Live

R.I.P

Obituary
ലീ​ലാ​മ്മ ജേ​ക്ക​ബ്

ലീ​ലാ​മ്മ ജേ​ക്ക​ബ്

ചാ​ത്ത​ന്നൂ​ര്‍: കാ​ട്ടു​വി​ള കൃ​പാ​ഭ​വ​നി​ല്‍ ലീ​ലാ​മ്മ ജേ​ക്ക​ബ് (77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​ര ശു​ശ്രൂ​ഷ ചൊവ്വാഴ്ച രാ​വി​ലെ 10.30 ന് ​ഫാ.​ഡോ. ഐ​സ​ക്ക് മാ​ര്‍ ഫീ​ലി​ക്‌​സ്‌​നോ​സ് എ​പ്പി​സ്‌​ക്കോ​പ്പാ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ചാ​ത്ത​ന്നൂ​ര്‍ ക്രി​സ്‌​തോ​സ് മാ​ര്‍​ത്തോ​മ്മാ​പ​ള്ളി​യി​ല്‍.

കൊ​ട്ടാ​ര​ക്ക​ര മാ​ര്‍​ത്തോ​മ്മ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പി​ക​യും ചാ​ത്ത​ന്നൂ​ര്‍ മാ​ങ്കു​ട്ട​ത്തി​ല്‍ കു​ടും​ബാം​ഗ​വു​മാ​ണ്. ഭ​ര്‍​ത്താ​വ് എം. ​തോ​മ​സ് (കെ​എ​സ്ഇ​ബി റി​ട്ട.അ​സി​സ്റ്റ​ന്‍റ് അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍, കൊ​ല്ലം അ​ര്‍​ബ​ന്‍ ബാ​ങ്ക് ബോ​ര്‍​ഡ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി).