റോം: യുക്രെയ്ൻ സേന ലിബിയയിൽ റഷ്യൻ യുദ്ധക്കപ്പലിനെ ആക്രമിച്ചതു ശരിയായില്ലെന്ന് ഇറ്റലി. മറ്റിടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി ആവശ്യപ്പെട്ടു.
ലിബിയയുടെ പരമാധികാരം ലംഘിക്കാൻ പാടില്ലായിരുന്നു. യുക്രെയ്ന്റെ പദ്ധതിയെക്കുറിച്ച് ഇറ്റലിക്കറിവില്ലായിരുന്നു. ഇക്കാര്യങ്ങൾ യുക്രെയ്ൻ വിദേശകാര്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച ലിബിയയിലെ ബംഗാസി തുറമുഖത്തുണ്ടായിരുന്ന റഷ്യൻ കപ്പലിനെ ഡ്രോൺ ആക്രമണത്തിൽ മുക്കിയതായി യുക്രെയ്ൻ അറിയിച്ചിരുന്നു.