വരുംമാസങ്ങളിൽ പ്രകടമാകുന്നത് പ്രാരംഭ ഘട്ടം ആയിരിക്കും. അറിയപ്പെടുന്ന ഇടതുപക്ഷ നേതാക്കൾ വലതുപക്ഷത്തേക്കും തിരിച്ചും സാധ്യമായ ഓഫറുകളുമായി കാത്തിരിക്കുന്നു. ഒന്നുകിൽ ഉടനടി ആനുകൂല്യങ്ങൾ, അല്ലെങ്കിൽ ഭാവിയിലേക്കുള്ള സ്ഥാനങ്ങൾ. അതുപോലെ, മതേതര നേതാക്കൾ ജാതി ഗ്രൂപ്പുകളോട് അടുക്കുന്നതും തിരിച്ചും നമുക്കു കാണാം. വാസ്തവത്തിൽ, ഈ ഘടകം അവരുടെ കൈകളിലെ ഓഫറുകളുമായി നീങ്ങാൻ തുടങ്ങിയിരിക്കുന്നു: ആകർഷകമായ ആനുകൂല്യങ്ങളുള്ള ടിക്കറ്റുകൾ. ഉത്തരേന്ത്യയിൽ ഒബിസി, എസ്സി, എസ്ടി, ജാട്ട്, യാദവ്, മോച്ചി, ഖത്രി തുടങ്ങിയ ജാതി ഉപവിഭാഗങ്ങൾക്കുള്ള ഓഫറുകളുമായി കോൺഗ്രസ് നീങ്ങുന്നതായും കാണുന്നു.
സംഘപരിവാർ തുടങ്ങിക്കഴിഞ്ഞുവരും മാസങ്ങളിൽ കഠിനാധ്വാനം ചെയ്താൽ അടുത്ത തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാരതീയ ജനതാ പാർട്ടി എന്നത് കേരളത്തിൽ ശ്രദ്ധേയമായ ഒരു ഘടകമാണ്. ബിജെപിയെ തങ്ങളുടെ മുഖ്യശത്രുവായി ഇരുമുന്നണികളിലെയും അംഗങ്ങൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, തൃശൂർ മാതൃകയിലുള്ള ഒരു സാഹചര്യം ലക്ഷ്യമാക്കാം. കൂടുതൽ വോട്ടുകൾ നേടാനുള്ള സാധ്യത കാണിക്കുന്ന ബിജെപി അതിനായി എല്ലാ സാധ്യതകളും വഴികളും പരീക്ഷിച്ചേക്കാം.
ദത്താത്രേയ ഹോസ്ബാളെ, റാം മാധവ്, പ്രകാശ് ജാവേദേക്കർ തുടങ്ങിയ ഉന്നതനേതാക്കൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പോലും സംഘടനയുടെ ദേശീയ സമ്മേളനം പാലക്കാട്ടു നടത്താൻ തീരുമാനിച്ചതാണ് പലരെയും അദ്ഭുതപ്പെടുത്തിയത്. പാലക്കാട്ട് ഭാഗവത് ജാതി സെൻസസിനെ പിന്തുണച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ജാതീയത ഉപയോഗിക്കുന്നതിനെ എതിർത്തത് ഓർക്കുക! നരേന്ദ്ര മോദി പോലും ഇപ്പോൾ മോഹൻ ഭാഗവതിന്റെ നിലപാടാണ് സ്വീകരിക്കുന്നത്, കേരളത്തിൽ ആർഎസ്എസ് സാന്നിധ്യം ശ്രദ്ധേയമാവുകയും ബിജെപിയുടെ തെരഞ്ഞെടുപ്പു യന്ത്രത്തിന് ശക്തി പകരുകയും ചെയ്യുന്നു.
കാവി രാഷ്ട്രീയശക്തി സംഘം കേരളത്തിൽ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന വസ്തുത ഇത് തെളിയിക്കുന്നു. മോദിക്കുപോലും കേരളത്തിൽ മികച്ച ഗ്രൂപ്പുകളുണ്ട്, സിപിഎമ്മിന്റെ സഹായത്തോടെയോ ധാരണയോടെയോ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും കോൺഗ്രസിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നു. കോൺഗ്രസിനെ തോല്പിച്ചാൽ ലോക്സഭയിലെ ബിജെപി വിരുദ്ധ എംപിമാരുടെ എണ്ണം കുറയും.
പിണറായി-മോദി ബന്ധംപിണറായിക്ക് മോദിയുമായി നല്ല ബന്ധമുണ്ടെന്നതും അദ്ദേഹത്തെയോ പാർട്ടിയെയോ ശല്യപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ലെന്നതും ആർക്കും അവഗണിക്കാനാവില്ല. ഡിപ്ലോമാറ്റിക് ചാനൽവഴി സ്വർണം കള്ളക്കടത്ത് നടത്തിയെന്നുള്ള കേസ് എത്രസമർഥമായാണ് തേഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നത്. മോദിയിൽനിന്ന് എല്ലായ്പോഴും നല്ല പ്രതികരണമാണ് പിണറായിക്ക് ലഭിക്കുന്നത്.
വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കും മികച്ച പ്രതികരണം ലഭിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പിണറായി. വിവിധ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾക്കും സംഘപരിവാറിൽ ജനിച്ചു വളർന്നവർക്കും സംഘപരിവാർ വളർത്തിയവർക്കുംപോലും ഇത് എളുപ്പമല്ല. കഴിഞ്ഞ പത്തുവർഷമായി സുപ്രീംകോടതിയിൽ കുടുങ്ങിക്കിടക്കുന്ന ലാവ്ലിൻ കേസിന്റെ കാര്യംതന്നെ നല്ല ഉദാഹരണമാണ്.
വളരെയധികം ഭിന്നിപ്പും വിഭാഗീയതയുമുണ്ടെങ്കിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷ നൽകുന്നു. ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ കാര്യങ്ങൾ എങ്ങനെ രൂപപ്പെടുമെന്ന് കാത്തിരുന്ന് കാണേണ്ടതു തന്നെ. ബിജെപിക്കെതിരായ പോരാട്ടത്തിൽ, അനുകൂലമായ എല്ലാ സാധ്യതകളും മുതലെടുത്ത് സുരക്ഷിതമായി കളിക്കുകയാണ് പിണറായി.
ഇടത്-വലത്, മതേതര-ജാതി ലിങ്കുകളും അച്ചുതണ്ടും സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കാണാൻ രസകരമായിരിക്കും. കേരളം മറ്റൊരു നിറവും തിരിവും നൽകിയേക്കാം, അദ്ഭുതപ്പെടേണ്ട.