R.I.P
ബ്രദർ സ്റ്റാൻലി കണ്ടംപറമ്പിൽ സിഎംഐ
ബ്രദർ സ്റ്റാൻലി കണ്ടംപറമ്പിൽ സിഎംഐ
കോട്ടയം: സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ അറകുളം സെന്റ് ജോസഫ് ആശ്രമാംഗമായിരുന്ന ബ്രദർ സ്റ്റാൻലി കണ്ടംപറന്പിൽ (89) അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പൂഞ്ഞാർ ലിറ്റിൽ ഫ്ളവർ ആശ്രമ ദേവാലയത്തിൽ. തിടനാട് കണ്ടംപറമ്പിൽ പരേതരായ തോമസ് - ഏലി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: പരേതരായ തോമസ്, ചാക്കോ. പരേതൻ ചെത്തിപ്പുഴ, മുത്തോലി, പുളിയന്മല, അമനകര, കുമളി, കൂത്താട്ടുകുളം, കാഞ്ഞിരപ്പള്ളി എന്നീ ആശ്രമങ്ങളിലും, നിരവിൽപ്പുഴ, ബംഗളൂരു ധർമാരാം കോളജ്, കോട്ടയം ദീപിക പ്രസ് എന്നിവിടങ്ങളിലും റോമിൽ അസിസ്റ്റന്റ് പ്രൊക്കുറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions