തിരുവനന്തപുരം: പുതിയ ഗവർണർ ഓംപ്രകാശ് മാഥൂറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷത്തുനിന്ന് ആരും പങ്കെടുക്കാത്തത് സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ചേരുന്നതിനാലാണെന്നും ബഹിഷ്കരിച്ചതല്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പുതിയ ഗവർണറുമായി നല്ല ബന്ധം ഉണ്ടാക്കുകയെന്നതുതന്നെയാണ് പ്രതിപക്ഷത്തിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഭവനിൽ ഗവർണർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. എന്നാൽ ഇന്നതു മാത്രമേ മറ്റുള്ളവരും കഴിക്കാൻ പാടുള്ളൂവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.