കാഠ്മണ്ഡു: മിന്നൽപ്രളയത്തിനുശേഷം നേപ്പാൾ 3.9 കോടി ഡോളറിന്റെ വൈദ്യുതി ഇന്ത്യയിലേക്കു കയറ്റുമതി ചെയ്തു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയുള്ള കണക്കാണിത്. നേപ്പാൾ ഇലക്ട്രിസിറ്റി അഥോറിറ്റി (എൻഇഎ) എക്സിക്യൂട്ടീവ് ഡയറക്ടർ ദീർഘായു കുമാർ ശ്രേഷ്ഠ ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ വിതരണശൃംഖല വഴി ബംഗ്ലാദേശിലേക്കുള്ള 40 മെഗാവാട്ട് വൈദ്യുതി കയറ്റുമതി വെള്ളിയാഴ്ച നേപ്പാൾ ആരംഭിച്ചു. ഓഗസ്റ്റ് 26ന് നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഒട്ടേറെ ജലവൈദ്യുത പദ്ധതികൾ തകർന്നിരുന്നു. 1400 പേർ മരിച്ചു. അയ്യായിരത്തിലേറെ പേരെ കാണാതായിരുന്നു.