R.I.P
സിസ്റ്റർ എലിസബത്ത് വില്യം വാതല്ലൂര്‍ സിഎംസി
സിസ്റ്റർ എലിസബത്ത് വില്യം വാതല്ലൂര്‍ സിഎംസി
കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രോവിന്സിലെ, ജയ് പൂര് അമല്‍ജ്യോതി റീജന്‍ അംഗമായ സിസ്റ്റർ എലിസബത്ത് വില്യം സിഎംസി (ലീലാമ്മ - 78) അന്തരിച്ചു.
സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രണ്ടിന് പൊടിമറ്റം സിഎംസി പ്രോവിന്ഷ്യല് ഹൗസ് ചാപ്പലില്‍ ആരംഭിക്കും. തുടർന്നു 3.30 ന് ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും.
ഇഞ്ചിയാനി വാതല്ലൂര്‍ പരേതരായ സഖറിയാ-അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത ഹോളി ക്വീന്‍സ് ചങ്ങനാശേരി, ഒറീസ, ഭോപ്പാല്‍, എറണാകുളം തേവര കോളജ്, പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ്, ആഫ്രിക്ക, ഫരീദാബാദ്, കുട്ടിക്കാനം, ബഗ്റാന എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജയ്പ്പൂര്‍ അമല്‍ ജ്യോതി റീജന്റെ പ്രഥമ റീജണല്‍ സുപ്പീരിയര്‍ ആയിരുന്നു. സഹോദരങ്ങള്‍: ആന്റണി സഖറിയാ (ഇഞ്ചിയാനി), ഡോ. തോമസ് സഖറിയാ (പുറ്റടി), പ്രഫ. ഡോ. ജോര്‍ജ് സഖറിയാ (തിരുവനന്തപുരം), പരേതരായ വി.ജെ, സഖറിയാ, മാത്യു സഖറിയാ, മേരിക്കുട്ടി സഖറിയാ, പ്രഫ. ജോസഫ് സ്കറിയാ (തിരുവനന്തപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions