Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Attacks

പോ​ർ​ക്ക​ള​മാ​യി യെ​മ​ൻ; അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സൗ​ദി സ​ഖ്യ​സേ​ന​യും ഹൂ​ത്തി വി​മ​ത​രും

സ​ന: സൗ​ദി സ​ഖ്യ​സേ​ന​യും ഹൂ​ത്തി വി​മ​ത​രും യെ​മ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷ​മാ​യി. സൗ​ദി​യു​ടെ തെ​ക്ക​ൻ മേ​ഖ​ല ല​ക്ഷ്യ​മാ​ക്കി ഹൂ​ത്തി​ക​ൾ അ​യ​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച ഡ്രോ​ൺ ആ​കാ​ശ​ത്തു​വ​ച്ച് ത​ന്നെ ത​ക​ർ​ത്ത​താ​യി സൗ​ദി സ​ഖ്യ​സേ​ന അ​റി​യി​ച്ചു. ഇ​തി​ന് തി​രി​ച്ച​ടി​യാ​യി യെ​മ​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ദി സ​ഖ്യ​സേ​ന ശ​ക്ത​മാ​യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ 67 വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളും മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളും ന​ട​ന്ന​താ​യി ഹൂ​ത്തി​ക​ൾ വ്യ​ക്ത​മാ​ക്കി. ഈ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും ഹൂ​ത്തി സൈ​നി​ക വ​ക്താ​വ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, യെ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​സ്ഥാ​ന​മാ​യ ഏ​ദ​ൻ ന​ഗ​രം ല​ക്ഷ്യ​മാ​ക്കി ഹൂ​ത്തി​ക​ൾ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യെ​മ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ മി​സൈ​ൽ ദ​മാ​ർ മേ​ഖ​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

 

Latest News

Corehub Up