Live

R.I.P

Obituary
സിസ്റ്റര്‍ ജോളി മാത്യു മൂങ്ങമാക്കല്‍

സിസ്റ്റര്‍ ജോളി മാത്യു മൂങ്ങമാക്കല്‍

തിരുവമ്പാടി: ആന്‍സില്ലാ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇന്ത്യയിലെ സ്ഥാപകാംഗവും സാമൂഹിക സേവനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റര്‍ ജോളി മാത്യു മൂങ്ങമാക്കല്‍ അന്തരിച്ചു.

ശനിയാഴ്ച (ഒക്ടോബര്‍ 17) രാവിലെ 9.30ന് തിരുവമ്പാടി ആന്‍സില്ലാ ഭവനത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് ഫൊറോന ദേവാലയത്തില്‍ ബിഷപ് എമരിറ്റസ് മാര്‍ തോമസ് ഇലവനാലിന്‍റെയും താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. അബ്രഹാം വയലിലിന്‍റെയും കാര്‍മികത്വത്തില്‍ സംസ്‌കാരം നടക്കും.

മൂലമറ്റം, ഹൈദരാബാദ്, തിരുവമ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലെ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവമ്പാടി ആന്‍സില്ലാ ഭവന്‍റെ ആരംഭകാലം മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങളിലും വനിതാ ശാക്തീകരണത്തിലും ജീവിതനൈപുണ്യ പരിശീലനത്തിലും സജീവമായി ഇടപെട്ടിരുന്നു. നാഷണല്‍ ഓപ്പണ്‍ സ്‌കൂളിന്‍റെ കാറ്ററിംഗ് പരിശീലന പരിപാടിയിലൂടെ തിരുവനന്തപുരത്തെ തീരദേശമേഖലയിലെ നിരവധി യുവതീയുവാക്കള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.

തൊടുപുഴ മൂങ്ങമാക്കല്‍ പരേതനായ റിട്ട. ആര്‍ഡിഡി എം.എം. മാത്യുവിന്‍റെയും അന്നക്കുട്ടി മാത്യുവിന്‍റെയും (കാര്യപ്പറമ്പ്) മകളാണ്.

സഹോദരങ്ങള്‍: ജോമി മാത്യു (എറണാകുളം), ഫിലിപ്പ് മാത്യു (ഐസി കോളജ്, തൊടുപുഴ), ലില്ലി (മാറാമറ്റം), തോമസ് മാത്യു (എറണാകുളം), വിമല പീറ്റര്‍ (കൈതക്കോട്), പൗളി ജോസ് ആലുക്കാരന്‍ (യുഎസ്എ), വിന്‍സന്‍റ് മാത്യു (കാനഡ), പരേതരായ റോയ് മാത്യു (ജര്‍മ്മനി), ജൂലിയാന മാത്യു കിഴക്കേതോട്ടം (പൂഞ്ഞാര്‍).