സീയൂൾ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും തമ്മിൽ കൂടിക്കാഴ്ചയ്ക്കു സാധ്യതയേറി.
ചൈനയിലെ ഷെൻ ചെന്നിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ഏഷ്യാ പസഫിക് സാന്പത്തിക ഉച്ചകോടിയിൽ കിം പങ്കെടുത്തേക്കുമെന്നാണു സൂചന.
റഷ്യൻ പ്രസിഡന്റ് പുടിനും കിമ്മും തമ്മിൽ കൂടിക്കാഴ്ചയ്ക്കു സാധ്യതയുള്ളതായി ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കൂടിക്കാഴ്ച ഉറപ്പായ സാഹചര്യത്തിലായിരിക്കും ഇത്തരമൊരു അറിയിപ്പെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.
കിമ്മിനെ കാണാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. ഈയാഴ്ച ചൈനയിൽ അതു നടന്നേക്കുമെന്ന് ട്രംപ് തിങ്കളാഴ്ചയും പറഞ്ഞു.
കിമ്മും ട്രംപും മുന്പ് മൂന്നുവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.