ധാക്ക: പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇടക്കാല മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കണമെന്ന് ബംഗ്ലാദേശ് ഹൈക്കോടതി.
കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് ദേശീയ നയം രൂപവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഉത്തരവ്.
പോസ്റ്റ്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് ഡിവിഷന് സെക്രട്ടറി, ബംഗ്ലദേശ് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മിഷന് ചെയര്മാന് തുടങ്ങിയവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ സിക്ദര്‍ മഹ്മൂദുര്‍ റാസി, ഫാത്തിമ അന്‍വര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.