മോസ്കോ: റഷ്യൻ റിഫൈനറികളെ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം പുനരാരംഭിച്ചതായി റിപ്പോർട്ട്. വോൾഗ നദിയോടു ചേർന്ന സൈസ്രാൻ, സമാര മേഖലകളിലെ വ്യവസായ കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസം രാത്രി ആക്രമണമുണ്ടായി.
റഷ്യയിലെ ഏറ്റവും വലിയ മൂന്നു റിഫൈനറികൾ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇതിൽ രണ്ടെണ്ണം ആക്രമണം നേരിട്ടു.
യുക്രെയ്ൻ തൊടുത്ത 145 ഡ്രോണുകൾ വീഴ്ത്തിയതായി സമാര ഗവർണർ വ്യാച്ചസ്ലാവ് ഫെഡോറിസ്ഷേവ് അറിയിച്ചു. ആക്രമണത്തിലുണ്ടായ നാശനഷ്ടം വെളിപ്പെടുത്തുന്ന ഫോട്ടോകളും വീഡിയോകളും പരസ്യമാക്കരുതെന്ന് ഗവർണർ നിർദേശിച്ചു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരം യുക്രെയ്ൻ ഒക്ടോബർ പകുതിമുതൽ റഷ്യൻ റിഫൈനറികളെ ആക്രമിക്കുന്നത് നിർത്തിയിരുന്നു.