Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Accident Death

കൊ​ച്ചി​യി​ൽ ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കൊ​ച്ചി: ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പ്ര​വീ​ൺ​കു​മാ​ർ (28), ത​മി​ഴ്നാ​ട് നീ​ല​ഗി​രി കോ​ത്ത​ഗി​രി സ്വ​ദേ​ശി​യാ​യ റി​ബി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ 457-ാം ന​മ്പ​ർ മെ​ട്രോ തൂ​ണി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. പൊ​റ്റ​ക്കു​ഴി​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഇ​രു​വ​രും ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള വ​ള​വി​ലെ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​വ​ര​മ​റി​ഞ്ഞ് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലിസ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Latest News

Corehub Up