R.I.P
സിസ്റ്റർ ജോൺ മരിയ വെട്ടിക്കാട്ട് കുഴിയടി
സിസ്റ്റർ ജോൺ മരിയ വെട്ടിക്കാട്ട് കുഴിയടി
ചങ്ങനാശേരി: തിരുഹൃദയ സന്യാസിനി സമൂഹം ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് മുടിയൂർക്കര എസ്എച്ച് ജ്യോതിസ് ഭവൻ അംഗമായ സിസ്റ്റർ ജോൺ മരിയ വെട്ടിക്കാട്ട് കുഴിയടി (86) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 9.30ന് പാറേൽ മഠം വക സെമിത്തേരിയിൽ.
പായിപ്പാട് വെട്ടിക്കാട്ട് കുഴിയടി പരേതരായ കെ.പി. ജോൺ-റോസമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: കെ.ജെ. ഇന്നസെന്റ് (ചീരംചിറ, ചങ്ങനാശേരി), ഫാ. തോമസ് വെട്ടിക്കാട് (നെല്ലൂർ രൂപത ഓങ്കോൾ ആന്ധ്ര), ജയ്നമ്മ ഫിലിപ്പ് കുടക്കച്ചിറ (കണ്ണൂർ), സെലിൻ ഏബ്രഹാം വലിയവീട്ടിൽ (ആർപ്പൂക്കര), ജോസ് ജോൺ (എറണാകുളം), ബേർണി ജോൺ (പായിപ്പാട്), പരേതനായ ജോൺ ജോണി. ഫാ. ബെന്നി കുഴിയടി പിതൃസഹോദര പൗത്രനും സിസ്റ്റർ ആഗ്നറ്റാ, പരേതയായ സിസ്റ്റർ അൽഫോൻസാ മാത്യു എന്നിവർ മാതൃസഹോദരി പുത്രിമാരുമാണ്.
പരേത പാറേൽ, പുന്നത്തുറ, പായിപ്പാട്, വെളിയനാട്, മെഡിക്കൽ സെന്റർ, ജനറലേറ്റ് എന്നിവിടങ്ങളിൽ സുപ്പീരിയറായും ജനറൽ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഴയിടം, ആർപ്പൂക്കര, മുട്ടാർ എന്നീ മഠങ്ങളിലും അംഗമായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions