ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ
റ​​​​വ. ഡോ. ​​​​പ​​​​യ​​​​സ് മ​​​​ലേ​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ

എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും നീ​​​​തി​​​​യും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ​​​​ക​​​​ളി​​​​ൽ തു​​​​ല്യ​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യ​​​​വും കി​​​​ട്ട​​​​ണ​​​​മെ​​​​ന്ന നീ​​​​തി​​​​സ​​​​ങ്ക​​​​ല്പം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വ്യ​​​​വ​​​​സ്ഥ​​​​യുടെ ആ​​​​ണി​​​​ക്ക​​​​ല്ലാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​വ​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള മു​​​​ന്നേ​​​​റ്റം ഇ​​​​വി​​​​ട​​​​ത്തെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളു​​​​മാ​​​​യി അ​​​​ഭേ​​​​ദ്യ​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു കി​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ഈ​​​​ഴ​​​​വ​​​​ർ എ​​​​സ്എ​​​​ൻ​​​​ഡി​​​​പി​​​​യു​​​​ടെ കു​​​​ട​​​​ക്കീ​​​​ഴി​​​​ലും നാ​​​​യ​​​​ർ സ​​​മു​​​ദാ​​​യം എ​​​​ൻ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ലു​​​​ം സ​​​​മു​​​​ദാ​​​​യ ശ​​​​ക്തീ​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​. ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ക​​​​ട്ടെ എ​​​​കെ​​​​സി​​​​സി എ​​​​ന്ന ചു​​​​രു​​​​ക്ക​​​​പ്പേ​​​​രി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഓ​​​​ൾ കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് തു​​​​ല്യ​​​​നീ​​​​തി​​​​ക്കാ​​​​യി പോ​​​​രാ​​​​ടാ​​​​ൻ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങി​​​​യി​​​​രു​​​​ന്ന​​​​ത്. ഈ ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​ ഘ​​​​ട്ട​​​​ത്തി​​​​ൽ ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​യെ ന​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത് ഷെ​​​​വ. ത​​​​ര്യ​​​​ത് കു​​​​ഞ്ഞി​​​​ത്തൊ​​​​മ്മ​​​​നാ​​​​യി​​​​രു​​​​ന്നു.

മലയാളി മെമ്മോറിയൽ

കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളു​​​​ടെ ആ​​​​രം​​​​ഭ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന 1891 ലെ ​​​​മ​​​​ല​​​​യാ​​​​ളി മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ ജി.​​​​പി. പി​​​​ള്ള​​​​യോ​​​​ടൊ​​​​പ്പം ന​​​​സ്രാ​​​​ണി ക്രൈ​​​​സ്ത​​​​വ​​​​രെ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മു​​​​ഖ്യ​​​​പ​​​​ങ്ക് വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന നി​​​​ധീ​​​​രി​​​​ക്ക​​​​ൽ മാ​​​​ണി​​​​ക്ക​​​​ത്ത​​​​നാ​​​​രു​​​​ടെ കാ​​​​ലം മു​​​​ത​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും നീ​​​​തി​​​​ക്കു​​​​മാ​​​​യി ശ​​​​ബ്ദ​​​​മു​​​​യ​​​​ർ​​​​ത്തി ക്രൈ​​​​സ്ത​​​​വ​​​​ർ കേ​​​​ര​​​​ള​​​​ത്തി​​​​ലെ രാ​​​ഷ്‌​​​ട്രീ​​​​യ വേ​​​​ദി​​​​ക​​​​ളി​​​​ൽ നി​​​​റ​​​​ഞ്ഞു​​​​നി​​​​ന്നി​​​​രു​​​​ന്നു.

