Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Cancer

പാ​ൻ​ക്രി​യാ​റ്റി​ക് കാൻ​സ​ർ ചി​കി​ത്സ​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​യി പു​തി​യ ഗു​ളി​ക; പ​രീ​ക്ഷ​ണ​ത്തി​ൽ മു​ഴ​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി

ല​ണ്ട​ൻ: ചി​കി​ത്സി​ക്കാ​ൻ ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ​തും മ​ര​ണ​നി​ര​ക്ക് കൂ​ടു​ത​ലു​ള്ള​തു​മാ​യ പാ​ൻ​ക്രി​യാ​റ്റി​ക് കാ​ൻ​സ​റി​നെ​തി​രേ നി​ർ​ണാ​യ​ക മു​ന്നേ​റ്റം. 'ഡ​റാ​ക്സോ​ൺ​റാ​സി​ബ്' (Daraxonrasib) എ​ന്ന പു​തി​യ ഗു​ളി​ക​യും കീ​മോ​തെ​റാ​പ്പി​യും സം​യോ​ജി​പ്പി​ച്ചു ന​ൽ​കി​യ പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ ശ​രീ​ര​ത്തി​ലെ കാ​ൻ​സ​ർ മു​ഴ​ക​ൾ ചു​രു​ങ്ങു​ക​യും ചി​ല​രി​ൽ പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്തു.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ക​ണ്ടു​പി​ടി​ത്ത​മാ​ണി​തെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ങ്കി​ലും, രോ​ഗം എ​ത്ര​കാ​ലം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നാ​കു​മെ​ന്ന് വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​തി​നെ സ​മ്പൂ​ർ​ണ രോ​ഗ​ശാ​ന്തി​യാ​യി ഇ​പ്പോ​ൾ കാ​ണാ​നാ​കി​ല്ലെ​ന്ന് ഡോ​ക്‌ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു കാ​ൻ​സ​ർ പ​ട​ർ​ന്ന 61 രോ​ഗി​ക​ളി​ലാ​ണ് പ്രാ​ഥ​മി​കഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. 90% രോ​ഗി​ക​ളി​ലും കാ​ൻ​സ​ർ മു​ഴ​ക​ളു​ടെ വ​ള​ർ​ച്ച പൂ​ർ​ണ​മാ​യും നി​ല​ച്ചു. 60%ത്തി​ല​ധി​കം രോ​ഗി​ക​ളി​ൽ മു​ഴ​ക​ൾ ചു​രു​ങ്ങു​ക​യോ അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യോ ചെ​യ്തു. 8% രോ​ഗി​ക​ളി​ൽ (12ൽ ​ഒ​രാ​ൾ​ക്ക്) സിടി സ്കാ​നി​ൽ പോ​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത വി​ധം കാ​ൻ​സ​ർ മു​ഴ​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി.

പ്ര​വ​ർ​ത്ത​ന​രീ​തി​യും പ്ര​തീ​ക്ഷ​യും

പാ​ൻ​ക്രി​യാ​റ്റി​ക് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​ന്ന 'ആ​ർഎഎ​സ്' എ​ന്ന ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ളെ ല​ക്ഷ്യം വ​ച്ച് അ​വ​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യു​ക​യാ​ണ് ഡ​റാ​ക്സോ​ൺ​റാ​സി​ബ് ചെ​യ്യു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ നേ​ര​ത്തേ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള മ​രു​ന്നാ​ണി​ത്. ശ്വാ​സ​കോ​ശം, അ​ണ്ഡാ​ശ​യം തു​ട​ങ്ങി സ​മാ​ന​മാ​യ ജ​നി​ത​കവ്യ​തി​യാ​ന​മു​ള്ള മ​റ്റു നി​ര​വ​ധി കാ​ൻ​സ​റു​ക​ളു​ടെ ചി​കി​ത്സ​യ്ക്കും ഈ ​മ​രു​ന്ന് ഭാ​വി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ട്ടേ​ക്കാം.

ഇ​തു​വ​രെ ചി​കി​ത്സി​ക്കാ​ൻ അ​സാ​ധ്യ​മെ​ന്നു ക​രു​തി​യി​രു​ന്ന ഒ​ന്നി​നെ മ​രു​ന്നു​കൊ​ണ്ട് നേ​രി​ടാ​നു​ള്ള വ​ഴി​യാ​ണ് ഇ​തി​ലൂ​ടെ തു​റ​ന്നു​കി​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് കാ​ൻ​സ​ർ റി​സ​ർ​ച്ച് യു​കെ​യി​ലെ ഡോ. ​സാം ഗോ​ഡ്ഫ്രെ പ്ര​തി​ക​രി​ച്ചു. രോ​ഗി​ക​ൾ​ക്കു കൂ​ടു​ത​ൽ ആ​യു​സ് ന​ൽ​കാ​ൻ ഈ ​ചി​കി​ത്സ​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ യു​എ​സി​ലെ മെ​മ്മോ​റി​യ​ൽ സ്ലോ​ൺ കെ​റ്റ​റിം​ഗ് കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡോ. ​വു​ങ്കി പാ​ർ​ക്കും വ്യ​ക്ത​മാ​ക്കി.

രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത

രോ​ഗം തി​രി​ച്ച​റി​യാ​ൻ വൈ​കു​ന്ന​തും ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​കാ​ത്ത​തും കാ​ര​ണം അ​തി​ജീ​വ​ന നി​ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ കാ​ൻ​സ​റാ​ണി​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്ര​മാ​ണു ജീ​വി​ക്കാ​റു​ള്ള​ത്. മ​ഞ്ഞ​പ്പി​ത്തം, ച​ർ​മ​ത്തി​ലെ ചൊ​റി​ച്ചി​ൽ, മൂ​ത്ര​ത്തി​ന് ക​ടു​ത്ത നി​റം, അ​കാ​ര​ണ​മാ​യ ഭാ​ര​ക്കു​റ​വ്, ക​ടു​ത്ത ക്ഷീ​ണം, പ​നി എ​ന്നി​വ​യാ​ണ് പാ​ൻ​ക്രി​യാ​റ്റി​ക് കാ​ൻ​സ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം രോ​ഗി​ക​ളെ നി​രീ​ക്ഷി​ച്ച​തി​ന്‍റെ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. രോ​ഗം വീ​ണ്ടും വ​രാ​നു​ള്ള സാ​ധ്യ​ത​യും മ​രു​ന്നി​ന്‍റെ ദീ​ർ​ഘ​കാ​ല ഫ​ല​പ്രാ​പ്തി​യും അ​റി​യാ​ൻ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up