Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : OmSymbol

ഓം ​പ്രി​ന്‍റു​ള്ള വ​സ്ത്രം; കെ​ൻ​ഡ​ൽ ജെ​ന്ന​റി​നെ​തി​രെ പ്ര​തി​ഷേ​ധം

ന്യൂ​യോ​ർ​ക്ക്: ഓം ​പ​തി​ച്ച വ​സ്ത്രം ധ​രി​ച്ച് അ​മേ​രി​ക്ക​ൻ മോ​ഡ​ലും ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ കെ​ൻ​ഡ​ൽ ജെ​ന്ന​ർ വി​വാ​ദ​ത്തി​ൽ. സ​ഹോ​ദ​രി കൈ​ലി ജെ​ന്ന​റി​നൊ​പ്പ​മു​ള്ള അ​വ​ധി​യാ​ത്ര​യ്ക്കി​ടെ ധ​രി​ച്ച വ​സ്ത്ര​മാ​ണ് ഇ​ന്ത്യ​യി​ൽ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ​ത്. ബ​ഹാ​മാ​സി​ൽ ബോ​ട്ട് യാ​ത്ര​യ്ക്കി​ടെ കെ​ൻ​ഡ​ലി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ കൈ​ലി ജെ​ന്ന​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ നേ​ടി​യ​ത്. 

ക്യൂ​ട്ട​സ്റ്റ് ഗേ​ൾ ഇ​ൻ ദ ​ഹോ​ൾ വേ​ൾ​ഡ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഇ​രു​വ​രും കെ​ട്ടി​പ്പി​ടി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ കൈ​ലി പോ​സ്റ്റ് ചെ​യ്ത​ത്. ക​റു​ത്ത നി​റ​ത്തി​ലു​ള്ള ടു ​പീ​സ് ബി​ക്കി​നി​ക്ക് മു​ക​ളി​ലാ​യി മ​ഞ്ഞ​യും ചു​വ​പ്പും നി​റ​ങ്ങ​ളി​ൽ ഓം ​ചി​ഹ്നം പ്രി​ന്‍റ് ചെ​യ്ത വ​സ്ത്ര​മാ​ണ് കെ​ൻ​ഡ​ൽ ധ​രി​ച്ചി​രു​ന്ന​ത്. 

ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. ഹി​ന്ദു​മ​ത​ത്തി​ൽ പ​വി​ത്ര​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഓം ​ചി​ഹ്നം ഇ​ത്ത​ര​ത്തി​ൽ ഫാ​ഷ​ൻ വ​സ്ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത് മ​ത​വി​കാ​ര​ങ്ങ​ളെ മാ​നി​ക്കാ​ത്ത ന​ട​പ​ടി​യാ​ണെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ നി​ല​പാ​ട്. 

Latest News

Corehub Up