Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : Bomb threats

ജ​ർ​മ​നി​യി​ലും ഡെ​ന്മാ​ർ​ക്കി​ലും സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി

ബെ​​​​ർ​​​​ലി​​​​ൻ: യൂ​​​​റോ​​​​പ്പി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു വ്യാ​​​​ജ ബോം​​​​ബ് ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ തു​​​​ട​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലും ഡെ​​​​ൻ​​​​മാ​​​​ർ​​​​ക്കി​​​​ലും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ-​​​​മെ​​​​യി​​​​ൽ വ​​​​ഴി ഭീ​​​​ഷ​​​​ണി​​​​സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ചു. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ മാ​​​​ത്രം 450 സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടാ​​​​യ​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. എ​​​​ന്നാ​​​​ൽ ഇ​​​​വ വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്നു പി​​​​ന്നീ​​​​ട് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ജ​​​​ർ​​​​മ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബെ​​​​ർ​​​​ലി​​​​നി​​​​ലെ​​​​യും ഡെ​​​​ന്മാ​​​​ർ​​​​ക്ക് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കോ​​​​പ്പ​​​​ൻ​​​​ഹേ​​​​ഗ​​​​നി​​​​ലെ​​​​യും സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഭീ​​​​ഷ​​​​ണി​​​​സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​ത്.

സ്കൂ​​​​ൾ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​ണ് അ​​​​ജ്ഞാ​​​​ത​​​​ർ അ​​​​യ​​​​ച്ച ഇ ​​​​മെ​​​​യി​​​​ലു​​​​ക​​​​ളി​​​​ലെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. യൂ​​​​റോ​​​​പ്പി​​​​ൽ ഈ ​​​​മാ​​​​സം ആ​​​​ദ്യം മു​​​​ത​​​​ൽ ഇ​​​​ത്ത​​​​രം വ്യാ​​​​ജ ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഇ ​​​​മെ​​​​യി​​​​ൽ വ​​​​ഴി ബോം​​​​ബ് ഭീ​​​​ഷ​​​​ണി ല​​​​ഭി​​​ക്കു​​​ക​​​യും 300ലേ​​​​റെ സ്കൂ​​​​ളു​​​​ക​​​​ൾ ഒ​​​​ഴി​​​​പ്പി​​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച സ്പെ​​​​യി​​​​നി​​​​ലെ പ​​​​ത്തി​​​​ലേ​​​​റെ സ്കൂ​​​​ളു​​​​ക​​​​ളും സ​​​​മാ​​​​ന​​​​മാ​​​​യ ഭീ​​​​ഷ​​​​ണി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ഴി​​​​പ്പി​​​​ച്ചു.

ബ്രി​​​​ട്ട​​​​ൻ, ഹം​​​​ഗ​​​​റി, സെ​​​​ർ​​​​ബി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കും അ​​​​ടു​​​​ത്തി​​​​ടെ വ്യാ​​​​ജ ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മെ സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ൾ, ര​​​​ക്ത​​​​ബാ​​​​ങ്കു​​​​ക​​​​ൾ, വി​​​​മാ​​​​ന​​​​ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​ന്ത്ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, വാ​​​​ർ​​​​ത്താ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​നേ​​​​രേ​ അ​​​ടു​​​ത്തി​​​ടെ വ​​​ലി​​​യ​​​തോ​​​തി​​​ൽ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​രു​​​ന്നു.

Latest News

Corehub Up