Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Ships Exploded

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ക​പ്പ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു; ക​ട​ലി​ടു​ക്കി​ൽ ക​ടു​ത്ത ആ​ശ​ങ്ക

സ​ന: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സ്ഥി​തി കൂ​ടു​ത​ൽ മോ​ശ​മാ​കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്ത് പാ​ത​യാ​യ ഹോ​ർ​മു​സി​ൽ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മൂ​ന്ന് ക​പ്പ​ലു​ക​ൾ സ്ഫോ​ട​ന​ത്തി​ൽ​പ്പെ​ട്ട​തോ​ടെ മേ​ഖ​ല​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ക​ട​ലി​ൽ സ്ഥാ​പി​ച്ച മൈ​നു​ക​ളി​ൽ ത​ട്ടി​യാ​ണ് ക​പ്പ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് ഇ​റാ​ന്‍റെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ടെ, ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ നാ​ലു​പേ​രെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. അ​മേ​രി​ക്ക​യു​ടെ സ​ഹാ​യ​ത്തോ​ടെ രാ​ജ്യ​ത്ത് അ​ട്ടി​മ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ തീ​വ്ര​വാ​ദ സം​ഘ​മാ​ണി​തെ​ന്ന് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ആ​രോ​പി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന് 52 ക​ലാ​ഷ്‌​നി​ക്കോ​വ് റൈ​ഫി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ ആ​യു​ധ​ശേ​ഖ​രം സു​ര​ക്ഷാ സേ​ന പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

 

Latest News

Corehub Up