മനാമ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇന്ത്യൻ നാവികർ ഉൾപ്പെട്ട കപ്പലിന് നേരെ ഇറാൻ ആക്രമണം. സംഭവത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായിട്ടുണ്ട്. പനാമ കൊടിയേന്തിയ താര ഗ്യാസ് എന്ന കപ്പലിന് നേരെയാണ് ആക്രമണം.
തിങ്കളാഴ്ച ആയിരുന്നു ആക്രമണമുണ്ടായത്. ആക്രമണ വിവരം കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനാവാൾ എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 24 ഇന്ത്യൻ നാവികരെ രക്ഷിച്ചതായും ഒരാളെ കാണാതായി എന്നുമാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ആകെ 25പേരാണ് കപ്പലിലുണ്ടായിരുന്നത്.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ നാവികരുള്ള കപ്പലിന് നേരെ ഇറാൻ ആക്രമണം.അധികൃതർ എണ്ണ ടാങ്കർ കമ്പനിയും രക്ഷാപ്രവർത്തകരുമായും ചേർന്ന് കാണാതായ നാവികനായി തെരച്ചിൽ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. രക്ഷപ്പെട്ടവർക്ക് പരിക്കുകളൊന്നുമില്ലെന്നാണ് വിവരം.