്കാ​യി​രി​ക്കും രാ​ജ്യ​ത്തെ ന​യി​ക്കു​ക.

ഇ​ന്ത്യ​യു​ടെ പൊ​തു​ക​ടം
(കോ​ടി രൂ​പ​യി​ൽ)

വ​ർ​ഷം തു​ക

2011-12 5917279
2012-13 6659778
2013-14 7566767
2014-15 8334829
2015-16 9475280
2016-17 10524777
2017-18 11740614
2018-19 13023102
2020 (ജൂൺ 10135600

സി.​കെ. കു​ര്യാ​ച്ച​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.