1918ൽ ​​​​തു​​​​ല്യ പൗ​​​​രാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ക്രൈ​​​​സ്ത​​​​വ​​​​രും ഈ​​​​ഴ​​​​വ​​​​രും മു​​​​സ്‌​​​ലിങ്ങളും തോ​​​​ളോ​​​​ടു​​​​തോ​​​​ൾ ചേ​​​​ർ​​​​ന്നു തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ൽ പൊ​​​​രു​​​​തി​​​​യ​​​​പ്പോ​​​​ൾ സ​​​​മ​​​​ത്വം എ​​​​ന്ന ആ​​​​ശ​​​​യം കേ​​​​ര​​​​ള​​​​ത്തി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന ജ​​​​നാ​​​​ധി​​​​പ​​​​ത്യ പ്ര​​​​ക്രി​​​​യ​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​യി മാ​​​​റി. ഈ ​​​​സ​​​​മ​​​​ര​​​​നീ​​​​ക്ക​​​​ങ്ങ​​​​ളുടെ ഫലമായി ദേ​​​​വ​​​​സ്വം ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്നു റ​​​​വ​​​​ന്യു ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​നെ വേ​​​​റൊ​​​​രു വ​​​​കു​​​​പ്പാ​​​​യി മാ​​​​റ്റാ​​​​നും അ​​​​ങ്ങ​​​​നെ പു​​​​തു​​​​താ​​​​യി സൃ‍ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ട റ​​​​വ​​​​ന്യു ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​ഹി​​​​ന്ദു​​​​ക്ക​​​​ളെ നി​​​​യ​​​​മി​​​​ക്കാ​​​​നും തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ 1925ൽ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാനും കാരണമായി.

നി​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ്ര​​​​സ്ഥാ​​​​നം

ഈ ​​​​സ​​​​മ​​​​ര​​​​പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളു​​​​ടെ മ​​​​ധ്യേ​​​​യാ​​​​ണ് കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഇ​​​​ല​​​​ഞ്ഞി​​​​ക്ക​​​​ൽ ത​​​​ര്യ​​​​ത് കു​​​​ഞ്ഞി​​​​ത്തൊ​​​​മ്മ​​​​ൻ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ രാ​​​ഷ്‌​​​ട്രീ​​​യ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​ത്. എന്നാൽ, ക്രൈ​​​​സ്ത​​​​വ​​​​ർ വ​​​​ൻ​​​​തോ​​​​തി​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​ത് 1932 മു​​​​ത​​​​ൽ 1937 വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ന്ന നി​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ്.

1888 മു​​​​ത​​​​ൽ നി​​​​ല​​​​വി​​​​ലി​​​​രു​​​​ന്ന ശ്രീ​​​​മൂ​​​​ലം പ്ര​​​​ജാ​​​​സ​​​​ഭ എ​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ്രാ​​​​തി​​​​നി​​​​ധ്യ​​​​സ്വ​​​​ഭാ​​​​വം കു​​​​റ​​​​ഞ്ഞു​​​​പോ​​​​കുംവി​​​​ധ​​​​ം ശ്രീ​​​​ചി​​​​ത്തി​​​​ര​​​​ തി​​​​രു​​​​നാ​​​​ൾ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു​​​​ള്ള സ​​​​വ​​​​ർ​​​​ണ ഹൈ​​​​ന്ദ​​​​വ​​​​രു​​​​ടെ ഇ​​​​ല​​​​ക്ട​​​​റ​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ 1932ൽ ​​​​വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​താ​​​​ണ് നി​​​​വ​​​​ർ​​​​ത്ത​​​​നപ്ര​​​​ക്ഷോ​​​​ഭത്തിനു വഴിമരു ന്നിട്ടത്.

