Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Pope Francis

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ത്മീ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​യ​താ​യി ഡ​യ​റി​ക്കു​റി​പ്പ്

റോം: ​​​പി​​​ശാ​​​ചി​​​ന്‍റെ​​​യും ന​​​ര​​​ക​​​ത്തി​​​ന്‍റെ​​​യും ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ക​​​യും അ​​​ധി​​​കാ​​​രം എ​​​ങ്ങ​​​നെ വി​​​നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന​​​തി​​​നെ​​​ച്ചൊ​​​ല്ലി ക​​​ടു​​​ത്ത ആ​​​ത്മീ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത കാ​​​ല​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ്വ​​​കാ​​​ര്യ ഡ​​​യ​​​റി​​​യി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. ഇന്ന് പ്രസിദ്ധീകരിച്ച 'ദ ​​​പ്രൈ​​​വ​​​റ്റ് ഡ​​​യ​​​റി ഓ​​​ഫ് പോ​​​പ്പ് ഫ്രാ​​​ൻ​​​സി​​​സ്' എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്.

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല സു​​​ഹൃ​​​ത്തും 2023ൽ ​​​വി​​​ശ്വാ​​​സ​​​തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി അ​​​ദ്ദേ​​​ഹം നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത ക​​​ർ​​​ദി​​​നാ​​​ൾ വി​​​ക്‌​​​ട​​​ർ മാ​​​നു​​​വ​​​ൽ ഫെ​​​ർ​​​ണാ​​​ണ്ട​​​സാ​​​ണ് ഡ​​​യ​​​റി​​​ക്കു​​​റി​​​പ്പു​​​ക​​​ൾ സ​​​മാ​​​ഹ​​​രി​​​ച്ചു 160 പേ​​​ജു​​​ള്ള പു​​​സ്ത​​​ക​​​മാ​​​ക്കി​​​യ​​​ത്. ഇ​​​രു​​​വ​​​രും ത​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ഴ​​​ത്തി​​​ലു​​​ള്ള വി​​​ശ്വാ​​​സ​​​മാ​​​ണ് ഈ ​​​സ്വ​​​കാ​​​ര്യ കു​​​റി​​​പ്പു​​​ക​​​ൾ വെ​​​ളി​​​ച്ച​​​ത്തു​​​കാ​​​ണാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​ത്.

ആ​ത്മീ​യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​പൂ​ർ​വ വി​വ​ര​ങ്ങ​ൾ

ദി​​​വം​​​ഗ​​​ത​​​നാ​​​യ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ത്മീ​​​യ​​​ജീ​​​വി​​​ത​​​ത്തെ​​​യും അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളെ​​​യും കു​​​റി​​​ച്ചു​​​ള്ള അ​​​പൂ​​​ർ​​​വ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഡ​​​യ​​​റി​​​യി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. 1992 മു​​​ത​​​ൽ 2024 വ​​​രെ ഇ​​​ട​​​വി​​​ട്ടാ​​​ണു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഡ​​​യ​​​റി എ​​​ഴു​​​തി​​​യി​​​രു​​​ന്ന​​​ത്. അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ൽ ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്തും പി​​​ന്നീ​​​ട് മാ​​​ർ​​​പാ​​​പ്പ​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ശേ​​​ഷ​​​വു​​​മു​​​ള്ള കു​​​റി​​​പ്പു​​​ക​​​ൾ ഇ​​​തി​​​ലു​​​ണ്ട്.

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ത്മീ​​​യ​​​ജീ​​​വി​​​ത​​​വും അ​​​ജ​​​പാ​​​ല​​​ന​​​ദൗ​​​ത്യ​​​വു​​​മാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഉ​​​ള്ള​​​ട​​​ക്കം. എ​​​ന്നാ​​​ൽ 2021-22 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ലോ​​​ഭ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​ങ്ങ​​​ളും ഇ​​​തി​​​ൽ വി​​​വ​​​രി​​​ക്കു​​​ന്നു​​​ണ്ട്. ത​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ന്ത​​​ക​​​ളും പു​​​സ്ത​​​ക​​​ത്തി​​​ലു​​​ണ്ട്. ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​നെ 'ക​​​ള​​​ങ്ക​​​മ​​​റ്റ വ്യ​​​ക്തി​​​ത്വം' എ​​​ന്നാ​​​ണു ഫ്രാ​​​ൻ​​​സി​​​സ് വി​​​ശേ​​​ഷി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മാ​​​ർ​​​പാ​​​പ്പ​​​മാ​​​രു​​​ടെ സ്വ​​​കാ​​​ര്യ ഡ​​​യ​​​റി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ​​​മാ​​​ണെ​​​ങ്കി​​​ലും മു​​​ന്പും ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ജോ​​​ൺ ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഡ​​​യ​​​റി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ന്‍റെ​​​യും ചി​​​ല സ്വ​​​കാ​​​ര്യ രേ​​​ഖ​​​ക​​​ൾ പി​​​ന്നീ​​​ട് പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

