Live

R.I.P

Obituary
ഫാ. ​ഡൊ​മി​നി​ക് പാ​ല​ത്തു​ങ്ക​ൽ

ഫാ. ​ഡൊ​മി​നി​ക് പാ​ല​ത്തു​ങ്ക​ൽ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​ഡൊ​മി​നി​ക് പാ​ല​ത്തു​ങ്ക​ൽ (91) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച 12.45ന് ​ത​ക്ക​ല ബി​ഷ​പ് മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ക്കും.

തു​ട​ർ​ന്നു ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ക​ർ​ദ്ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി എ​ന്നി​വ​രു​ടെ ക​ർ​മി​ക​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.​ വാ​ഴ​പ്പ​ള്ളി പാ​ല​ത്തു​ങ്ക​ൽ പ​രേ​ത​രാ​യ ചാ​ക്കോ - മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

1961 ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫാ. ​ഡൊ​മി​നി​ക് ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ൽ പ​ള്ളി, ക​ണ്ണ​മ്പ​ള്ളി, പു​ത്ത​ൻ കൊ​ര​ട്ടി, ഉ​മി​ക്കു​പ്പ, ചെ​ങ്ക​ൽ, തൃ​ക്കൊ​ടി​ത്താ​നം, പൂ​ന്തോ​പ്പ്, വേ​ഴ​പ്ര, ത​ത്തം​പ​ള്ളി, വെ​രൂ​ർ, എ​ട​ത്വ, ഇ​ത്തി​ത്താ​നം, കു​ട​മാ​ളൂ​ർ, ത​ക്ക​ല പ​ളു​ഗ​ൽ ഇ​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്രോ​കു​റേ​റ്റ​ർ, ത​ക്ക​ല രൂ​പ​ത പ്രോ​ക്യൂ​റേ​റ്റ​ർ, ചാ​ൻ​സ​ല​ർ, വി​കാ​രി ജ​ന​റ​ൾ എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​ക്കോ ചാ​ക്കോ (റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ർ), പ​രേ​ത​രാ​യ ചാ​ക്കോ ജോ​സ​ഫ് (അ​പ്പ​ച്ച​ൻ ), ത്രേ​സ്യാ​മ്മ, മേ​രി ജോ​ൺ പു​ത്തേ​ട്ട് നെ​ടും​കു​ന്നം.

മൃ​ത​ദേ​ഹം ചൊവ്വാഴ്ച നാ​ലി​നു വാ​ഴ​പ്പ​ള്ളി മ​തു​മൂ​ല​യി​ലു​ള്ള സ​ഹോ​ദ​ര​ൻ ചാ​ക്കോ ചാ​ക്കോ പാ​ല​ത്തു​ങ്ക​ലി​ന്‍റെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.