പ്ര​​​​ജാ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു തു​​​​ല്യ​​​​പ്രാ​​​​തി​​​​നി​​​​ധ്യ​​​വും ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ൽ തു​​​​ല്യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും വേ​​​​ണമെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി ക്രൈ​​​​സ്ത​​​​വ​​​​രും മ​​​​റ്റു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങി. തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ന്‍റെ വ​​​​ട​​​​ക്കു-കി​​​​ഴ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ത​​​​ര്യ​​​​ത് കു​​​​ഞ്ഞി​​​​ത്തൊ​​​​മ്മ​​​​നാ​​​​യി​​​​രു​​​​ന്നു ഈ ​​​​സ​​​​മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ​​​​ത്. ഈ ​​​​സ​​​​മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ നേ​​​​താ​​​​ക്ക​​​​ൾ 1937ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​ൻ വി​​​​ജ​​​​യം നേ​​​​ടു​​​​ക​​​​യു​​​മു​​​​ണ്ടാ​​​​യി.

കൂ​​​​ടാ​​​​തെ, ​​​​സ​​​​മ​​​​ര​​​​ഫ​​​​ല​​​​മാ​​​​യി എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും തു​​​​ല്യ തൊ​​​​ഴി​​​​ലവ​​​​സ​​​​ര​​​​ങ്ങ​​​​ൾ കി​​​​ട്ടു​​​​ന്ന​​​​തി​​​​നാ​​​​യി ഒ​​​​രു പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​നെ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് നി​​​​യ​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 1931 മു​​​​ത​​​​ൽ ചി​​​​ത്തി​​​​ര തി​​​​രു​​​​നാ​​​​ൾ രാ​​​​ജാ​​​​വി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​രു​​​​ന്ന സി.​​​​പി. രാ​​​​മ​​​​സ്വാ​​​​മി അ​​​​യ്യ​​​​ർ​​​​ക്ക് ഈ ​​​​മാ​​​​റ്റ​​​​ങ്ങ​​​​ൾ ദ​​​​ഹി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നി​​​​ല്ല. 1936ൽ ​​​​ദി​​​​വാ​​​​നാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യ സി.​​​​പി, നി​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ​​​​വ​​​​ർ രൂ​​​​പം​​​​കൊ​​​​ടു​​​​ത്ത സ്റ്റേറ്റ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ലും ക്രൈ​​​​സ്ത​​​​വ​​​​രാ​​​​യി​​​​രു​​​​ന്ന​​​​തിനാൽ ആ ​​​​പാ​​​​ർ​​​​ട്ടി​​​​യെ ക്രിസ്ത്യൻ കോ​​​​ൺ​​​​ഗ്ര​​​​സ് എ​​​​ന്നാ​​​​ണു വി​​​​ളി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.


സർ സി.പിയുടെ പ്രതികാരം

ക്രൈ​​​​സ്ത​​​​വ​​​​ർ നി​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ നേ​​​​ടി​​​​യ സാ​​​​മൂ​​​​ഹി​​​ക-​​​​രാ​​​ഷ്‌​​​ട്രീ​​​യ പ്രാ​​​​മു​​​​ഖ്യം സാ​​​​ധി​​​​ത​​​​മാ​​​​യ​​​​ത് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്കൂ​​​​ളു​​​​ക​​​​ളും ബാ​​​​ങ്കും പ​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ന​​​​ല്കി​​​​യ ശ​​​​ക്തി​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്ന് സി.​​​​പി തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. സി​​​​പി​​​​യു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​ക്ര​​​​മ​​​​ണം ക്രൈ​​​​സ്ത​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന സ്കൂ​​​​ളു​​​​ക​​​​ൾക്കു നേ​​​​രേയാ​​​​യി​​​​രു​​​​ന്നു. 1945ൽ ​​​​തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന സ്വ​​​​കാ​​​​ര്യ പ്രൈ​​​​മ​​​​റി സ്കൂ​​​​ളു​​​​ക​​​​ൾ സ്റ്റേ​​​​റ്റി​​​​ലേ​​​​ക്ക് കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു​​​​ള്ള ക​​​​ല്പ​​​​ന സി.​​​​പി പുറ പ്പെടുവിച്ചു.

