തിരുവനന്തപുരം: ചാല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടെന്ന് സംശയം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ചാലയിലെ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും.
ഗൂഢാലോചനയിലെ പ്രധാനി ജയറാം ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ഇയാളെ പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജയറാമിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.