മയാമി: യൂറോപ്യൻ പ്രദേശങ്ങളിലെ സൈനികാതിക്രമങ്ങൾ അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. കഴിഞ്ഞയാഴ്ച ചൈനയിൽ കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നിത്.
പുടിൻ ഇതിനു തയാറായാൽ യുക്രെയ്ൻ യുദ്ധം വേഗം അവസാനിക്കാൻ സാധ്യത തെളിയും. പുടിനു യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമുണ്ട്. പക്ഷേ, പുടിനും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും അങ്ങേയറ്റം വെറുക്കുന്നതാണു പ്രധാന പ്രശ്നമെന്ന് ട്രംപ് പറഞ്ഞു.
അടുത്തമാസം അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കണമെന്നാണ് ആഗ്രഹം. എന്നാൽ, പുടിൻ പങ്കെടുക്കുമോ എന്നറിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുക്രെയ്ൻ അധിനിവേശത്തിനുശേഷം റഷ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഹൈബ്രിഡ് യുദ്ധമുറ പ്രയോഗിക്കുന്നതായി ആരോപണമുണ്ട്.