Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Flash Floods

നേപ്പാൾ മിന്നൽപ്രളയം: 213 ഇന്ത്യക്കാരെ മരിച്ചവരായി പ്രഖ്യാപിക്കും

കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ൽ ഓ​​ഗ​​സ്റ്റി​​ലു​​ണ്ടാ​​യ മി​​ന്ന​​ൽ​​പ്ര​​ള​​യ​​ത്തി​​ൽ കാ​​ണാ​​താ​​യ 213 ഇ​​ന്ത്യ​​ക്കാ​​രെ മ​​രി​​ച്ച​​വ​​രാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ൻ നേ​​പ്പാ​​ൾ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി രം​​ഭി​​ച്ചു.

ത്രി​​ശൂ​​ലി-​​ഭോ​​ട്ടെ​​കോ​​ശി ന​​ദി​​യി​​ലു​​ണ്ടാ​​യ മി​​ന്ന​​ൽ​​പ്ര​​ള​​യ​​ത്തി​​ൽ 1500 മ​​ര​​ണ​​മാ​​ണു​​ണ്ടാ​​യ​​ത്. കാണാതായ 3292 നേ​​പ്പാ​​ൾ പൗ​​ര​​ന്മാ​​രു​​ടെ​​യും 623 വി​​ദേ​​ശി​​ക​​ളു​​ടെ​​യും പ​​ട്ടി​​ക നാ​​ഷ​​ണ​​ൽ ഡി​​സാ​​സ്റ്റ​​ർ റി​​സ്ക് റി​​ഡ​​ക്ഷ​​ൻ ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് അ​​ഥോ​​റി​​റ്റി പു​​റ​​ത്തി​​റ​​ക്കി.

ഇ​​വ​​രെ മ​​രി​​ച്ച​​വ​​രാ​​യി പ്ര​​ഖ്യാ​​പി​​ക്കും. കാ​​ണാ​​താ​​യ വി​​ദേ​​ശി​​ക​​ൾ 19 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. ചൈ​​ന​​ക്കാ​​രാ​​യ 85 പേ​​രെ​​യും അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്നു​​ള്ള 69 പേ​​രെ​​യും​​ കാ​​ണാ​​താ​​യി.

Latest News

Corehub Up