1992ൽ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ഡ​​​യ​​​റി​​​യി​​​ൽ അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ൽ വ​​​ച്ച് 86 പേ​​​ജു​​​ക​​​ളി​​​ലും മാ​​​ർ​​​പാ​​​പ്പ​​​യാ​​​യ​​​ശേ​​​ഷം 55 പേ​​​ജു​​​ക​​​ളി​​​ലും കു​​​റി​​​പ്പു​​​ക​​​ൾ എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. കൈ​​​യ​​​ക്ഷ​​​ര​​​ത്തി​​​ലു​​​ള്ള കു​​​റി​​​പ്പു​​​ക​​​ൾ നി​​​റ​​​ഞ്ഞ പ​​​ഴ​​​യ ഡ​​​യ​​​റി ത​​​നി​​​ക്ക് കാ​​​ണി​​​ച്ചു​​​ത​​​ന്ന​​​പ്പോ​​​ൾ 'ഇ​​​തി​​​ലൂ​​​ടെ നി​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം കാ​​​ര്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​കു'​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞ​​​താ​​​യി ക​​​ർ​​​ദി​​​നാ​​​ൾ ഫെ​​​ർ​​​ണാ​​​ണ്ട​​​സ് പു​​​സ്ത​​​ക​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

പി​​ശാ​​ചി​​നെ നേ​​രി​​ൽ ക​​ണ്ട അ​​നു​​ഭ​​വ​​ങ്ങ​​ൾ

പി​​​ശാ​​​ചി​​​ന്‍റെ നി​​​ര​​​ന്ത​​​ര​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ട്ടി​​​രു​​​ന്ന​​​താ​​​യി ഡ​​​യ​​​റി​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ബു​​​വേ​​​നൊ​​​സ് ഐ​​​റി​​​സ് അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് ര​​​ണ്ടു​​​ത​​​വ​​​ണ​​​യും 2018ൽ ​​​മാ​​​ർ​​​പാ​​​പ്പ​​​യാ​​​യി​​​രി​​​ക്കെ ഒ​​​രു​​​ത​​​വ​​​ണ​​​യും പി​​​ശാ​​​ചി​​​നെ നേ​​​രി​​​ൽ ക​​​ണ്ട അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹം വി​​​വ​​​രി​​​ക്കു​​​ന്ന​​​ത്.

തീ​​​ജ്വാ​​​ല​​​ക​​​ൾ പോ​​​ലെ​​​യു​​​ള്ള ക​​​ണ്ണു​​​ക​​​ളാ​​​ണ് പി​​​ശാ​​​ചി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ കു​​​റി​​​ച്ചു. ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും ഒ​​​രേ​​​സ​​​മ​​​യം ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തു​​​മാ​​​യ ക​​​ണ്ണു​​​ക​​​ളെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​വ​​​യെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

2024 ഓ​​​ഗ​​​സ്റ്റ് 18ലെ ​​​കു​​​റി​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹം ഇ​​​ങ്ങ​​​നെ എ​​​ഴു​​​തു​​​ന്നു: 'ആ​​​ദ്യ ര​​​ണ്ടു​​​ത​​​വ​​​ണ​​​യും ക​​​ണ്ട ആ ​​​ക​​​ണ്ണു​​​ക​​​ൾ എ​​​നി​​​ക്കു മ​​​റ​​​ക്കാ​​​നാ​​​കി​​​ല്ല. വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​മ്പോ​​​ൾ കാ​​​റി​​​ൽ​​​വ​​​ച്ചും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കി​​​ടെ ഗാ​​​യ​​​ക​​​സം​​​ഘ​​​ത്തി​​​ന്‍റെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ന​​​രി​​​കി​​​ലും അ​​​വ​​​യെ ക​​​ണ്ടു. എ​​​ന്നാ​​​ൽ വ്യ​​​ത്യ​​​സ്ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ൻ വീ​​​ണ്ടും പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടാ​​​റു​​​ണ്ട്'.

2018ൽ ​​​ചി​​​ലി​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​നം ക​​​ഴി​​​ഞ്ഞ് വ​​​ത്തി​​​ക്കാ​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു മൂ​​​ന്നാ​​​മ​​​ത്തെ അ​​​നു​​​ഭ​​​വം. വൈ​​​ദി​​​ക​​​രു​​​ൾ​​​പ്പെ​​​ട്ട ലൈം​​​ഗി​​​ക പീ​​​ഡ​​​ന വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ നി​​​ഴ​​​ലി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ ചി​​​ലി സ​​​ന്ദ​​​ർ​​​ശ​​​നം. ജ​​​പ​​​മാ​​​ല കൊ​​​ണ്ടാ​​​ണ് താ​​​ൻ അ​​​തി​​​നെ​​​തി​​​രേ പോ​​​രാ​​​ടി​​​യ​​​തെ​​​ന്നും ക​​​ന്യ​​​കാ​​​മ​​​റി​​​യം എ​​​ന്നെ ര​​​ക്ഷി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം ഡ​​​യ​​​റി​​​യി​​​ൽ എ​​​ഴു​​​തി.

