Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Award

മേരി ബനീഞ്ഞാ സാഹിത്യ പുരസ്കാരം ചാക്കോ സി. പൊരിയത്തിന്

പാ​ലാ: മേ​രി ബ​നീ​ഞ്ഞ ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ഈ ​വ​ര്‍ഷ​ത്തെ മേ​രി ബ​നീ​ഞ്ഞ സാ​ഹി​ത്യ അ​വാ​ര്‍ഡ് എ​ഴു​ത്തു​കാ​ര​ന്‍ ചാ​ക്കോ സി. ​പൊ​രി​യ​ത്തി​ന്. വാ​ന​മ്പാ​ടി അ​വാ​ര്‍ഡ് ഫാ.​ഡോ. തോ​മ​സ് മൂ​ല​യി​ലി​നും ന​ല്‍കും.

ഡി​സം​ബ​ര്‍ അ​ഞ്ചി​ന് പാ​ലാ സി​എം​സി പ്രൊ​വി​ന്‍ഷ്യ​ല്‍ ഹൗ​സി​ല്‍ ചേ​രു​ന്ന ബ​നീ​ഞ്ഞ അ​നു​സ്മ​ര​ണ​ സ​മ്മേ​ള​ന​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും. പ​തി​നാ​യി​ര​ത്തൊ​ന്ന് രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തിപ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍ഡ്.

ഹൈ​സ്‌​കൂ​ള്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി 2000 ല്‍ ​റി​ട്ട​യ​ര്‍ ചെ​യ്ത ചാ​ക്കോ സി. ​പൊ​രി​യ​ത്ത് 2022 മു​ത​ല്‍ സം​സ്ഥാ​ന ഭാ​ഷാ മാ​ര്‍ഗ​നി​ര്‍ദേ​ശ​ക സ​മി​തി​യം​ഗ​മാ​ണ്. ഫാ.​ഡോ. തോ​മ​സ് മൂ​ല​യി​ല്‍ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഇ​രു​പ​തി​ലേ​റെ കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഗ്ര​ന്ഥ​ങ്ങ​ളാ​ണ് സം​ക്ഷേ​പ​വേ​ദാ​ര്‍ഥം ഭാ​ഷാ​പോ​ഷ​ണ​വും മ​ത​ബോ​ധ​ന​വും, വി​ശ്വാ​സ​കൈ​മാ​റ്റം ര​ണ്ടാം വ​ത്തി​ക്കാ​ന്‍ സൂ​ന​ഹ​ദോ​സി​ന് മു​മ്പും പി​മ്പും എ​ന്നി​വ.

Kerala

കുറുമുള്ളൂര്‍ സ്വദേശി ഗീതു ടെന്നിസണ് ബ്രിട്ടീഷ് നാഷണല്‍ കെയര്‍ അവാര്‍ഡ്

ഏ​​​റ്റു​​​മാ​​​നൂ​​​ര്‍: ബ്രി​​​ട്ടീ​​​ഷ് നാ​​​ഷ​​​ണ​​​ല്‍ കെ​​​യ​​​ര്‍ അ​​​വാ​​​ര്‍ഡ് 2026ല്‍ ​​​മി​​​ക​​​ച്ച ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ക്കു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം മ​​​ല​​​യാ​​​ളി​​​യാ​​​യ ഗീ​​​തു ടെ​​​ന്നി​​​സ​​​ണ്‍ സ്വ​​​ന്ത​​​മാ​​​ക്കി.

യു​​​കെ​​​യി​​​ലെ വി​​​വി​​​ധ കെ​​​യ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​ഗ​​​ത്ഭ​​​രാ​​​യ പ​​​ത്തു പേ​​​രു​​​ടെ അ​​​ന്തി​​​മ പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്നാ​​​ണ് ഗീ​​​തു​​​വി​​​നെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. യു​​​കെ​​​യി​​​ലെ കെ​​​യ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍ന്ന ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് യു​​​കെ നാ​​​ഷ​​​ണ​​​ല്‍ കെ​​​യ​​​ര്‍ അ​​​വാ​​​ര്‍ഡ്.