2,169 പ്രൈ​​​​മ​​​​റി സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 80 ശ​​​​ത​​​​മാ​​​​ന​​​വും ക്രൈ​​​​സ്ത​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ വ​​​​ൻ​​​​തോ​​​​തി​​​​ലുള്ള എ​​​​തി​​​​ർ​​​​പ്പാണു സി.​​​​പിക്കെ​​​​തി​​​​രേ ഉ​​​​ണ്ടാ​​​​യത്. 1941ലെ ​​​​സെ​​​​ൻ​​​​സ​​​​സ് പ്ര​​​​കാ​​​​രം 84.5 ശ​​​​ത​​​​മാ​​​​നം ക്രൈ​​​​സ്ത​​​​വ യു​​​​വാ​​​​ക്ക​​​​ളും 74 ശ​​​​ത​​​​മാ​​​​നം ക്രൈ​​​​സ്ത​​​​വ യു​​​​വ​​​​തി​​​​ക​​​​ളും സാ​​​​ക്ഷ​​​​ര​​​​രാ​​​​യി​​​​രു​​​​ന്നു. സ്കൂ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ​​​​ ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ലു​​​​ള്ള സാ​​​​ക്ഷ​​​​ര​​​​താ നി​​​​ല​​​​വാ​​​​രം ബോ​​​​ധ​​​​പൂ​​​​ർ​​​​വം കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള സ്റ്റേ​​​​റ്റി​​​​ന്‍റെ നീ​​​​ക്ക​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ക്ക​​​​പ്പെ​​​​ട്ടു.

1945 ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മെ​​​​ത്രാ​​​​ൻ മാ​​​​ർ ജ​​​​യിം​​​​സ് കാ​​​​ളാ​​​​ശേ​​​​രി ത​​​​ന്‍റെ ഇ​​​​ട​​​​യ​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ന്‍റെ സ്കൂ​​​​ൾ ദേ​​​​ശ​​​​വ​​​​ത്ക​​​​ര​​​​ണ നീ​​​​ക്ക​​​​ങ്ങ​​​​ളെ ശക്തമായി വിമർശിച്ച. സ​​​​മു​​​​ദാ​​​​യ​​​​ത്തെ വി​​​​ഭ​​​​ജി​​​​ക്കാ​​​​നു​​​​ള്ള സി​​​​.പി​​​​യു​​​​ടെ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചുനി​​​​ൽ​​​ക്കേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ബി​​​​ഷ​​​​പ് ഊ​​​​ന്നി​​​​പ്പ​​​​റ​​​​ഞ്ഞ​​​​ത് സി​​​​.പി​​​​യെ വീ​​​​ണ്ടും പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ചു. ഇ​​​​ട​​​​യ​​​​ലേ​​​​ഖ​​​​നം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ക​​​​ത്തെ​​​​ഴു​​​​തി. ഇ​​​​ട​​​​യ​​​​ലേ​​​​ഖ​​​​നം പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ താ​​​​ൻ കാ​​​​ര​​​​ണം കാ​​​​ണു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​തി​​​​ൽ ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ ന്യാ​​​​യ​​​​മൊ​​​​ന്നും കാ​​​​ണു​​​​ന്നി​​​​ല്ലെ​​​​ന്നും ബി​​​​ഷ​​​​പ് മാ​​​​ർ ജ​​​​യിം​​​​സ് കാ​​​​ളാ​​​​ശേ​​​​രി മ​​​​റു​​​​പ​​​​ടി ന​​​​ല്കി.

