ഷിക്കാഗോ: ദീപാവലി ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് ഷിക്കാഗോ മേയർ ബ്രാൻഡൺ ജോൺസൺ.
ഹിന്ദു, ജൈന മതവിഭാഗങ്ങൾക്ക് ദീപാവലി ആഘോഷം ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ളതാണെന്ന് ബ്രാൻഡൺ ജോൺസൺ പറഞ്ഞു.
ഷിക്കാഗോ നഗരം ഉൾപ്പെടുന്ന കുക്ക് കൗണ്ടിയിലെ ബോർഡ് ഓഫ് കമ്മീഷണേഴ്സും സമാനമായ പ്രഖ്യാപനം നടത്തി.