2021 ജ​​​നു​​​വ​​​രി 24ലെ ​​​കു​​​റി​​​പ്പി​​​ൽ ആ ​​​അ​​​നു​​​ഭ​​​വം അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. റോ​​​മി​​​ൽ തി​​​രി​​​ച്ചെ​​​ത്തി ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ഒ​​​രു യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പി​​​ശാ​​​ചി​​​നെ കാ​​​ണു​​​ക​​​യും ശ​​​ബ്‌​​​ദം കേ​​​ൾ​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് കു​​​റി​​​പ്പ്. 'ഞാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ച​​​തെ​​​ല്ലാം ഇ​​​പ്പോ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി'​​​യെ​​​ന്നു വി​​​ജ​​​യ​​​ഭാ​​​വ​​​ത്തി​​​ൽ പി​​​ശാ​​​ച് പ​​​റ​​​ഞ്ഞ​​​താ​​​യും അ​​​ദ്ദേ​​​ഹം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

മു​​​മ്പ് ക​​​ണ്ട ക​​​ണ്ണു​​​ക​​​ൾ മ​​​റ​​​ക്കാ​​​നാ​​​കാ​​​ത്ത​​​തു​​​പോ​​​ലെ, ഇ​​​ത്ത​​​വ​​​ണ കേ​​​ട്ട പ​​​രു​​​ക്ക​​​ൻ ശ​​​ബ്‌​​​ദ​​​വും മ​​​റ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ കു​​​റി​​​ച്ചു. ആ ​​​യോ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തു​​​പോ​​​കാ​​​ൻ ദൈ​​​വം ത​​​നി​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യെ​​​ന്നും അ​​​തി​​​ലൂ​​​ടെ മോ​​​ച​​​നം ല​​​ഭി​​​ച്ചെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​ത്മീ​യ​പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു പി​റ​വി​യെ​ടു​ത്ത പ്ര​ബോ​ധ​ന​ങ്ങ​ൾ

സ്വ​​​പ്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ദൈ​​​വം ത​​​ന്നോ​​​ടു സം​​​സാ​​​രി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ഡ​​​യ​​​റി​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വി​​​വ​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഒ​​​രി​​​ക്ക​​​ൽ ന​​​ര​​​ക​​​ത്തി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ടം ക​​​ണ്ട അ​​​നു​​​ഭ​​​വ​​​വും അ​​​ദ്ദേ​​​ഹം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 2018ലാ​​​യി​​​രു​​​ന്നു ഈ ​​​അ​​​നു​​​ഭ​​​വ​​​മെ​​​ന്നാ​​​ണ് കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ഈ ​​​ആ​​​ത്മീ​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്തെ ര​​​ണ്ടു സു​​​പ്ര​​​ധാ​​​ന പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ൾ പി​​​റ​​​വി​​​യെ​​​ടു​​​ത്ത​​​തെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ വി​​​ക്‌​​​ട​​​ർ മാ​​​നു​​​വ​​​ൽ ഫെ​​​ർ​​​ണാ​​​ണ്ട​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. വി​​​ശു​​​ദ്ധ കൊ​​​ച്ചു​​​ത്രേ​​​സ്യ​​​യു​​​ടെ 150-ാം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 2023ൽ ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ 'സെ ​​​ലാ കോ​​​ൺ​​​ഫി​​​യ​​​ൻ​​​സ്' ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ തി​​​രു​​​ഹൃ​​​ദ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് 2024ൽ ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​വ​​​സാ​​​ന ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​ന​​​മാ​​​യ 'ഡി​​​ലെ​​​ക്സി​​​റ്റ് നോ​​​സ്'​​​എ​​​ന്നി​​​വ​​​യാ​​​ണ​​​വ.

ത​​​ന്‍റെ സേ​​​വ​​​ന​​​കാ​​​ല​​​ത്തു പ​​​ല​​​പ്പോ​​​ഴും പി​​​ശാ​​​ചി​​​നെ​​​ക്കു​​​റി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. പ​​​ര​​​ദൂ​​​ഷ​​​ണ​​​വും പ​​​ണ​​​ത്തോ​​​ടു​​​ള്ള ആ​​​ർ​​​ത്തി​​​യും പി​​​ശാ​​​ചി​​​ന്‍റെ സ്വാ​​​ധീ​​​ന​​​വു​​​മാ​​​യി അ​​​ദ്ദേ​​​ഹം ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. 'പി​​​ശാ​​​ച് ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത് കീ​​​ശ​​​യി​​​ലൂ​​​ടെ​​​യാ​​​ണ്' എ​​​ന്ന വാ​​​ക്കു​​​ക​​​ളും അ​​​ദ്ദേ​​​ഹം പ​​​ല​​​പ്പോ​​​ഴും ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up