യു​​​കെ​​​യി​​​ലെ പ​​​തി​​​നാ​​​റാ​​​യി​​​ര​​​ത്തി​​​ല്‍പ​​​രം കെ​​​യ​​​ര്‍ ഹോ​​​മു​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ് ഗീ​​​തു ഈ ​​​അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്.

കോ​​​ട്ട​​​യം കു​​​റു​​​മു​​​ള്ളൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ് ഗീ​​​തു. 2011ല്‍ ​​​യു​​​കെ​​​യി​​​ലെ​​​ത്തി​​​യ ഗീ​​​തു, ലേ​​​ക്ക് ഡി​​​സ്ട്രി​​​ക്‌ടി​​​ലെ ലോ​​​ക്ക​​​ല്‍ കൗ​​​ണ്‍സി​​​ലി​​​ല്‍ ഹെ​​​ല്‍ത്ത് കെ​​​യ​​​ര്‍ സൂ​​​പ്പ​​​ര്‍വൈ​​​സ​​​റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ക​​​യും 2021 മു​​​ത​​​ല്‍ കെ​​​ന്‍ഡ​​​ലി​​​ലെ കെ​​​ന്‍ഡ​​​ല്‍ കെ​​​യ​​​ര്‍ ഹോ​​​മി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​രാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യു​​​മാ​​​ണ്.

ടെ​​​ന്നി​​​സ​​​ണ്‍ കു​​​ര്യാ​​​ക്കോ​​​സ് തോ​​​ട്ട​​​ത്തി​​​ല്‍ ആ​​​ണ് ഭ​​​ര്‍ത്താ​​​വ്. മ​​​ക്ക​​​ള്‍: സ​​​യ​​​റ, സെ​​​റീ​​​ന, ടെ​​​സ, സ്റ്റീ​​​ഫ​​​ന്‍.

Kerala

പു​ല​രി ടി​വി ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് മ​ല്ലി​ക സു​കു​മാ​ര​ന്

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പു​ല​രി ടി​വി അ​വാ​ർ​ഡി​ന് ച​ല​ച്ചി​ത്ര താ​രം മ​ല്ലി​ക സു​കു​മാ​ര​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും പു​ല​രി ടി​വി​യു​ടെ പ്രോ​ഗ്രാം ഹെ​ഡു​മാ​യി​രു​ന്ന ജോ​ളി​മ​സി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥ​മു​ള്ള ജോ​ളി​മ​സ് മെ​മ്മോ​റി​യ​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡി​നാ​ണ് മ​ല്ലി​ക സു​കു​മാ​ര​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ച​ല​ച്ചി​ത്ര-​ടെ​ലി​വി​ഷ​ൻ മേ​ഖ​ല​യി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും അ​സാ​ധാ​ര​ണ​മാ​യ ജീ​വി​ത​യാ​ത്ര​യും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും അ​വാ​ർ​ഡ് ജൂ​റി ചെ​യ​ർ​മാ​നു​മാ​യ ടി.​എ​സ്. സു​രേ​ഷ് ബാ​ബു​വാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. 

മ​റ്റ് പു​ര​സ്കാ​ര​ങ്ങ​ളി​ൽ മി​ക​ച്ച ചി​ത്ര​ങ്ങ​ളാ​യി ക​ല്യാ​ണ​മ​രം, മ​ല​വ​ഴി എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച സം​വി​ധാ​യ​ക​രാ​യി രാ​ജേ​ഷ് അ​മ​ന​ക​ര, എ​സ്.​എ​സ്. ജി​ഷ്ണു​ദേ​വ് എ​ന്നി​വ​രും ന​വാ​ഗ​ത സം​വി​ധാ​യ​ക​രാ​യി കെ.​ജെ.​ഫി​ലി​പ്പ്, സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ മി​ക​ച്ച ന​ട​നാ​യും ടി​ങ്കി​ൾ ജോ​ബി മി​ക​ച്ച ന​ടി​യാ​യും ദേ​വ​ന​ന്ദ മി​ക​ച്ച ബാ​ല​താ​ര​മാ​യും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

