Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Jail

അ​മേ​രി​ക്ക​യി​ൽ പൊ​ലി​സ് വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത് ത​ട​വു​കാ​രി ക​ട​ന്നു​ക​ള​ഞ്ഞു

ന്യൂ​മെ​ക്സി​ക്കോ: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പൊ​ലി​സ് വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത് ഗ​ർ​ഭി​ണി​യാ​യ ത​ട​വു​കാ​രി ര​ക്ഷ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ ന്യൂ​മെ​ക്സി​ക്കോ സം​സ്ഥാ​ന​ത്താ​ണ് സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. മോ​ഷ​ണം, ഭ​വ​ന​ഭേ​ദ​നം എ​ന്നീ കേ​സു​ക​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന 26കാ​രി​യാ​യ റെ​ബേ​ക്ക ടെ​യ്‌​ല​റാ​ണ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഗ​ർ​ഭ​കാ​ല പ​രി​ശോ​ധ​ന​യ്ക്കാ​യി റെ​ബേ​ക്ക​യെ​യും മ​റ്റൊ​രു ത​ട​വു​കാ​രി​യെ​യും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി ജ​യി​ലി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ. യാ​ത്രാ​മ​ധ്യേ ആ​ൽ​ബു​കെ​ർ​ക്കി​യി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ഴാ​ണു റെ​ബേ​ക്ക അ​വ​സ​രം മു​ത​ലെ​ടു​ത്ത​ത്.

ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ൾ വാ​ഹ​ന​ത്തി​ന് അ​ടു​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഉ​ള്ളി​ൽ ആ​രു​മി​ല്ലാ​ത്ത ത​ക്കം നോ​ക്കി റെ​ബേ​ക്ക ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്കു ക​യ​റി ഡോ​ഡ്ജ് ജേ​ർ​ണി എ​ന്ന പൊ​ലി​സ് വാ​ഹ​നം ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ത​ര ത​ട​വു​കാ​രി ഉ​ട​ൻ​ത​ന്നെ പു​റ​ത്തേ​ക്കു ചാ​ടി ര​ക്ഷ​പ്പെ​ട്ടു.

നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യ​തി​നാ​ൽ യാ​ത്ര​യ്ക്കി​ടെ റെ​ബേ​ക്ക​യ്ക്ക് കൈ​വി​ല​ങ്ങോ മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നു. ഇ​താ​ണ് അ​നാ​യാ​സം ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്കു മാ​റാ​നും വാ​ഹ​നം ത​ട്ടി​യെ​ടു​ക്കാ​നും ഇ​വ​ർ​ക്കു സ​ഹാ​യ​ക​മാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ റെ​ബേ​ക്ക ത​ട്ടി​യെ​ടു​ത്ത വാ​ഹ​ന​വും ഇ​വ​ർ ധ​രി​ച്ചി​രു​ന്ന ജ​യി​ൽ യൂ​ണി​ഫോ​മും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ റെ​ബേ​ക്ക​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്കാ​യി വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. റെ​ബേ​ക്ക​യു​ടെ തി​രോ​ധാ​ന​ത്തെ​ത്തു​ട​ർ​ന്ന് ന്യൂ​മെ​ക്സി​ക്കോ​യി​ലെ എ​ല്ലാ ജ​യി​ലു​ക​ളി​ലും താ​ത്കാ​ലി​ക​മാ​യി ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ ഇ​തു പി​ൻ​വ​ലി​ച്ചെ​ങ്കി​ലും റെ​ബേ​ക്ക​യെ പാ​ർ​പ്പി​ച്ചി​രു​ന്ന ''വെ​സ്റ്റേ​ൺ ന്യൂ​മെ​ക്സി​ക്കോ ക​റ​ക്‌​ഷ​ൻ​സ് ഫെ​സി​ലി​റ്റി''​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up