Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Earthquake

മധ്യ പെ​റു​വി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

ലി​മ: മ​ധ്യ പെ​റു​വി​ലെ ആ​ൻ​ഡീ​സ് പ​ർ​വ്വ​ത​നി​ര​ക​ളി​ൽ ശ​ക്ത​മാ​യ ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മോ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പെ​റു​വി​ലെ ജി​യോ​ഫി​സി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 7:09-ഓ​ടെ​യാ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. ജൂ​നി​നി​ൽ നി​ന്ന് 34 കി​ലോ​മീ​റ്റ​ർ വ​ട​ക്ക് മാ​റി, ഭൂ​മി​ക്ക​ടി​യി​ൽ 108 കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ശ​ക്ത​മാ​യ പ്ര​ക​മ്പ​ന​ത്തെ തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തേ​ക്കോ​ടി.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​ക​മ്പ സാ​ധ്യ​ത​യു​ള്ള പ​സ​ഫി​ക് 'റിം​ഗ് ഓ​ഫ് ഫ​യ​ർ' മേ​ഖ​ല​യി​ലാ​ണ് പെ​റു സ്ഥി​തി ചെ​യ്യു​ന്ന​ത്. 40,000 കി​ലോ​മീ​റ്റ​റോ​ളം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​ഗ്നി​പ​ർ​വ്വ​ത​ങ്ങ​ളു​ടെ​യും ഭൂ​ച​ല​ന മേ​ഖ​ല​ക​ളു​ടെ​യും ശൃം​ഖ​ല​യാ​ണി​ത്.

നേ​ര​ത്തെ, ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ആ​ൻ​ഡീ​സി​ലു​ണ്ടാ​യ 6.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും നി​ര​വ​ധി വീ​ടു​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നു​മു​ൻ​പ് ജൂ​ലൈ​യി​ൽ ജു​നി​ൻ മേ​ഖ​ല​യി​ലു​ണ്ടാ​യ 5.5 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​ത്തി​ൽ ആ​റ് പേ​ർ മ​രി​ക്കു​ക​യും 30 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 

 

International

ടിബറ്റിൽ തുടർച്ചയായ ഭൂചലനം; ഏഴ് തീവ്രത രേഖപ്പെടുത്തി

എ​ൽ​ഹാ​സ: ടി​ബ​റ്റി​ൽ തു​ട​ർ​ച്ച​യാ​യ ഭൂ​ച​ല​നം. ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 8:03നാ​ണ് ആ​ദ്യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ ഏ​ഴ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്രം അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ പാ​ൻ​ഡി​നി​ൽ നി​ന്ന് ഏ​ക​ദേ​ശം 489 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി 173 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണെ​ന്ന് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി അ​റി​യി​ച്ചു.

ആ​ദ്യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട് അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം 8:42നാ​ണ് വീ​ണ്ടും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഞ്ച് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ബാ​സ​റി​ൽ നി​ന്ന് ഏ​ക​ദേ​ശം 323 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി 15 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ കേ​ന്ദ്ര​മെ​ന്ന് നാ​ഷ​ണ​ൽ സെ​ൻ്റ​ർ ഫോ​ർ സീ​സ്മോ​ള​ജി ഡാ​റ്റ​യി​ൽ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up