ഡി​സം​ബ​ർ ആ​റി​ന് തി​രു​വ​ന​ന്ത​പു​രം ഏ​രീ​സ് പ്ല​ക്സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി.​വി. പ്രേം​കു​മാ​ർ, സി​ത്താ​ര ബാ​ല​കൃ​ഷ്ണ​ൻ, അ​ജ​യ് തു​ണ്ട​ത്തി​ൽ, ജി​ട്ര​സ് ജോ​ഹ​ന്നാ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Kerala

ല​തി​ക​യ്ക്കും ടി.​എ​ൻ. പ്ര​താ​പ​നും പു​ര​സ്കാ​രം

തൃ​​​ശൂ​​​ർ: വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ 26 -ാമ​​​ത് വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ പു​​​ര​​​സ്കാ​​​രം (25,000 രൂ​​​പ) ഗാ​​​യി​​​ക ല​​​തി​​​ക​​​യ്ക്കും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം (10,000 രൂ​​​പ) മു​​​ൻ എം​​​പി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നും സ​​​മ്മാ​​​നി​​​ക്കും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ‘ഈ ​​​നേ​​​ര​​​വും ക​​​ട​​​ന്നു​​​പോ​​​കും’ എ​​​ന്ന കൃ​​​തി​​​ക്കാ​​​ണു പു​​​ര​​​സ്കാ​​​രം.

21നു ​​​വൈ​​​കു​​ന്നേ​​രം 5.30ന് ​​​ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡോ. ​​​എം.​​​പി. അ​​​ബ്ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി എം​​​പി പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ എം​​​എ​​​ൽ​​​എ ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് വൈ​​​കു​​ന്നേ​​രം ആ​​​റി​​​ന് ഗാ​​​ന​​​മേ​​​ള അ​​​ര​​​ങ്ങേ​​​റും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​നി​​​ൽ ദാ​​​മോ​​​ദ​​​ർ, ഉ​​​ണ്ണി വി​​​യ്യൂ​​​ർ, ക​​​ണ്ണ​​​ൻ പ​​​ണി​​​ക്ക​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ബര്‍ക്കുമാന്‍സ് അവാര്‍ഡ്: നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു

ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ലെ മി​ക​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​നു ന​ല്‍കു​ന്ന ബ​ര്‍ക്കു​മാ​ന്‍സ് അ​വാ​ര്‍ഡി​നാ​യി സെ​ന്‍റ് ബ​ര്‍ക്കു​മാ​ന്‍സ് കോ​ള​ജ് അ​പേ​ക്ഷ​ക​ളും നാ​മ​നി​ര്‍ദേ​ശ​ങ്ങ​ളും ക്ഷ​ണി​ക്കു​ന്നു.

പു​ര​സ്‌​കാ​ര​ത്തി​ന്‍റെ 29-ാമ​ത് പ​തി​പ്പാ​ണി​ത്. എ​സ്ബി കോ​ള​ജ് പൂ​ര്‍വ​വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​യു​ടെ കു​വൈ​റ്റ് ചാ​പ്റ്റ​ര്‍ 1998 മു​ത​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​പു​ര​സ്‌​കാ​ര​ത്തി​ല്‍ 25,001 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും സ്മാ​ര​ക ഫ​ല​ക​വും അ​ട​ങ്ങി​യി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ ഗ​വ​ണ്‍മെ​ന്‍റ്, എ​യ്ഡ​ഡ് ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജു​ക​ളി​ല്‍ കു​റ​ഞ്ഞ​ത് 14 വ​ര്‍ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ര്‍ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ള്ള​ത്.

