കോഴിക്കോട്: കോഴിക്കോടിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്. ഭീകരവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോടെന്ന് വി. ഉണ്ണികൃഷ്ണന് പറഞ്ഞു.
മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ കേന്ദ്രം കോഴിക്കോടാണെന്നും ഇവരെല്ലാം രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തുന്നത് കോഴിക്കോട് കടപ്പുറത്താണെന്നും ബിജെപി നേതാവ് ആരോപിച്ചു.