കൊല്ലം: കൊല്ലം ഇരവിപുരത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത അരോപിച്ച് കുടുംബം. മകൾ സായ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും തെളിവുകൾ ഭർത്താവ് അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകുമെന്നും മാതാവ് റിഹാനി ഷാജി പറഞ്ഞു.
മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്. സായയുടെ ലാപ്ടോപ്പും ഒരു ഡയറിയും നഷ്ടമായെന്നും ലാപ്ടോപ്പിലും ഡയറിയിലും തെളിവുകൾ ഉണ്ടെന്നും മാതാവ് പറഞ്ഞു.ഇവ രണ്ടും അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകാമെന്നും അവർ ആരോപിച്ചു.
വീട്ടിലേക്ക് ഫോൺ വിളിക്കുന്നത് പോലും അഫ്സൽ വിലക്കിയിരുന്നു. സായ മരിച്ച് 11 ദിവസത്തിനു ശേഷമാണ് പൊലിസ് മൊഴിയെടുത്തത്. പിന്നിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാം. അതിനിടയിൽ ഭർതൃ വീട്ടുകാർ തെളിവ് നശിപ്പിച്ചു. തെളിവുകൾ കണ്ടെത്താത്തതിന് കാരണം സ്വാധീനമാകാം. മകൾക്ക് നീതി കിട്ടണമെന്നും സായയുടെ കുടുംബം ആവശ്യപ്പെടുന്നു.