അ​ധ്യാ​പ​ന​ത്തി​ലെ മി​ക​വ്, അ​ക്കാ​ദ​മി​ക് നേ​ട്ട​ങ്ങ​ള്‍, ക​ലാ​ല​യ​ത്തി​ലും സ​മൂ​ഹ​ത്തി​ലു​മു​ള്ള പ​ങ്കാ​ളി​ത്തം എ​ന്നി​വ മു​ന്‍നി​ര്‍ത്തി​യാ​ണ് അ​വാ​ര്‍ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ര്‍ക്ക് നേ​രി​ട്ടോ നാ​മ​നി​ര്‍ദേ​ശം വ​ഴി​യോ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​വു​ന്ന​താ​ണ്.

അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​ വി​വ​ര​ങ്ങ​ള്‍ക്കും കോ​ള​ജ് വെ​ബ്സൈ​റ്റ് (www. sbcollege.ac.in) സ​ന്ദ​ര്‍ശി​ക്കു​ക. അ​പേ​ക്ഷ​ക​ള്‍ ത​പാ​ല്‍ വ​ഴി​യോ കൊ​റി​യ​ര്‍ വ​ഴി​യോ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 ഡി​സം​ബ​ര്‍ ഒ​ന്നാ​ണ്.

അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം: ഡോ. ​മാ​ര്‍ട്ടി​ന്‍ ജെ. ​ബാ​ബു
സെ​ക്ര​ട്ട​റി, ബ​ര്‍ക്ക്മാ​ന്‍സ് അ​വാ​ര്‍ഡ് ക​മ്മി​റ്റി
സെ​ന്റ് ബെ​ര്‍ക്കു​മാ​ന്‍സ് കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി 686101
ഫോ​ണ്‍: 860 601 5003
ഇ​മെ​യി​ല്‍: [email protected]

Kerala

പ്രഫ. മോനമ്മ കോക്കാടിന് സർവോദയം കുര്യൻ അവാർഡ്

കൊ​​​ച്ചി: സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വി​​​നു​​​ള്ള സ​​​ർ​​​വോ​​​ദ​​​യം കു​​​ര്യ​​​ൻ അ​​​വാ​​​ർ​​​ഡ് പ്ര​​​ഫ. മോ​​​ന​​​മ്മ കോ​​​ക്കാ​​​ടി​​​ന്. 25000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. സ​​​ർ​​​വോ​​​ദ​​​യം കു​​​ര്യ​​​ൻ സ്മാ​​​ര​​​ക ട്ര​​​സ്റ്റാ​​​ണ് പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ന​​​വം​​​ബ​​​ർ 14ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന്  ഞാ​​​റ​​​യ്ക്ക​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​ർ​​​വോ​​​ദ​​​യം കു​​​ര്യ​​​ൻ 27ാം ച​​​ര​​​മ വാ​​​ർ​​​ഷി​​​ക അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ൻ ഗോ​​​വ പോ​​​ർ​​​ട്ട്‌ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് പോ​​​ൾ ശ​​​ങ്കൂ​​​രി​​​ക്ക​​​ൽ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കും. സ​​​മ്മേ​​​ള​​​നം ടോ​​​ണി ച​​​മ്മ​​​ണി എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.  ട്ര​​​സ്റ്റ്‌ പ്ര​​​സി​​​ഡ​​​ന്‍റ് പോ​​​ൾ. ജെ. ​​​മാ​​​മ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത  വ​​​ഹി​​​ക്കും.       

Kerala

വ​യ​ലാ​ർ അ​വാ​ർ​ഡ് വി​ത​ര​ണം 27ന്

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം 27നു ​​​ന​​​ട​​​ക്കും. ആ​​​ർ. രാ​​​ജ​​​ശ്രീ​​​യു​​​ടെ ആ​​​ത്രേ​​​യ​​​കം എ​​​ന്ന കൃ​​​തി​​​ക്കാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ പു​​​ര​​​സ്കാ​​​രം.

നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ൽ 27നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ശി​​​ൽ​​​പ​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യും.

വ​​​യ​​​ലാ​​​ർ വ​​​ർ​​​ഷമായ 2025-26-ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് നി​​​ർ​​​വ​​​ഹി​​​ക്കും. 26ന് ​​​വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളും അ​​​ര​​​ങ്ങേ​​​റും.

Kerala

ബിഷപ് വള്ളോപ്പിള്ളി അവാർഡ് ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റത്തിനും ജോർജ് തയ്യിലിനും

ക​​​ണ്ണൂ​​​ർ: ബി​​​ഷ​​​പ് വ​​​ള്ളോ​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ 20-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ബി​​​ഷ​​​പ് വ​​​ള്ളോ​​​പ്പി​​​ള്ളി അ​​​വാ​​​ർ​​​ഡി​​​ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റ​​​വും സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജോ​​​ർ​​​ജ് ത​​​യ്യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ന​​​വം​​​ബ​​​ർ എ​​​ട്ടി​​​ന് 1.30ന് ​​​ക​​​ണ്ണൂ​​​ർ ചേം​​​ബ​​​ർ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്, ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി എ​​​ന്നി​​​വ​​​ർ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

മ​​​ല​​​ബാ​​​റി​​​ലെ​​​യും ദ​​​ക്ഷി​​​ണ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ​​​യും കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​ങ്ങ​​​ളും പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളും മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ്. 25 വ​​​ർ​​​ഷം ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത അ​​​ധ്യ​​​ക്ഷ​​​നാ​​​യി സേ​​​വ​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് മ​​​ല​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

മ​​​ല​​​ബാ​​​ർ കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ലെ ക​​​ർ​​​മ​​​ശ്രേ​​​ഷ്ഠ​​​നാ​​​ണ് ജോ​​​ർ​​​ജ് ത​​​യ്യി​​​ൽ. വി​​​വി​​​ധ സാ​​​മൂ​​​ഹി​​​ക-​​​സ​​​ഭാ മേ​​​ഖ​​​ല​​​ക​​​ളി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​​ൽ​​​കി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം. ‌

മെ​​​മ​​​ന്‍റോ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ് വ​​​ള്ളോ​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ത്യു എം. ​​​ക​​​ണ്ട​​​ത്തി​​​ൽ, സെ​​​ക്ര​​​ട്ട​​​റി സ​​​ണ്ണി ആ​​​ശാ​​​രി​​​പ​​​റ​​​മ്പി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഡി.​​​പി. ജോ​​​സ്, ഡോ. ​​​ജോ​​​സ് ജോ​​​ർ​​​ജ് പ്ലാ​​​ത്തോ​​​ട്ടം, ഷാ​​​ജു ജോ​​​ൺ, ജെ​​​റി കാ​​​ര​​​ന്താ​​​നം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ക​ർ​ഷ​ക​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് പി.​ജെ. ജോ​സ​ഫിന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ്ര​​​ദേ​​​ശ് ക​​​ർ​​​ഷ​​​ക കോ​​​ണ്‍​ഗ്ര​​​സ് മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും കി​​​സാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് അ​​​ഖി​​​ലേ​​​ന്ത്യാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന ലാ​​​ൽ വ​​​ർ​​​ഗീ​​​സ് ക​​​ൽ​​​പ​​​ക​​​വാ​​​ടി സ്മാ​​​ര​​​ക ക​​​ർ​​​ഷ​​​ക​​​ശ്രേ​​​ഷ്ഠ അ​​​വാ​​​ർ​​​ഡ് മു​​​ൻ മ​​​ന്ത്രി​​​യും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ പി.​​​ജെ. ജോ​​​സ​​​ഫി​​​ന്.

26ന് ​​​രാ​​​വി​​​ലെ 11ന് കെ​​​പി​​​സി​​​സി ഓ​​​ഫി​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.

ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. റ​​​വ​​​ന്യു മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

Kerala

പ്ര​ഫ. ടി.​ജെ. ച​ന്ദ്ര​ചൂ​ഡ​ൻ പു​ര​സ്കാ​രം ആ​ർ. രാ​ജ​ഗോ​പാ​ലി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​എ​​​സ്പി മു​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. ടി.​​​ജെ. ച​​​ന്ദ്ര​​​ചൂ​​​ഡ​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് പ്ര​​​മു​​​ഖ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ആ​​​ർ. രാ​​​ജ​​​ഗോ​​​പാ​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സ്വ​​​ത​​​ന്ത്ര മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ന​​​ൽ​​​കി​​​യ ​ സം​​​ഭാ​​​വ​​​ന​​​ക​​​ൾ മാ​​​നി​​​ച്ചാ​​​ണ് ‘ദ് ​​​ടെ​​​ലി​​​ഗ്രാ​​​ഫ്’ പ​​​ത്ര​​​ത്തി​​​ന്‍റെ മു​​​ൻ പ​​​ത്രാ​​​ധി​​​പ​​​രാ​​​യ രാ​​​ജ​​​ഗോ​​​പാ​​​ലി​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക-രാ​​​ഷ്‌ട്രീ​​​യ- സാം​​​സ്കാ​​​രി​​​ക ജീ​​​വി​​​ത​​​ത്തി​​​നു നി​​​സ്തു​​​ല സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​വ​​​രെ ആ​​​ദ​​​രി​​​ക്കാ​​​നാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ’പ്ര​​​ഫ. ടി.​​​ജെ. ച​​​ന്ദ്ര​​​ചൂ​​​ഡ​​​ൻ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം’. മൂ​​​ന്ന​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ച്ചുവ​​​രു​​​ന്ന ആ​​​ർ. രാ​​​ജ​​​ഗോ​​​പാ​​​ൽ 2016 മു​​​ത​​​ൽ 2023 വ​​​രെ ‘ദ് ​​​ടെ​​​ലി​​​ഗ്രാ​​​ഫി’​​​ന്‍റെ എ​​​ഡി​​​റ്റ​​​റാ​​യി​​രു​​ന്നു.

ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും വ​​​നം മ​​​ന്ത്രി​​​യു​​​മാ​​​യ ഷി​​​ബു ബേ​​​ബി​​​ജോ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യു​​​ള്ള ജൂ​​​റി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

Kerala

ജയിംസ് ഇലവുങ്കലിന് ബ്രദര്‍ റോക്കി പാലക്കല്‍ സേവനശ്രേഷ്ഠ പുരസ്‌കാരം

കോ​​​ട്ട​​​യം: ന​​​വോ​​​ത്ഥാ​​​ന-​​ആ​​​ത്മ​​​ര​​​ക്ഷാ പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍ ബ്ര​​​ദ​​​ര്‍ റോ​​​ക്കി പാ​​​ല​​​ക്ക​​​ലി​​​ന്‍റെ ഓ​​​ര്‍മ​​​യ്ക്കാ​​​യി ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള എ​​​ട്ടാ​​​മ​​​ത് ബ്ര​​​ദ​​​ര്‍ റോ​​​ക്കി പാ​​​ല​​​ക്ക​​​ല്‍ സേ​​​വ​​​ന ശ്രേ​​​ഷ്ഠ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍ (ച​​​ങ്ങ​​​നാ​​​ശേ​​​രി) അ​​​ര്‍ഹ​​​നാ​​​യി.

ന​​​വം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് കോ​​​ട്ട​​​യം ഗു​​​ഡ് ഷെ​​​പ്പേ​​​ര്‍ഡ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ബ്ര​​​ദ​​​ര്‍ റോ​​​ക്കി​​​യു​​​ടെ 99-ാം അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​നു ജോ​​​ബ് എം​​​എ​​​ല്‍എ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Latest News

Corehub Up