എ​​​​കെ​​​​സി​​​​സിയുടെ പ്രതിഷേധം

എ​​​​കെ​​​​സി​​​​സി​​​​യും അ​​​​തി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ത​​​​ര്യ​​​​ത് കു​​​​ഞ്ഞി​​​​ത്തൊ​​​​മ്മ​​​​നും വി​​​​വി​​​​ധ സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി പ്രൈ​​​​മ​​​​റി സ്കൂ​​​​ൾ ദേ​​​​ശ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ പൊ​​​​രു​​​​തു​​​​ക​​​​യും ബി​​​​ഷ​​​​പ് മാ​​​​ർ ജ​​​​യിം​​​​സ് കാ​​​​ളാ​​​​ശേ​​​​രി​​​​ക്ക് പ​​​​രി​​​​പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ല്കു​​​​ക​​​​യും ചെ​​​​യ്തു. ക്രൈ​​​​സ്ത​​​​വ സ്കൂ​​​​ളു​​​​ക​​​​ൾ സ്റ്റേ​​​​റ്റ് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ കു​​​​ട്ടി​​​​ക​​​​ളെ വി​​​​ശ്വാ​​​​സ​​​​പ​​​​ര​​​​വും ധാ​​​​ർ​​​​മി​​​​ക​​​​വു​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് എ​​​​ടു​​​​ത്തു ക​​​​ള​​​​യു​​​​ന്ന​​​​ത് എ​​​​ന്ന് എ​​​​കെ​​​​സി​​​​സി വാ​​​​ദി​​​​ച്ചു. എ​​​​കെ​​​​സി​​​​സി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും വ​​​​ൻ ജ​​​​നാ​​​​വ​​​​ലി പ​​​​ങ്കെ​​​​ടു​​​​ത്ത സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട​​​​ത്.

പാ​​​​ലാ വലിയ പ​​​​ള്ളി​​​​യു​​​​ടെ ഗ്രൗ​​​​ണ്ടി​​​​ൽ ഇ​​​​ങ്ങ​​​​നെ കൂ​​​​ടി​​​​യ മീ​​​​റ്റിം​​​​ഗി​​​​ൽ മൂ​​​​ന്നു ല​​​​ക്ഷം​​​​പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു എ​​​​ന്നാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​കെ​​​​സി​​​​സി​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ ഇ​​​​ല​​​​ഞ്ഞി​​​​ക്ക​​​​ൽ ത​​​​ര്യ​​​​ത് കു​​​​ഞ്ഞി​​​​ത്തൊ​​​​മ്മ​​​​ൻ ഈ ​​​​മീ​​​​റ്റിം​​​​ഗി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട് ജ​​​​യി​​​​ലി​​​​ൽ കി​​​​ട​​​​ക്കേ​​​​ണ്ട​​​​താ​​​​യി വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ത​​​​ര്യ​​​​ത് കു​​​​ഞ്ഞി​​​​ത്തൊ​​​​മ്മ​​​​ന്‍റെ അ​​​​റ​​​​സ്റ്റി​​​​ന്‍റെ​​​​യും ജ​​​​യി​​​​ൽ​​​​വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും 75-ാം വാ​​​​ർ​​​​ഷി​​​​കം ആ​​​​ചരിക്കു​​​​ന്ന ഒ​​​​ക്ടോ​​​​ബ​​​​ർ എ​​​​ട്ട് തു​​​​ല്യ​​​​നീ​​​​തി കി​​​​ട്ടാ​​​​നു​​​​ള്ള എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ത്വ​​​​ര​​​​യെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന ദി​​​​വ​​​​സം​​​​കൂ​​​​ടി​​​​യാ​​​​ണ്. തു​​​​ല്യ​​​​നീ​​​​തി​​​യും തു​​​​ല്യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും തു​​​​ല്യ​​​​പ്രാ​​​​തി​​​​നി​​​​ധ്യ​​​വു​​​മെ​​​​ല്ലാം കി​​​​ട്ടാ​​​​നു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന ദി​​​​നം​​​​കൂ​​​​ടി​​​​യാ​​​​ണി​​​​ത്.

(ജെ​​​​എ​​​​ൻ​​​​യു ച​​​​രി​​​​ത്ര​​​​വി​​​​ഭാ​​​​ഗം മുൻ പ്രഫസറും കോ​​​​ത​​​​മം​​​​ഗ​​​​ലം രൂപത വികാരി ജനറാളുമാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.