Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : Air Craft

ഉ​ത്ത​ര കൊ​റി​യ ആ​ക്ര​മ​ണ​ത്തി​നൊ​രു​ങ്ങു​ന്നു? വി​മാ​നം ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത​യി​ലേ​യ്ക്ക് ക​ട​ന്നു​ക​യ​റി​യെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യ്ക്കെ​തി​രെ ഉ​ത്ത​ര കൊ​റി​യ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ദ​ക്ഷി​ണ കൊ​റി​യ. ഉ​ത്ത​ര കൊ​റി​യ​യു​ടെ ഒ​രു വി​മാ​നം ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു​ള്ള ചെ​റു​ദ്വീ​പി​ന് സ​മീ​പം​അ​തി​ർ​ത്തി ലം​ഘി​ച്ച​താ​യി ദ​ക്ഷി​ണ കൊ​റി​യ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.

ഉ​ല്ലെ​ങ് ദ്വീ​പി​ലെ വ്യോ​മ​പാ​ത ലം​ഘി​ച്ച​ത് റ​ഷ്യ​ൻ വി​മാ​ന​മാ​ണെ​ന്നാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര-​സു​ര​ക്ഷാ മ​ന്ത്രാ​ല​യം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തു​ട​ർ​ന്ന് ദ്വീ​പി​ലു​ള്ള​വ​രോ​ട് ഭൂ​ഗ​ർ​ഭ അ​റ​ക​ളി​ലേ​ക്കോ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്കോ മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു. പി​ന്നീ​ട് ഒ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച സ​ർ​ക്കാ​ർ, അ​തി​ർ​ത്തി ലം​ഘി​ച്ച​ത് ഉ​ത്ത​ര​കൊ​റി​യ​ൻ വി​മാ​ന​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് നി​ല​പാ​ട് തി​രു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രോ സൈ​ന്യ​മോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഏ​ക​ദേ​ശം 9,000 പേ​ർ താ​മ​സി​ക്കു​ന്ന ദ്വീ​പി​ൽ അ​പ​ക​ട​ങ്ങ​ളോ മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. 2022-ലും ​ഉ​ല്ലെ​ങ് ദ്വീ​പി​ൽ സ​മാ​ന​മാ​യ ഭീ​തി പ​ര​ന്നി​രു​ന്നു. അ​ന്ന് കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഉ​ത്ത​ര​കൊ​റി​യ ക​ട​ലി​ലേ​ക്ക് 20-ല​ധി​കം മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ചി​രു​ന്നു. ഇ​തി​ലൊ​ന്ന് ദ്വീ​പി​ന് നേ​രെ വ​ന്ന​തോ​ടെ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ൾ മു​ഴ​ങ്ങു​ക​യും ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​രു കൊ​റി​യ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം അ​ങ്ങേ​യ​റ്റം വ​ഷ​ളാ​യി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ൾ സ്തം​ഭി​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ദ​ക്ഷി​ണ കൊ​റി​യ​യെ 'സ്ഥി​രം ശ​ത്രു'​വാ​യി പ്ര​ഖ്യാ​പി​ച്ച ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ് ഉ​ൻ എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ളും ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

സെ​പ്റ്റം​ബ​റി​ൽ അ​തി​ർ​ത്തി​ക്ക് തെ​ക്ക് ഭാ​ഗ​ത്താ​യി ഉ​ത്ത​ര​കൊ​റി​യ സ്ഥാ​പി​ച്ച​തെ​ന്ന് ക​രു​തു​ന്ന കു​ഴി​ബോം​ബു​ക​ൾ പൊ​ട്ടി മൂ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ത്രു​ത വീ​ണ്ടും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up