Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : Weather

ഇം​ഗ്ല​ണ്ടി​ൽ ഉ​ഷ്ണ​ത​രം​ഗം; 2026 വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ലി​ഞ്ഞ​ത് 5,258 ജീ​വ​നു​ക​ൾ

ല​ണ്ട​ൻ: ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തെ​ത്തു​ട​ർ​ന്ന് 2026-ലെ ​വേ​ന​ൽ​ക്കാ​ല​ത്ത് ഇം​ഗ്ല​ണ്ടി​ൽ 5,258 പേ​ർ മ​രി​ച്ച​താ​യി യു​കെ ഹെ​ൽ​ത്ത് സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ട്. 2016-ൽ ​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്. 2022-ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ 2,985 മ​ര​ണ​ങ്ങ​ളെ​ന്ന മു​ൻ റെ​ക്കോ​ർ​ഡാ​ണ് ഇ​തോ​ടെ മ​റി​ക​ട​ന്ന​ത്.

ജൂ​ൺ 21 മു​ത​ൽ 28 വ​രെ​യു​ള്ള ഒ​രാ​ഴ്ച​ക്കാ​ല​യ​ള​വി​ലാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ഏ​റ്റ​വും രൂ​ക്ഷ​മാ​യ​ത്. താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന ഈ ​ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം 2,401 പേ​രാ​ണ് മ​രി​ച്ച​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ വേ​ന​ൽ​ക്കാ​ല​ത്തി​നാ​ണ് 2026-ൽ ​യു​കെ സാ​ക്ഷ്യം വ​ഹി​ച്ച​ത്. മെ​യ് മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ഴ് ത​വ​ണ​യാ​ണ് രാ​ജ്യ​ത്ത് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​യ​ത്.

ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ ഗ്ലൗ​സെ​സ്റ്റ​ർ​ഷെ​യ​റി​ലെ ഹാ​ർ​ട്ട്പു​രി കോ​ള​ജി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 38.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട്. ജൂ​ണി​ൽ നോ​ർ​ഫോ​ക്കി​ലെ ലിം​ഗ​ഡി​ൽ 38.0 ഡി​ഗ്രി​യും, മെ​യ് മാ​സ​ത്തി​ൽ ക്യൂ ​ഗാ​ർ​ഡ​ൻ​സി​ൽ 35.1 ഡി​ഗ്രി​യും താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ടു​ത്ത ചൂ​ടി​നൊ​പ്പം മ​ഴ കു​റ​ഞ്ഞ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലും വെ​യി​ൽ​സി​ലു​ട​നീ​ള​വും രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച അ​നു​ഭ​വ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ച്ച​തും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ​മ​ർ​ദം കാ​ര​ണം ചൂ​ടു​വാ​യു ഒ​രു പ്ര​ദേ​ശ​ത്ത് ത​ന്നെ ത​ങ്ങി​നി​ൽ​ക്കു​ന്ന 'ഹീ​റ്റ് ഡോം' ​പ്ര​തി​ഭാ​സ​മാ​ണ് മെ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലെ അ​സാ​ധാ​ര​ണ ചൂ​ടി​ന് കാ​ര​ണ​മാ​യ​ത്.

വേ​ന​ൽ​ക്കാ​ല​ത്തെ ക​ടു​ത്ത ചൂ​ട് പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തി​യ​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സ​യ​ന്‍റി​സ്റ്റ് ഡോ. ​റോ​സ് തോം​സ​ൺ വ്യ​ക്ത​മാ​ക്കി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തു​ട​രു​ന്ന​തി​നാ​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ലോ അ​തി​നേ​ക്കാ​ൾ തീ​വ്ര​മാ​യോ ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up