കൊച്ചി: മാസപ്പടി കേസിൽ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഇഡി. മുൻ മന്ത്രിയും സിപിഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നൽകി ഇഡി.
നിഖിൽ, ഷൈജൽ, ഹസൻ വാരിസ് ഉൾപ്പെടെയുള്ളവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ച് നോട്ടിസ് നൽകിയിരിക്കുന്നത്. ഹൈക്കോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്റെ നടപടികൾ മാത്രമെന്നാണ് ഇഡി അറിയിക്കുന്നത്.
സിഎംആർഎൽ എക്സാലോജിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് നോട്ടിസ് നൽകിയിട്ടുള്ളത്. ആദ്യഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം, നാളെ ഹാജരാകാൻ ആകില്ലെന്ന് റിയാസിന്റെ സുഹൃത്ത് വാരിഷ് ഇഡിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി കൊണ്ട് ഇഡിയ്ക്ക് വാരിഷ് മറുപടി നൽകി.
അപകടത്തെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനാൽ കൂടുതൽ സാവകാശം വേണമെന്നാണ് വാരിഷിന്റെ ആവശ്യം. ഹൈക്കോടതിയിലെ കേസിന്റെ സ്റ്റേയും മറുപടിയിൽ ചൂണ്ടിക്കാട്ടി. ഷൈജലും നാളെ ഹാജരാകില്ല. അടിയന്തര യാത്രയായതിനാൽ കൂടുതൽ സാവകാശം വേണമെന്നാണ് ഷൈജല്‍ മറുപടി നൽകിയിരിക്കുന്നത്.