Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Award

വെ​നീ​സ് ബി​നാ​ലെ​യി​ൽ ഇ​ന്ത്യ​ൻ പ​വ​ലി​യ​ന് പു​ര​സ്കാ​രം

വെ​​​​നീ​​​​സ്: ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ വെ​​​​നീ​​​​സ് ആ​​​​ർ​​​​ട്ട് ബി​​​​നാ​​​​ലെ​​​​യി​​​​ൽ മി​​​​ക​​​​ച്ച ദേ​​​​ശീ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​നു​​​​ള്ള ‘വി​​​​സി​​​​റ്റേ​​​​ഴ്സ് ല​​​​യ​​​​ൺ’ പു​​​​ര​​​​സ്കാ​​​​രം ഇ​​​​ന്ത്യ​​​​ൻ പ​​​​വ​​​​ലി​​​​യ​​​​ൻ സ്വ​​​​ന്ത​​​​മാ​​​​ക്കി.

ക​​​​ലാ​​​​ലോ​​​​ക​​​​ത്തെ ഒ​​​​ളി​​​​മ്പി​​​​ക്സ് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന വെ​​​​നീ​​​​സ് ബി​​​​നാ​​​​ലെ​​​​യി​​​​ൽ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രു​​​​ടെ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ത്യ ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സാം​​​​സ്കാ​​​​രി​​​​ക​​​സ്വാ​​​​ധീ​​​​ന​​​​ത്തി​​​​നു​​​​ള്ള വ​​​​ലി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണി​​​​തെ​​​​ന്ന് കേ​​​​ന്ദ്ര സാം​​​​സ്കാ​​​​രി​​​​ക മ​​​​ന്ത്രി ഗ​​​​ജേ​​​​ന്ദ്ര സിം​​​​ഗ് ഷെ​​​​ഖാ​​​​വ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ പ​​​​വ​​​​ലി​​​​യ​​​​ൻ വെ​​​​നീ​​​​സ് ബി​​​​നാ​​​​ലെ​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​ത്. ‘ജി​​​​യോ​​​​ഗ്ര​​​​ഫീ​​​​സ് ഓ​​​​ഫ് ഡി​​​​സ്റ്റ​​​​ൻ​​​​സ്: റി​​​​മെം​​​​ബ​​​​റിം​​​​ഗ് ഹോം’ ​​​​എ​​​​ന്ന പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ഒ​​​​രു​​​​ക്കി​​​​യ പ​​​​വ​​​​ലി​​​​യ​​​​ൻ, അ​​​​തി​​​​വേ​​​​ഗം മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ലോ​​​​ക​​​​ത്തെ ഓ​​​​ർ​​​​മ​​​​ക​​​​ളെ​​​​യും വേ​​​​രു​​​​ക​​​​ളെ​​​​യും കു​​​​റി​​​​ച്ചാ​​​​ണ് അ​​​​ന്വേ​​​​ഷി​​​​ച്ച​​​​ത്. മേ​​​​യ് ഒ​​​ന്പ​​​തു​​​ മു​​​​ത​​​​ൽ ഈ​​​മാ​​​സം 22 വ​​​​രെ വെ​​​​നീ​​​​സി​​​​ലെ അ​​​​ഴ്സെ​​​​നാ​​​​ലെ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ന്ന​​​​ത്.

അ​​​​മീ​​​​ൻ ജാ​​​​ഫ​​​​ർ ക്യൂ​​​​റേ​​​​റ്റ് ചെ​​​​യ്ത ഇ​​​​ന്ത്യ​​​​ൻ പ​​​​വ​​​​ലി​​​​യ​​​​ൻ കേ​​​​ന്ദ്ര സാം​​​​സ്കാ​​​​രി​​​​ക മ​​​​ന്ത്രാ​​​​ല​​​​യം, നി​​​​ത മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​ർ, സെ​​​​റ​​​​ൻ​​​​ഡി​​​​പി​​​​റ്റി ആ​​​​ർ​​​​ട്സ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യ​​​​ത്.

സു​​​​മാ​​​​ക്ഷി സിം​​​​ഗ്, ആ​​​​ൾ​​​​വാ​​​​ർ ബാ​​​​ല​​​​സു​​​​ബ്ര​​​​ഹ്മ​​​​ണ്യം, ര​​​​ഞ്ജ​​​​നി ഷെ​​​​ട്ടാ​​​​ർ, സ്ക​​​​ർ​​​​മ സോ​​​​നം താ​​​​ഷി, അ​​​​സിം വാ​​​​ഖി​​​​ഫ് എ​​​ന്നീ അ​​​​ഞ്ച് പ്ര​​​​മു​​​​ഖ ഇ​​​​ന്ത്യ​​​​ൻ ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ സൃ​​​​ഷ്‌​​​ടി​​​​ക​​​​ളാ​​​​ണു പ​​​​വ​​​​ലി​​​​യ​​​​നി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​ച്ച​​​ത്.

61-ാമ​​​​ത് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ക​​​​ലാ​​​​പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച വ്യ​​​​ക്തി​​​​ഗ​​​​ത പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​നു​​​​ള്ള വി​​​​സി​​​​റ്റേ​​​​ഴ്സ് ല​​​​യ​​​​ൺ പു​​​​ര​​​​സ്കാ​​​​രം അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ലാ​​​​കാ​​​​ര​​​​ൻ നി​​​​ക്ക് കേ​​​​വ് സ്വ​​​​ന്ത​​​​മാ​​​​ക്കി.

Latest News

Corehub Up