Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : Politics

യൂ​റോ​പ്പ് യു​ക്രെ​യ്‌‌​നു​ള്ള സ​ഹാ​യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ചെ​ല​വ​ഴി​ച്ച​ത് റ​ഷ്യ​ന്‍ ഇ​ന്ധ​ന​ത്തി​ന്: യു​എ​സ് പ്ര​തി​നി​ധി ജ​റാ​ഡ് കു​ഷ്ന​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ക്രെ​യ്ൻ സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് പ്ര​ത്യേ​ക പ്ര​തി​നി​ധി ജ​റാ​ഡ് കു​ഷ്ന​ർ. "റ​ഷ്യ​യ്‌​ക്കെ​തി​രെ യൂ​റോ​പ്പ് യു​ക്രെ​യ്‌​നി​ന് പ​ണ​വും ആ​യു​ധ​ങ്ങ​ളും ന​ൽ​കി ന​ട​ത്തു​ന്ന ഒ​രു നി​ഴ​ൽ യു​ദ്ധ​മാ​ണി​ത്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച അ​ദ്ദേ​ഹം ചെ​റി​യൊ​രു ക​ണ​ക്കു​കൂ​ട്ട​ൽ പി​ഴ​വ് പോ​ലും യു​ദ്ധം വ​ൻ​തോ​തി​ൽ വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ജ​ർ​മ്മ​ൻ പോ​ഡ്‌​കാ​സ്റ്റാ​യ ‘എം​ഡി മീ​റ്റ്‌​സി​ൽ'​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കു​ഷ്ന​ർ.

സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ സ്റ്റീ​വ് വി​റ്റ്കോ​ഫി​നൊ​പ്പം നി​ര​വ​ധി ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടും റ​ഷ്യ​യും യു​ക്രെ​യ്നും ത​മ്മി​ലു​ള്ള ഭി​ന്ന​ത പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ പ്ര​ദേ​ശ​ങ്ങ​ളെ​ച്ചൊ​ല്ലി റ​ഷ്യ ഉ​ന്ന​യി​ക്കു​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളാ​ണ് സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ലെ പ്ര​ധാ​ന ത​ട​സ​മെ​ന്ന് കു​ഷ്ന​ർ സ​മ്മ​തി​ച്ചു. "പ്ര​സി​ഡ​ന്‍റ് പു​ടി​നു​മാ​യും റ​ഷ്യ​ൻ സം​ഘ​വു​മാ​യും മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ നി​ന്ന് ഞ​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ച​ത് അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​പ്പോ​ഴും സ്തം​ഭ​നാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു എ​ന്നാ​ണ്’ - അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ക്രെ​യ്‌​നി​നെ പി​ന്തു​ണ​യ്ക്കു​മ്പോ​ൾ ത​ന്നെ റ​ഷ്യ​ൻ ഊ​ർ​ജ​ത്തി​നാ​യി വ​ൻ​തു​ക ചെ​ല​വ​ഴി​ക്കു​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ര​ട്ട​ത്താ​പ്പി​നെ​യും കു​ഷ്ന​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഈ ​സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ യൂ​റോ​പ്പ് റ​ഷ്യ​യി​ൽ​നി​ന്ന് 250 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം മൂ​ല്യ​മു​ള്ള ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​ട്ടു​ണ്ട്. എ​ന്‍റെ പ​ക്ക​ലു​ള്ള ക​ണ​ക്കു​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ ഈ ​യു​ദ്ധ​കാ​ല​ത്ത് യു​ക്രെ​യ്‌​നി​ന് ന​ൽ​കി​യ സ​ഹാ​യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം യൂ​റോ​പ്പ് റ​ഷ്യ​യ്ക്കാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് കു​ഷ്ന​ർ ആ​രോ​പി​ച്ചു.

Latest News

Corehub Up