R.I.P
പ്രഫ.കെ.ജെ. ജോസഫ് കൊച്ചുതറ
പ്രഫ.കെ.ജെ. ജോസഫ് കൊച്ചുതറ
ചങ്ങനാശേരി: സെന്റ് ആന്‍സ് ഗേള്സ്ഹൈസ്കൂളിന് സമീപം കൊച്ചുതറ പ്രഫ.കെ.ജെ.ജോസഫ് (86,റിട്ട. എസ്ബികോളജ് വൈസ് പ്രിന്‍സിപ്പല്‍) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 2.30ന് വസതിയിൽ ആരംഭിച്ച് പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍.
എസ്ബി കോളജ് കൊമേഴ്സ് വിഭാഗം മേധാവി, എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ മുഹമ്മ മറ്റത്തില്‍ കുടുംബാംഗം. മക്കള്‍: അനില്‍ ജോസ്, അലക്സ് ജോസ്, ടോം ജോസ്, ജോണ്‍ ജോസ്.
മരുമക്കള്‍: പ്രിയ ചീരംവേലില്‍ (പൊന്‍കുന്നം), രേണുക അധികാരത്തില്പാറയില് (ചേര്‍ത്തല), ഡോ.ഡാനി ടോം അരീക്കാട്ട് (ആളൂര്‍), ആന്‍സി ജോണ്‍ മാലിയില്‍ (പുന്നത്ര). പരേതനായ ഫാ.തോമസ് കൊച്ചുതറ സഹോദരനും ഫാ.ഷാജി കൊച്ചുതറ സഹോദര പുത്രനുമാണ്.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions