Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Dhanraj Murder Case

ധനരാജ് വധം: മൂന്നു പേർ കുറ്റക്കാർ 16 പ്രതികളെ വെറുതെ വിട്ടു

ത​ളി​പ്പ​റ​മ്പ്: സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന കു​ന്ന​രു കാ​ര​ന്താ​ട്ടെ സി.​വി.​ധ​ന​രാ​ജി​നെ (40) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 20 പ്രതികളിൽ മൂന്നു പേർ കുറ്റക്കാർ. 16 പ്രതികളെ വെറുതെ വിട്ടു.

ഒന്നാം പ്രതി രാ​മ​ന്ത​ളി മൊ​ട്ട​ക്കു​ന്നി​ലെ ടി.​പി.​ബി​ജു(34), രണ്ടാം പ്രതി ക​ക്ക​മ്പാ​റ​യി​ലെ എം. ​വി​പി​ന്‍(34), മൂന്നാം പ്രതി എം.​വൈ​ശാ​ഖ് (31) എന്നിവരെയാണ് ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ക ജ​ഡ്ജ് കെ.​എ​ന്‍. ​പ്ര​ശാ​ന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ചി​റ്റ​ടി​യി​ലെ സി.​സു​കേ​ഷ് (31), ക​ക്ക​മ്പാ​റ​യി​ലെ കെ.​വി.​പ്ര​ജി​ത് ലാ​ല്‍ (31), കെ.​അ​നൂ​പ് (31), പ​ണ്ടാ​ര​വ​ള​പ്പി​ല്‍ രാ​ജേ​ഷ് (39), കാ​ങ്കോ​ല്‍ ആ​ല​ക്കാ​ട്ടെ കെ.​എം.​ബി​ജു(44), . കാ​ര​യി​ലെ പി.​രാ​ജേ​ഷ് കു​മാ​ര്‍ (53), ക​ക്ക​മ്പാ​റ​യി​ലെ കെ. ​മ​നൂ​പ് (32), മൊ​ട്ട​ക്കു​ന്നി​ലെ സി. ​ഷൈ​ജു(31), ക​ക്ക​മ്പാ​റ​യി​ലെ ധ​നേ​ഷ്(39), മൊ​ട്ട​ക്കു​ന്നി​ലെ പി.​പി.​രാ​ജീ​വ​ന്‍ (34), ക​ക്ക​മ്പാ​റ​യി​ലെ കെ. ​മ​ധു(42), നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ എ​സ്.​ആ​ര്‍.​അ​ജീ​ഷ്(38), ചെ​റു​വ​ത്തൂ​ര്‍ കു​ട്ട​മ​ത്തെ ത​മ്പാ​ന്‍ മ​നി​യേ​രി (58) കാ​ര​യി​ലെ ര​മേ​ശ​ന്‍ (50), കാ​ങ്കോ​ല്‍ വ​ട​ശേ​രി​യി​ലെ എ.​പി. നി​ജേ​ഷ്(38), മൊ​ട്ട​ക്കു​ന്നി​ലെ ലി​ജി​ന്‍ (31). എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന സി.എഫ് ബിജു കൊല്ലപ്പെട്ടിരുന്നു. ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ട് പ​ത്ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​കേ​സി​ലെ വി​ധി​യു​ണ്ടാ​യ​ത്.

2016 ജൂ​ലൈ 11ന് ​രാ​ത്രി 9.45 ഓ​ടെ ര​ണ്ട് മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ളി​ല്‍ പി​ന്തു​ട​ര്‍​ന്ന ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​തി​ക​ള്‍ രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ല്‍ വീ​ടി​ന് മു​ന്‍​വ​ശം വ​ച്ച് ധ​ന​രാ​ജിV കാ​ലി​നും മ​റ്റും വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടി​യ​പ്പോ​ള്‍ പി​ന്തു​ട​ര്‍​ന്ന് വീ​ടി​ന്റെ പി​ന്‍​വ​ശ​ത്തെ ഷെ​ഡി​ന് സ​മീ​പ​ത്തു​വെ​ച്ച് ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ ബി​ജു, വി​പി​ന്‍, വൈ​ശാ​ഖ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വാ​ള്‍​കൊ​ണ്ടും പീ​ശാ​ക​ത്തി​കൊ​ണ്ടും നെ​ഞ്ചി​നും കൈ​ക്കും കാ​ലി​നും വെ​ട്ടി​യും കു​ത്തി​യും ഗു​രു​ത​ര​മായി പ​രി​ക്കേ​ല്‍​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യാ​ണ് കേ​സ്.

കൊ​ല​പാ​ത​കം, ഗൂ​ഡാ​ലോ​ച​ന, കു​റ്റ​കൃ​ത്യ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി പ​ദ്ധ​തി മ​റ​ച്ചു​വെ​ച്ചു​വെ​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​യി​രു​ന്നു കേ​സ്.​പ​യ്യ​ന്നൂ​ര്‍ സി​ഐ പി.​ര​മേ​ശ​നാ​ണ് ആ​ദ്യം കേ​സ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് സി​ഐ ആ​യി​രു​ന്ന എം.​പി.​ആ​സാ​ദാ​ണ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

പൊ​ലിസ് ന​ല്‍​കി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ 74 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന 43 പേ​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​വും ഒ​രാ​ളെ പ്ര​തി​ഭാ​ഗ​വും വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ 123 രേ​ഖ​ക​ള്‍ കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ആ​യു​ധ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ കു​റ്റ​പ​ത്ര​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. 20 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന ഈ ​കേ​സി​ലെ പ​ന്ത്ര​ണ്ടാ പ്ര​തി സി.​എ​ഫ്.​ബി​ജു കൊ​ല്ല​പ്പെ​ട്ട​തി​നാ​ല്‍ ബാ​ക്കി 19 പ്ര​തി​ക​ളാ​ണ് ഈ ​കേ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 2025 മാ​ര്‍​ച്ച് അ​ഞ്ചി​നാ​ണ് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍​നി​ന്നും ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റി​യ​ത്.

ഏ​പി​ല്‍ 25ന് ​കു​റ്റ​പ​ത്രം വാ​യി​ച്ച ത​ളി​പ്പ​റ​മ്പ് കോ​ട​തി ഒ​ക്ടോ​ബ​ര്‍ 21ന് ​വി​ചാ​ര​ണ ആ​രം​ഭി​ച്ചു. 2026 ജൂ​ണ്‍ 19ന് ​പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി വി​സ്താ​രം ക​ഴി​ഞ്ഞു. പ്ര​തി​ക​ളോ​ട് സാ​ക്ഷി​മൊ​ഴി​ക​ളി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ള്‍ ചോ​ദി​ച്ച് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ ബി​ജു​വ​ധ​ക്കേ​സിലെ പ്ര​തി​യാ​ണ് ധ​ന​രാ​ജ് വ​ധ​ത്തി​ലെ ഒ​ന്നാം സാ​ക്ഷി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി​യി​രു​ന്നു.​വാ​ദി​ഭാ​ഗ​ത്തിന്‍റെയും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെയും സാ​ക്ഷി​മൊ​ഴി​ക​ളും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷം ഈ ​മാ​സം 16നാ​ണ് കേ​സ് വി​ധി​പ​റ​യാ​നാ​യി മാ​റ്റി​വെ​ച്ച​ത്.

സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ സി.​കെ.​ശ്രീ​ധ​ര​ന്‍, പ്രോ​സി​ക്യൂ​ട്ട​ര്‍ യു.​ര​േ​ശ​ന്‍, ടി.​വി.​വി​നീ​ഷ് എ​ന്നി​വ​ര്‍ വാ​ദി​ഭാ​ഗ​ത്തി​നാ​യി ഹാ​ജ​രാ​യി. പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി അ​ഡ്വ.​പ്ര​താ​പ് ജി. ​പ​ടി​ക്ക​ല്‍, എ​സ്. സ​ജി​ത്ത് കു​മാ​ര്‍, പി.​പ്രേ​മ​രാ​ജ​ന്‍ എ​ന്നി​വ​രും ഹാ​ജ​രാ​യി.

Latest News

Corehub Up