Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Houthi attack

അ​രാം​കോ ആ​സ്ഥാ​ന​ത്തി​ന് നേ​രെ ഹൂ​തി ആ​ക്ര​മ​ണം; ആ​ള​പാ​യ​മി​ല്ല

റി​യാ​ദ്: എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ റി​യാ​ദി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സി​നു നേ​രെ ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം. മി​സൈ​ൽ ആ​കാ​ശ​ത്തു​വ​ച്ച് ത​ന്നെ ത​ക​ർ​ത്തെ​ന്നും കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച് നേ​രി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​താ​യി സൗ​ദി ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യോ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യും മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു. സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ളു​ണ്ടാ​യ​താ​യി സൗ​ദി സ​ഖ്യ​സേ​നാ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി വ്യ​ക്ത​മാ​ക്കി. സൗ​ദി വ്യോ​മ​പ്ര​തി​രോ​ധ സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​മാ​സം അ​രാം​കോ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ ഹൂ​തി​ക​ൾ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ടാ​ങ്ക​റു​ക​ൾ, റി​ഫൈ​ന​റി​ക​ൾ, സം​ഭ​ര​ണ​ശാ​ല​ക​ൾ, ക​മ്പ​നി ആ​സ്ഥാ​നം എ​ന്നി​വ​യെ​ല്ലാം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. നേ​ര​ത്തെ​യു​ണ്ടാ​യ ആ​ക്ര​മ​ണ പ​ര​മ്പ​ര​യെ തു​ട​ർ​ന്ന് റി​യാ​ദി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ഴ്‌​ച​ക​ളോ​ളം ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​യി​രു​ന്നു.

International

സൗ​ദിയിൽ എ​ണ്ണ​പ്പാ​ട​ത്തി​ന് നേ​രേ ഹൂ​ത്തി ആ​ക്ര​മ​ണം; ര​ണ്ട് പ്ര​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ടു 

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ എ​ണ്ണ​പ്പാ​ട​ത്തി​ന് നേ​രേ ഹൂ​ത്തി ആ​ക്ര​മ​ണം. ഷൈ​ബ​യി​ലെ എ​ണ്ണ​പ്പാ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ഹൂ​ത്തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആക്രമണത്തിൽ ഡ്രോ​ൺ അ​വ​ശി​ഷ്ടം വീ​ണ് ര​ണ്ട് പ്ര​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഫി​ലി​പ്പീ​ൻ​സ്, നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ഒ​രു ഇ​ന്ത്യ​ക്കാ​ര​നും പാ​കി​സ്ഥാ​ൻ​കാ​ര​നും പ​രി​ക്കേ​റ്റ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സൗ​ദി അ​രാം​കോ​യു​ടെ തെ​ക്കു​കി​ഴ​ക്ക​ൻ സൗ​ദി​യി​ലു​ള്ള എ​ണ്ണ​പ്പാ​ട​മാ​ണ് ഷൈ​ബ. യു​എ​ഇ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നാ​ണ് ഈ ​എ​ണ്ണ​പ്പാ​ടം സ്ഥി​തി​ ചെ​യ്യു​ന്ന​ത്. ഷൈ​ബ എ​ണ്ണ​പ്പാ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ‍ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് സൗ​ദി ഊ​ർ​ജ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ഡ്രോ​ൺ അ​വ​ശി​ഷ്ടം വീ​ണ് ഒ​രു വാ​ഹ​ന​ത്തി​നു തീ​പി​ടി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

സൗ​ദി​യി​ൽ ഹൂ​ത്തി ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ എം​ബ​സി ജീ​വ​ന​ക്കാ​രോ​ട് രാ​ജ്യം​വി​ടാ​ൻ യു​എ​സ് നി​ർ​ദേ​ശി​ച്ചു. അ​ത്യാ​വ​ശ്യ​ ജോ​ലി​ക​ളി​ൽ അ​ല്ലാ​ത്ത യു​എ​സ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും സൗ​ദി വി​ട​ണ​മെ​ന്നാ​ണ് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിന്‍റെ ഉ​ത്ത​ര​വ്.

Latest News

Corehub Up