Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : women

ലോ​ക​ത്ത് ഓരോ മ​ണി​ക്കൂ​റി​ലും അ​ഞ്ചു സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ടു​ന്നു

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മാ​​​​യി മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ അ​​​​ഞ്ചു സ്ത്രീ​​​​ക​​​​ൾ വീ​​​​തം സ്വ​​​​ന്തം പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യോ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യോ കൈ​​​​ക​​​​ളാ​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മാ​​​​ത്രം ഏ​​​​ക​​​​ദേ​​​​ശം 47,000 സ്ത്രീ​​​​ക​​​​ളും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ മൂ​​​​ന്നി​​​​ലൊ​​​രാ​​​ൾ എ​​​​ന്ന ക​​​​ണ​​​​ക്കി​​​​ൽ സ്ത്രീ​​​​ക​​​​ൾ ശാ​​​​രീ​​​​രി​​​​ക​​​​മോ ലൈം​​​​ഗി​​​​ക​​​​മോ ആ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും വെ​​​​റും ഏ​​​​ഴു ശ​​​​ത​​​​മാ​​​​നം പേ​​​​ർ മാ​​​​ത്ര​​​​മാ​​​​ണു പൊ​​​​ലി​​​​സി​​​​ൽ പ​​​​രാ​​​​തി​​​​പ്പെ​​​​ടാ​​​​ൻ ത​​​​യാ​​​​റാ​​​​കു​​​​ന്ന​​​​തെ​​​​ന്നും യു​​​​എ​​​​ൻ വി​​​​മ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ട മ​​​​റ്റൊ​​​​രു റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ദി​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി യു​​​​എ​​​​ൻ ഓ​​​​ഫീ​​​​സ് ഓ​​​​ൺ ഡ്ര​​​​ഗ്‌​​​​സ് ആ​​​​ൻ​​​​ഡ് ക്രൈ​​​​മും യു​​​​എ​​​​ൻ വി​​​​മ​​​​നും സം​​​​യു​​​​ക്ത​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ‘2026 ഫെ​​​​മി​​​​സൈ​​​​ഡ് ബ്രീ​​​​ഫ്’ എ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ഈ ​​​​ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ലോ​​​​ക​​​​ത്താ​​​​ക​​​​മാ​​​​നം ന​​​​ട​​​​ന്ന 78,000 സ്ത്രീ​​​​ഹ​​​​ത്യ​​​​ക​​​​ളി​​​​ൽ 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും പി​​​​ന്നി​​​​ൽ ഇ​​​​വ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ക​​​​ളോ അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളോ ആ​​​​ണ്.
പ​​​​ങ്കാ​​​​ളി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള കൊ​​​​ല​​​​പാ​​​​ത​​​​ക​​​നി​​​​ര​​​​ക്ക് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലാ​​​​ണ്.

ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ

54 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച് യു​​​​എ​​​​ൻ വി​​​​മ​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം ലോ​​​​ക​​​​ത്ത് ഏ​​​​ക​​​​ദേ​​​​ശം 84 കോ​​​​ടി സ്ത്രീ​​​​ക​​​​ളും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളും ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലെ​​​​ങ്കി​​​​ലും ശാ​​​​രീ​​​​രി​​​​ക​​​​മോ ലൈം​​​​ഗി​​​​ക​​​​മോ ആ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ര​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഇ​​​​വ​​​​രി​​​​ൽ 23 ശ​​​​ത​​​​മാ​​​​നം പേ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് കു​​​​ടും​​​​ബ​​​​ത്തോ​​​​ടോ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളോ​​​​ടോ സ​​​​ഹാ​​​​യം തേ​​​​ടു​​​​ന്ന​​​​ത്.

റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ൽ 63 മു​​​​ത​​​​ൽ 97 ശ​​​​ത​​​​മാ​​​​നം വ​​​​രെ കേ​​​​സു​​​​ക​​​​ളി​​​​ലും കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന് യു​​​​എ​​​​ൻ വി​​​​മ​​​​ൻ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ക​​​​ലി​​​​യോ​​​​പി മി​​​​ൻ​​​​ഗെ​​​​യ്‌​​​​റു വ്യ​​​​ക്ത​​​​മാ​​​​ക്കി. ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​ള്ള ചോ​​​​ദ്യംചെ​​​​യ്യ​​​​ലു​​​​ക​​​​ളും ഭീ​​​​ഷ​​​​ണി​​​​ക​​​​ളും കാ​​​​ര​​​​ണം അ​​​​തി​​​​ജീ​​​​വി​​​​ത​​​​ർ പി​​​​ന്മാ​​​​റു​​​​ന്ന​​​​തും അ​​​​ധി​​​​കാ​​​​ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

ഭീ​​​​ഷ​​​​ണി​​​​യാ​​​​യി സൈ​​​​ബ​​​​ർ ഇ​​​​ട​​​​ങ്ങ​​​​ളും എ​​​​ഐ​​​​യും

പൊ​​​​തു​​​​രം​​​​ഗ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രി​​​​ൽ 70 ശ​​​​ത​​​​മാ​​​​നം സ്ത്രീ​​​​ക​​​​ളും ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​രാ​​​​ണ്.

എ​​​​ഐ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം സ്ത്രീ​​​​ക​​​​ളു​​​​ടെ വ്യാ​​​​ജ ന​​​​ഗ്ന​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ത്തെ​​​​ത്ത​​​​ന്നെ വേ​​​​ട്ട​​​​യാ​​​​ടു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു.

ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന 16 ദി​​​​വ​​​​സ​​​​ത്തെ ലിം​​​​ഗാ​​​​ധി​​​​ഷ്ഠി​​​​ത അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ കാ​​​​ന്പ​​​​യി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. അ​​​​തി​​​​ജീ​​​​വി​​​​ത​​​​രെ വി​​​​ശ്വ​​​​സി​​​​ക്കാ​​​​നും അ​​​​വ​​​​രു​​​​ടെ പ​​​​രാ​​​​തി​​​​ക​​​​ളി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ നി​​​​യ​​​​മ​​​​ത്തി​​​​നു​​​ മു​​​​ന്നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നും സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും പൊ​​​​ലി​​​​സും കോ​​​​ട​​​​തി​​​​ക​​​​ളും ടെ​​​​ക് ക​​​​മ്പ​​​​നി​​​​ക​​​​ളും മു​​​​ന്നോ​​​​ട്ടു​​​​ വ​​​​ര​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up