Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Terrorist attack

റിയാദിൽ മിസൈൽ പതിച്ചു; ഭീകരാക്രമണമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ ചൊവ്വാഴ്ച മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ടവറിൽ പതിച്ചത് പ്രൊജക്ടൈൽ മിസൈലാണെന്ന് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഭീരുത്വം നിറഞ്ഞ ഭീകരാക്രമണമാണ് നടന്നതെന്ന് സൗദി സഖ്യസേന പ്രതികരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

ആക്രമണത്തിന് പിന്നിൽ ആരാണെന്നോ, സംഭവത്തിൽ ആളപായമുണ്ടായിട്ടുണ്ടോ എന്നോ ഉള്ള കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

Latest News

Corehub Up