Live

R.I.P

Obituary
ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പൂ​ണോ​ളി സി​എം​ഐ

ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പൂ​ണോ​ളി സി​എം​ഐ

കോ​ഴി​ക്കോ​ട്: ഭാ​ഷാ പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നും നി​യ​മോ​പ​ദേ​ഷ്ടാ​വും അ​ധ്യാ​പ​ക​നും സി​എം​ഐ സ​ഭ​യു​ടെ കോ​ഴി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍​സ് അം​ഗ​വു​മാ​യി​രു​ന്ന ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പൂ​ണോ​ളി (86) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ചൊവ്വാഴ്ച ര​ണ്ടി​ന് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍. കൈ​പ്പ​ട്ടൂ​ര്‍ പൂ​ണോ​ളി പ​രേ​ത​രാ​യ ജോ​ര്‍​ജ് - കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ത്രേ​സ്യാ​മ്മ, ആ​ലീ​സ്, പ​രേ​ത​രാ​യ ജോ​സ​ഫ്, അ​ന്ന​മ്മ, മ​റി​യാ​മ്മ, അ​ച്ചാ​മ്മ, ക്ലാ​ര.

1974 ഡി​സം​ബ​ര്‍ 30ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 1975 മു​ത​ല്‍ 1981 വ​രെ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു. അ​ധ്യാ​പ​ന മി​ക​വി​ന് "ജൂ​ണി​യ​ര്‍ ഷെ​പ്പേ​ര്‍​ഡ്' എ​ന്ന ഖ്യാ​തി നേ​ടി.

1981 മു​ത​ല്‍ 1987 വ​രെ സി​എം​ഐ കോ​ഴി​ക്കോ​ട് സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍​സി​ന്‍റെ പ്രൊ​വി​ന്‍​ഷ്യാ​ളാ​യി​രു​ന്നു. സി​എം​ഐ സ​ഭ​യു​ടെ വി​കാ​രി ജ​ന​റാ​ള്‍, ബം​ഗ​ളൂ​രു ധ​ര്‍​മ്മ​രാം കോ​ള​ജ് റെ​ക്ട​ര്‍, ക്രൈ​സ്റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ര്‍, കോ​ഴി​ക്കോ​ട് പ്രൊ​വി​ന്‍​സ് നോ​വി​സ് മാ​സ്റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മൃ​ത​ദേ​ഹം തിങ്കളാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും.