Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Persecution of Christians

ഉ​ത്ത​ര​കൊ​റി​യ​യി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ക്രൂ​ര​പീ​ഡ​നം; ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​യി അ​ഭ​യാ​ർ​ഥി​ക​ൾ

സി​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ​യി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ കിം ​ജോം​ഗ് ഉ​ൻ ഭ​ര​ണ​കൂ​ടം അ​തി​ക്രൂ​ര​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ തു​ട​രു​ന്ന​താ​യി മ​നു​ഷ്യാ​വ​കാ​ശ റി​പ്പോ​ർ​ട്ട്. വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ചാ​ര​വൃ​ത്തി​ക്കും ക്രൂ​ര​മ​ർ​ദ​ന​ത്തി​നും ജ​യി​ൽ​വാ​സ​ത്തി​നും ഇ​ര​യാ​യ​താ​യി ഉ​ത്ത​ര​കൊ​റി​യ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​വ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. ബ്രി​ട്ടീ​ഷ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ "കൊ​റി​യ ഫ്യൂ​ച്ച​ർ' അ​ഞ്ചു വ​ർ​ഷ​മെ​ടു​ത്തു ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്. രാ​ജ്യം വി​ട്ട 570 ഉ​ത്ത​ര​കൊ​റി​യ​ക്കാ​രു​ടെ മൊ​ഴി​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ഉ​ത്ത​ര​കൊ​റി​യ​യി​ലെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ താ​ൻ ക​ണ്ടെ​ത്തി​യ വ​ഴി​ക​ളെ​ക്കു​റി​ച്ച് 44കാ​രി​യാ​യ കിം ​ബോ ബി​ൻ വെ​ളി​പ്പെ​ടു​ത്തി. "ഉ​ത്ത​ര​കൊ​റി​യ​യി​ൽ ഒ​രു മു​റി​യി​ൽ മൂ​ന്നു​പേ​രു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു എ​ന്നാ​ണ് അ​ർ​ഥം.

അ​തു​കൊ​ണ്ട് ശ​ബ്‌​ദ​മി​ല്ലാ​തെ ചു​ണ്ട​ന​ക്കി മാ​ത്ര​മേ ഞാ​ൻ സ്തു​തി​ഗീ​ത​ങ്ങ​ൾ പാ​ടി​യി​രു​ന്നു​ള്ളൂ. കൈ​യ​ടി​ക്കു​ന്ന​തു​പോ​ലും ര​ണ്ടു വി​ര​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. ത​റ​യി​ൽ കി​ട​ക്കു​മ്പോ​ൾ മാ​ത്ര​മേ ക​ണ്ണ​ട​ച്ചു പ്രാ​ർ​ഥി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു​ള്ളൂ'-​കിം പ​റ​യു​ന്നു. ഏ​താ​നും വ​ർ​ഷം മു​ന്പ് ഉ​ത്ത​ര​കൊ​റി​യ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട കിം ​ഇ​പ്പോ​ൾ ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സി​യൂ​ളി​നു സ​മീ​പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ദൈ​വ​ത്തെ അ​നു​വ​ദി​ക്കി​ല്ല

മ​ത​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ അ​വ​കാ​ശ​വാ​ദ​മെ​ങ്കി​ലും ത​ല​സ്ഥാ​ന​മാ​യ പോം​ഗ്യാം​ഗി​ലു​ള്ള പ​ള്ളി​ക​ൾ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വെ​റും പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ൾ മാ​ത്ര​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. "ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വി​ന്‍റെ അ​ധി​കാ​രം ദൈ​വ​ത്തി​നു തു​ല്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​നു മു​ക​ളി​ൽ അ​ധി​കാ​ര​മു​ള്ള മ​റ്റൊ​രു ദൈ​വ​ത്തെ അ​വ​ർ അ​നു​വ​ദി​ക്കി​ല്ല. മ​ത​സ്വാ​ത​ന്ത്ര്യം ഭ​ര​ണ​കൂ​ട​ത്തി​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്ന് അ​വ​ർ ഭ​യ​പ്പെ​ടു​ന്നു'-​ഡോം​ഗ് എ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. കാം​ഗ് ഡോം​ഗ് വാ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

യു​എ​ൻ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഉ​ത്ത​ര​കൊ​റി​യ​യി​ൽ ര​ണ്ടു ല​ക്ഷം മു​ത​ൽ നാ​ലു ല​ക്ഷം വ​രെ ക്രൈ​സ്ത​വ​ർ ര​ഹ​സ്യ​മാ​യി വി​ശ്വാ​സം പി​ന്തു​ട​രു​ന്നു​ണ്ട്. 2011ൽ ​കിം ജോം​ഗ് ഉ​ൻ അ​ധി​കാ​ര​മേ​റ്റ​തോ​ടെ നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ക​ടു​പ്പി​ച്ചു. 2020ൽ ​കൊ​ണ്ടു​വ​ന്ന പു​തി​യ നി​യ​മ​പ്ര​കാ​രം ബൈ​ബി​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​തും പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. മ​ത​ഗ്ര​ന്ഥ​ങ്ങ​ളോ വീ​ഡി​യോ​ക​ളോ വി​ത​ര​ണം ചെ​യ്താ​ൽ വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാം.

ചരിത്രം മറന്നുള്ള നിയന്ത്രണം

കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ ത​ലം മു​ത​ൽ​ത​ന്നെ മ​ത​ത്തി​നെ​തി​രാ​യ പാ​ഠ​ങ്ങ​ൾ കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു​തു​ട​ങ്ങും. ക്രി​സ്തു​മ​ത​ത്തെ​യും പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സ​ങ്ങ​ളെ​യും "അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ' എ​ന്നാ​ണു സ്കൂ​ളു​ക​ളി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

രാ​ഷ്‌​ട്ര​പി​താ​വ് കിം ​ഇ​ൽ സും​ഗ് ഒ​രു യാഥാസ്ഥിതിക ക്രി​സ്തീ​യ കു​ടും​ബ​ത്തി​ലാ​ണു ജ​നി​ച്ച​തെ​ന്നോ ഒ​രു​ കാ​ല​ത്ത് രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ പോം​ഗ്യാം​ഗ് "കി​ഴ​ക്കി​ന്‍റെ ജ​റൂ​സ​ലെം' എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നോ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളോ​ടു പ​റ​യാ​റി​ല്ല. പ​ക​രം, ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ കൂ​റ് പ്ര​ഖ്യാ​പി​ക്കു​ന്ന പ​ത്ത് ത​ത്വ​ങ്ങ​ൾ കാ​ണാ​തെ പ​ഠി​ക്കാ​നാ​ണു നി​ർ​ദേ​ശം.

അ​യ​ൽ​വാ​സി​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ പൊ​ലി​സും ര​ഹ​സ്യാ​ന്വേ​ഷ​ണ ശൃം​ഖ​ല​യും സ​ജീ​വ​മാ​ണ്. വി​ശ്വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ത​ല​മു​റ​ക​ളോ​ളം രേ​ഖ​പ്പെ​ടു​ത്തി​വ​യ്ക്കു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ കു​ട്ടി​ക​ൾ​ക്കും പേ​ര​ക്കു​ട്ടി​ക​ൾ​ക്കും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മോ മി​ക​ച്ച ജോ​ലി​യോ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ജ​യി​ൽ​വാ​സ​വും പീ​ഡ​ന​വും

1990ക​ളി​ലെ ക​ടു​ത്ത ക്ഷാ​മ​കാ​ല​ത്താ​ണു കിം ​ബോ ബി​ൻ ജോ​ലി തേ​ടി ചൈ​ന​യി​ലേ​ക്കു ക​ട​ന്ന​ത്. അ​വി​ടെ വ​ച്ച് നി​ർ​ബ​ന്ധി​ത വി​വാ​ഹ​ത്തി​ന് ഇ​ര​യാ​യ കിം, ​ത​ന്‍റെ കു​ഞ്ഞി​നാ​യി സൗ​ജ​ന്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഒ​രു മി​ഷ​ന​റി കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ക്രി​സ്തു​മ​ത​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. 2007ൽ ​ചൈ​ന​യി​ൽ വ​ച്ച് അ​റ​സ്റ്റി​ലാ​യ കി​മ്മി​നെ ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്കു നാ​ടു​ക​ട​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ ക​ഴു​ത്തി​ൽ കു​രി​ശ് ധ​രി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു ര​ഹ​സ്യ പൊ​ലി​സി​ന്‍റെ പ്ര​ധാ​ന ചോ​ദ്യം.

ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളി​ൽ കാ​ണു​ന്ന ചി​ഹ്ന​മാ​യി മാ​ത്ര​മേ കു​രി​ശി​നെ അ​റി​യൂ​വെ​ന്ന് നു​ണ പ​റ​ഞ്ഞാ​ണ് അ​ന്നു ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് കിം ​ഓ​ർ​ക്കു​ന്നു. എ​ങ്കി​ലും 23 ദി​വ​സ​ത്തെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നും മൂ​ന്നു വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വി​നും അ​വ​ർ ഇ​ര​യാ​യി.

ജ​യി​ലി​ൽ വ​ച്ച് കിം ​പ​രി​ച​യ​പ്പെ​ട്ട ലീ ​യം​ഗ് ജൂ​വി​നും സ​മാ​ന​മാ​യ അ​നു​ഭ​വ​മാ​ണു​ണ്ടാ​യ​ത്. ത​ട​വ​റ​യി​ൽ ആ​രെ​ങ്കി​ലും ക​ണ്ണ​ട​ച്ചാ​ൽ നീ ​പ്രാ​ർ​ഥി​ക്കു​ക​യാ​ണോ​യെ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് കാ​വ​ൽ​ക്കാ​ർ മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ലീ ​പ​റ​യു​ന്നു. ക്രി​സ്ത്യാ​നി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ രാ​ഷ്‌​ട്രീ​യ ത​ട​വു​കാ​രു​ടെ ക്യാ​മ്പി​ലേ​ക്ക് അ​യ​ക്ക​പ്പെ​ടു​ക​യും അ​വി​ടെ വ​ച്ച് കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​യി​ൽ​മോ​ചി​ത​രാ​യ ശേ​ഷ​വും ഇ​രു​വ​രും ര​ഹ​സ്യ​മാ​യി പ്രാ​ർ​ഥ​ന​ക​ൾ തു​ട​ർ​ന്നു. 2010ൽ ​ലീ​യും മ​ക​ളും 2012ൽ ​കി​മ്മും മ​ക​ളും ഉ​ത്ത​ര​കൊ​റി​യ​യി​ൽ​നി​ന്ന് ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് സി​യൂ​ളി​ലെ പ​ള്ളി​യി​ൽ ആ​രെ​യും ഭ​യ​ക്കാ​തെ ഉ​റ​ക്കെ സ്തു​തി​ഗീ​ത​ങ്ങ​ൾ പാ​ടി​യാ​ണ് ഇവർ തങ്ങളുടെ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up