R.I.P
സിസ്റ്റർ മേരി മൈക്കിൾ ചെമ്പരത്തി എസ്എംഎംഐ
സിസ്റ്റർ മേരി മൈക്കിൾ ചെമ്പരത്തി എസ്എംഎംഐ
മുതലക്കോടം: എസ്എംഎംഐ സന്യാസിനി സമൂഹാംഗം സിസ്റ്റർ മേരി മൈക്കിൾ ചെമ്പരത്തി (പതിനാറിൽ) മൈസൂരുവിൽ നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ബംഗളൂരു ചാമരാജ്പേട്ട് സെന്‍റ് മേരീസ് കോൺവെന്‍റിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) പരേതരായ ചാക്കോയുടെയും അന്നമ്മയുടെയും മകളാണ്.
പരേത ബംഗളൂരു സെന്‍റ് മേരീസ് കോൺവെന്‍റിൽ 24 വർഷം അക്കൗണ്ടന്‍റായി സേവനമനുഷ്ഠിച്ച ശേഷം സാണ്ടൂർ, തുമകുരു എന്നിവിടങ്ങളിൽ സുപ്പീരിയറായും പിന്നീട് റിയൂണിയനിൽ റീജണൽ സൂപ്പീരിയർ ആയി സേവനമനുഷ്ഠിച്ചു.
തുടർന്ന് ഫ്രാൻസിലെ പാരീസിൽ ഉള്ള എസ്എംഎംഐ സന്യാസിനീ സമൂഹത്തിന്‍റെ ജനറലേറ്റിൽ ഇക്കോണമൽ ജനറൽ ആയി സേവനമനുഷ്ഠിച്ചു. പിന്നീട് ബെൽജിയം, ഫിലിപ്പീൻസ്, കർണാടകയിലെ ബേഗുർ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. 2022 ജൂൺ മുതൽ മൈസൂരുവിലായിരുന്നു അവസാനകാലം സേവനമനുഷ്ഠിച്ചത്.
പരേതയായ മേരി കുര്യൻ മുഞ്ഞനാട്ട് (നിലമ്പുർ), പരേതയായ മേരി മാനുവൽ പൂവക്കുളം (കൊഴുവനാൽ), സെലിൻ ജോസഫ് റാത്തപ്പിള്ളിൽ (തഴുവംകുന്ന്), ഫിലോമിന ജോസഫ് പട്ടാംകുളം (കാരിക്കോട്), ഫാ. ജോസ് ചെമ്പരത്തി എസ്ഡിബി (അരുണാചൽ പ്രദേശ്), മരിയ ജോസ് പാറക്കാട്ട് (കടവൂർ), പരേതനായ ടോമി ജേക്കബ് ചെമ്പരത്തി (മുതലക്കോടം), ജിമ്മി ജേക്കബ് ചെമ്പരത്തി (മുതലക്കോടം) എന്നിവർ സഹോദരങ്ങളാണ്.
ഫാ. മാത്യു മുഞ്ഞനാട്ട് (ഷിക്കാഗോ രൂപത), പരേതനായ ഫാ. ജോർജ് പൂവക്കുളം (പാലാ രൂപത), ഫാ. കുര്യാക്കോസ് പൂവക്കുളം സിഎംഐ (മൂത്തോലി), ഫാ. ജോൺസൺ പൂവക്കുളം (ജാൻസി രൂപത), സിസ്റ്റർ റാണി മുഞ്ഞനാട്ട് എസ്എംഎംഐ (ബംഗളൂരു) എന്നിവർ സഹോദര മക്കളാണ്.
സിസ്റ്റർ മെലിൻഡാ എമ്പ്രയിൽ എസ്കെഡി (മാനന്തവാടി), ഫാ. തോമസ് ഞള്ളംമ്പുഴ (മാനന്തവാടി രൂപത), ഡീക്കൻ ജെസ്ബിൻ ജെയിംസ് പൂവക്കുളം (പാലാ രൂപത), ജോസലിൻ ജെയിംസ് പൂവക്കുളം(ഫിലിപ്പ് നേരി കോൺഗ്രിഗേഷൻ) എന്നിവർ സഹോദര ചെറുമക്കളുമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions