കാഠ്മണ്ഡു: നേപ്പാളിൽ ഓഗസ്റ്റിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായ 213 ഇന്ത്യക്കാരെ മരിച്ചവരായി പ്രഖ്യാപിക്കാൻ നേപ്പാൾ സർക്കാർ നടപടി രംഭിച്ചു.
ത്രിശൂലി-ഭോട്ടെകോശി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ 1500 മരണമാണുണ്ടായത്. കാണാതായ 3292 നേപ്പാൾ പൗരന്മാരുടെയും 623 വിദേശികളുടെയും പട്ടിക നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അഥോറിറ്റി പുറത്തിറക്കി.
ഇവരെ മരിച്ചവരായി പ്രഖ്യാപിക്കും. കാണാതായ വിദേശികൾ 19 രാജ്യങ്ങളിൽനിന്നുള്ളവരാണ്. ചൈനക്കാരായ 85 പേരെയും അമേരിക്കയിൽനിന്നുള്ള 69 പേരെയും കാണാതായി.