ടെഹ്റാൻ: ഇറാനിൽ സ്വന്തം കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട 14 വയസുകാരിയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. സോഗന്ദ് മൊഷ്തരേകിയാണ് പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 20 വയസുകാരനായ ഭർത്താവ് കുറ്റം സമ്മതിച്ചതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.
സോഗന്ദിനെ കുടുംബവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും കുടുംബത്തെ കാണണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് ഇയാൾ മർദിച്ചതെന്നും ഐഎച്ച്ആർ അധികൃതർ വ്യക്തമാക്കി. സോഗന്ദ് കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണ് ഫാർസ് പ്രവിശ്യയിൽ 21 വയസുകാരിയായ സെപിദെ റൈസി എന്ന ഗർഭിണിയും ഭർത്താവിന്റെ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്.